Love | വാലന്റൈൻസ് ഡേ: പ്രണയ പുഷ്പങ്ങൾ വിടരുന്ന ദിനം 

 
Valentine's Day celebration, love, Saint Valentine’s day, red roses
Valentine's Day celebration, love, Saint Valentine’s day, red roses

Representational Image Generated by Meta AI

● പ്രണയത്തിനു വേണ്ടിയുള്ള ദിനമെന്ന ആശയം ലോകം മുഴുവൻ വ്യാപിച്ചു.
● ഫെബ്രുവരി ഏഴു മുതൽ 14 വരെയുള്ള ഓരോ ദിനത്തിനും ഓരോ പ്രത്യേകതയുണ്ട്.
● ചില രാജ്യങ്ങളിൽ ഫെബ്രുവരി  14 പൊതു അവധിയുമാണ്.

നവോദിത്ത് ബാബു

(KVARTHA) പ്രണയം ലോകത്തെ ഏറ്റവും മനോഹരമായ ഒരു അനുഭൂതിയാണ്. കവികളും സിനിമകളും കലാകാരന്മാരും സാഹിത്യകൃതികളും യാത്രകളുമെല്ലാം പ്രണയത്തെ എപ്പോഴും മനോഹരമായി നിർവചിച്ചിട്ടുണ്ട്. പ്രണയം മനസ്സിൽ ഒളിപ്പിച്ചവർക്കും  തുറന്നു പറഞ്ഞവർക്കും പ്രണയം നഷ്ടമായവർക്കുമെല്ലാം തന്റെ പ്രണയിനിയെ ഓർമ്മിക്കാനുള്ള സുന്ദരമായ ദിനമാണ് വാലന്റൈൻസ് ഡേ. പ്രണയിക്കാനും പ്രണയം പറയാനും പ്രണയം പങ്കുവെക്കാനുമായുള്ള മനോഹരമായ ദിനം. 

എല്ലാ വർഷവും ഫെബ്രുവരി 14-നാണ്‌ ലോകത്തിന്റെ വിവിധയിടങ്ങളിൽ വാലൻന്റൈൻ ദിനം അല്ലെങ്കിൽ സെന്റ് വാലന്റൈൻ ദിനം ആഘോഷിക്കുന്നത്. പരസ്പരം സ്നേഹിക്കുന്നവരുടെ ദിനമാണ് വാലൻന്റൈ‍ൻ ദിനം. ലോകമെമ്പാടുമുള്ള, ആൾക്കാർ തങ്ങൾ സ്നേഹിക്കുന്നവർക്ക് ഈ ദിനത്തിൽ സമ്മാനങ്ങൾ കൈമാറുന്നു, ഇഷ്ടം അറിയിക്കുന്നു. പ്രണയത്തിനു വേണ്ടിയുള്ള ദിവസമെന്ന ആശയം  പതിയെ ലോകം മുഴുവൻ വ്യാപിച്ചു. ഇന്ന് ലോകത്ത് വലിയ പ്രാധാന്യമാണ് ദിനാചരണത്തിന്  നൽകുന്നത്. ചില രാജ്യങ്ങളിൽ ഇന്ന് പൊതു അവധിയുമാണ്.

ഫെബ്രുവരി ഏഴു മുതൽ 14 വരെയുള്ള ഓരോ ദിനത്തിനും ഓരോ പ്രത്യേകതയുണ്ട്.  ഫെബ്രുവരി ഏഴിനാണ് റോസ് ഡേ. ഫെബ്രുവരി എട്ടിനാണ് പ്രൊപ്പോസ് ഡേ. ഫെബ്രുവരി ഒമ്പതിനാണ് ചോക്ലേറ്റ് ഡേ. ഫെബ്രുവരി 10ന് ടെഡ്ഡിഡേ. ഫെബ്രുവരി 11നാണ് പ്രോമിസ്ഡേ. ഫെബ്രുവരി 12 ആണ് കിസ് ഡേ. ഫെബ്രുവരി 13 ഹഗ് ദിനമാണ്. ബിഗ് ഡേ ആയ ഫെബ്രുവരി 14 വാലൻന്റൈൻ ദിനം പ്രണയം തുറന്നുപറയുന്ന പങ്കുവയ്ക്കുന്ന  ആഘോഷിക്കുന്ന ഈ ദിനം മനോഹരമാണ്. പ്രണയ ലേഖനങ്ങളും റോസാപ്പൂക്കളും ചോക്ലേറ്റുകളുമൊക്കെയായി എന്നെന്നും ഓർമ്മയിൽ സൂക്ഷിക്കാവുന്ന ദിനം. 

എന്നാൽ ഈ സന്തോഷ ദിനം തുടങ്ങിയതിനു പിന്നിൽ  നഷ്ടപ്പെടലിന്റെയും വേദനയുടെയും  ഹൃദയം നുറുക്കുന്ന ഒരു അനുഭവമാണ്. വാലന്റൈൻ എന്ന വൈദികന്റെ ജീവത്യാഗത്തിന്റെ കഥ. ക്ലോഡിയസ് ചക്രവർത്തി റോം ഭരിച്ചിരുന്ന കാലത്ത് വാലൻന്റൈൻ എന്നൊരാളായിരുന്നു കത്തോലിക്ക സഭയുടെ ബിഷപ്പ്. വിവാഹം കഴിഞ്ഞാൽ പുരുഷന്മാർക്ക് കുടുംബം എന്നൊരു ചിന്ത മാത്രമേയുള്ളൂ എന്നും യുദ്ധത്തിൽ ഒരു വീര്യവും അവർ കാണിക്കുന്നില്ല എന്നും ചക്രവർത്തിക്ക് തോന്നി. അതിനാൽ ചക്രവർത്തി റോമിൽ വിവാഹം നിരോധിക്കുക എന്ന ക്രൂരത നടപ്പിലാക്കി.  

പക്ഷേ, ബിഷപ്പ് വാലൻന്റൈൻ, പരസ്പരം സ്നേഹിക്കുന്നവരെ മനസ്സിലാക്കി അവരുടെ വിവാഹം രഹസ്യമായി നടത്തിക്കൊടുക്കാൻ തുടങ്ങി. വിവരം അറിയാനിടയായ ക്ലോഡിയസ് ചക്രവർത്തി വാലന്റൈൻനെ ജയിലിൽ അടച്ചു. ബിഷപ്പ് വാലൻന്റൈൻ ജയിലറുടെ അന്ധയായ മകളുമായി സ്നേഹത്തിൽ ആയി. ബിഷപ്പിന്റെ സ്നേഹവും വിശ്വാസവും കാരണം ആ പെൺകുട്ടിക്ക് പിന്നീട് കാഴ്ചശക്തി ലഭിച്ചു. അതറിഞ്ഞ ചക്രവർത്തി വാലന്റൈന്റെ തല വെട്ടാൻ ആജ്ഞ നൽകി. 

തലവെട്ടാൻ കൊണ്ടുപോകുന്നതിനുമുൻപ് വാലൻന്റൈൻ ആ പെൺകുട്ടിക്ക് 'ഫ്രം യുവർ വാലൻന്റൈൻ' എന്നെഴുതി ഒരു കുറിപ്പ് വെച്ചു. മരണശേഷം ബിഷപ്പിനെ വിശുദ്ധനായി പ്രഖ്യാപിച്ചു ബിഷപ്പ് വാലൻന്റൈ ആത്മ ത്യാഗത്തിന്റെ  ഓർമ്മയ്ക്കണ് ഫെബ്രുവരി 14 ന് പ്രണയദിനമായി ആ‍ഘോഷിക്കാൻ തുടങ്ങിയത് എന്നാണ് പറയുന്നത്. ചുവന്ന റോസാപ്പൂക്കളിലൂടെ എത്രയോ പ്രണയങ്ങൾ പൂവിട്ടിരിക്കുന്നു. പടർന്നു പന്തലിച്ചിരിക്കുന്നു. മനുഷ്യരാശിയുള്ളി ടത്തോളം കാലം അത് തുടരുകയും ചെയ്യും.

ഈ വാർത്ത പങ്കുവെക്കുകയും അഭിപ്രായങ്ങൾ രേഖപ്പെടുത്തുകയും ചെയ്യുക 

 
Valentine’s Day is celebrated globally on February 14th, commemorating love and its sacrifices, inspired by Saint Valentine’s martyrdom.

#ValentinesDay #Love #SaintValentine #LoveStory #RoseDay #LoveCelebration

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia