SWISS-TOWER 24/07/2023

Cow | വന്ദേ ഭാരത് കുതിച്ച് വരുന്നതിനിടെ റെയിൽ പാളത്തിൽ പശു; വീരോചിതമായി രക്ഷിച്ച് ലോക്കോ പൈലറ്റ്! വൈറൽ ദൃശ്യങ്ങൾ

 


ADVERTISEMENT

ADVERTISEMENT

മുംബൈ: (KVARTHA) അതിവേഗത്തിൽ പായുന്ന വന്ദേ ഭാരത് എക്‌സ്പ്രസ് ട്രെയിൻ പശുക്കളെ ഇടിച്ച സംഭവങ്ങൾ രാജ്യത്തുടനീളം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. വന്ദേ ഭാരത് എക്‌സ്പ്രസ് ട്രെയിനുകൾ ഇടിച്ച് നിരവധി പശുക്കളാണ് ചത്തത്. എന്നാൽ, വന്ദേ ഭാരത് എക്‌സ്‌പ്രസ് ട്രെയിനിൻ്റെ ലോക്കോ പൈലറ്റ് എമർജൻസി ബ്രേക്ക് ഇട്ട് പശുവിനെ വീരോചിതമായി രക്ഷിക്കുന്ന വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്.

Cow | വന്ദേ ഭാരത് കുതിച്ച് വരുന്നതിനിടെ റെയിൽ പാളത്തിൽ പശു; വീരോചിതമായി രക്ഷിച്ച് ലോക്കോ പൈലറ്റ്! വൈറൽ ദൃശ്യങ്ങൾ

ട്രെയിനിനടിയിൽ പശു കുടുങ്ങി കിടക്കുന്നത് ദൃശ്യങ്ങളിൽ കാണാം. വന്ദേ ഭാരത് എക്‌സ്പ്രസ് ട്രെയിനിൻ്റെ ലോക്കോ പൈലറ്റ് റെയിൽ പാളത്തിൽ പശുവിനെ കണ്ടതായും അതിനെ രക്ഷിക്കാൻ എമർജൻസി ബ്രേക്ക് ഇടുകയും ചെയ്തതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്‌തു. എന്നാൽ ലോക്കോ പൈലറ്റ് ബ്രേക്ക് ചവിട്ടിയപ്പോഴേക്കും പശുവിന്റെ പകുതി ഭാഗം ട്രെയിനിന് താഴെ കുടുങ്ങി.

 


തുടർന്ന് ലോക്കോ പൈലറ്റ് ട്രെയിൻ പിറകിലേക്ക് നീക്കി രക്ഷപ്പെടുത്തുകയായിരുന്നു. ശേഷം പശു എഴുന്നേറ്റ് ട്രാക്കിൽ നിന്ന് പരിക്കേൽക്കാതെ നടന്നുപോയി. സംഭവത്തിൽ ട്രെയിനിൻ്റെ ലോക്കോ പൈലറ്റിനെ അഭിനന്ദിച്ച് നിരവധി പേരാണ് സാമൂഹ്യ മാധ്യമ പ്ലാറ്റ് ഫോമുകളിൽ വീഡിയോ പങ്കുവെക്കുന്നത്.

Keywords: News, National, Mumbai, Vande Bharat, Train, Cow, Viral, Video,   Vande Bharat Express driver applies emergency brakes to save cow.
< !- START disable copy paste -->
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia