SWISS-TOWER 24/07/2023

Vande Bharat | വരുന്നു 'മിനി വന്ദേ ഭാരത്' ട്രെയിനുകൾ; സവിശേഷതകൾ അറിയാം

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ന്യൂഡെൽഹി: (www.kvartha.com) വന്ദേ ഭാരത് എക്‌സ്‌പ്രസ് ഇന്ത്യൻ റെയിൽവേയുടെ അഭിമാനമാണ്. ഇന്ത്യയുടെ പ്രീമിയം ട്രെയിനുകളായി ഇത് കണക്കാക്കപ്പെടുന്നു. ശതാബ്ദി എക്‌സ്‌പ്രസിനേക്കാൾ വേഗത്തിലാണ് ഈ ട്രെയിൻ ഓടുന്നത്. ഇപ്പോൾ വന്ദേഭാരതിൽ കാര്യമായ മാറ്റം സംഭവിക്കാൻ പോകുകയാണ്. ഇതുവരെ 16 കോച്ചുകളായിരുന്നു വന്ദേ ഭാരത് എക്‌സ്പ്രസിന്. വരും ദിവസങ്ങളിൽ എട്ട് കോച്ചുകളുള്ള വന്ദേ ഭാരത് ട്രെയിനുകൾ സർവീസ് നടത്തുമെന്ന് മണികൺട്രോൾ റിപ്പോർട്ട് ചെയ്‌തു.

Vande Bharat | വരുന്നു 'മിനി വന്ദേ ഭാരത്' ട്രെയിനുകൾ; സവിശേഷതകൾ അറിയാം

ഇതിന്റെ പേര് 'മിനി വന്ദേ ഭാരത് ട്രെയിൻ' എന്നായിരിക്കുമെന്നാണ് സൂചന. എട്ട് കോച്ചുകളുള്ള വന്ദേ ഭാരത് എക്‌സ്പ്രസ് നിർമിക്കുന്നതിന് ഇന്റഗ്രൽ കോച്ച് ഫാക്ടറിക്ക് (ICF) റെയിൽവേ ബോർഡ് ഓർഡർ നൽകിയതായി റിപ്പോർട്ട് പറയുന്നു. രാജ്യത്തെ ഇടത്തരക്കാരുടെ സൗകര്യങ്ങൾക്കായുള്ള പുതിയ ട്രെയിനാണ് ഈ വന്ദേ ഭാരത് ട്രെയിൻ എന്നാണ് പറയുന്നത്. ഡൽഹി-ചണ്ഡീഗഡ്, ചെന്നൈ-തിരുനെൽവേലി, ലഖ്‌നൗ-പ്രയാഗ്‌രാജ്, ഗ്വാളിയോർ-ഭോപ്പാൽ തുടങ്ങി നിരവധി റൂട്ടുകളിൽ മിനി വന്ദേ ഭാരത് ഓടിക്കാൻ ഇന്ത്യൻ റെയിൽവേ തയ്യാറെടുക്കുകയാണ്.

നിലവിൽ 16 കോച്ചുകളാണ് വന്ദേ ഭാരത് ട്രെയിനിനുള്ളത്. ഇതിൽ രണ്ട് കോച്ചുകൾ ഡ്രൈവർ ക്യാബുകളുടെ രൂപത്തിലാണ്. അതായത്, ഇവ എൻജിൻ കോച്ചുകളാണ്. രണ്ട് കോച്ചുകൾ എക്‌സിക്യൂട്ടീവ് ചെയർകാറും ബാക്കിയുള്ളവ എസി ചെയർകാറുമാണ്. ചില റൂട്ടുകളിൽ വന്ദേ ഭാരത് ട്രെയിൻ നിറയെ യാത്രക്കാരുമായി സർവീസ് നടത്തുമ്പോൾ മറ്റു ചിലയിടങ്ങളിൽ യാത്രക്കാരുടെ എണ്ണം കുറവാണ്. അതുകൊണ്ട് തന്നെ ഇവിടങ്ങളിൽ കുറച്ചു ബോഗികളുള്ള വന്ദേഭാരത് ട്രെയിനുകൾ ഓടിക്കാൻ സാധ്യതയുണ്ട്. മിനി വന്ദേ ഭാരത് ട്രെയിനിന് മണിക്കൂറിൽ 160 കിലോമീറ്റർ വേഗതയിൽ ഓടാനാകും.

Keywords: News, National, News Delhi, Indian Railway, Train, IRCTC, Vande Bharat,   Vande Bharat Express Trains To Soon Have Their Mini Versions.
< !- START disable copy paste -->
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia