മോദിയെ പിന്തുണക്കാന്‍ കേരളം ആരെയും തെരഞ്ഞെടുത്തില്ല, എങ്കിലും കേരളത്തിലെ ജനങ്ങളെ മോദി കൈവിടില്ല; മലയാളികള്‍ക്കുള്ള അംഗീകരമാണ് തന്റെ മന്ത്രിസ്ഥാനം, സംസ്ഥാനങ്ങളുടെ ഉയര്‍ച്ചയ്ക്കുവേണ്ടിയാണ് കേന്ദ്രത്തില്‍ സര്‍ക്കാര്‍ രൂപീകരിക്കുന്നത്: കേന്ദ്രമന്ത്രി വി മുരളീധരന്‍

 


ന്യൂഡല്‍ഹി: (www.kvartha.com 30.05.2019) കേരളത്തിലെ ജനങ്ങള്‍ക്ക് കിട്ടിയ അംഗീകരമാണ് തന്റെ മന്ത്രി സ്ഥാനമെന്ന് വ്യാഴാഴ്ച കേന്ദ്രമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റ വി മുരളീധരന്‍. ഡല്‍ഹിയില്‍ സത്യപ്രതിജ്ഞ ചടങ്ങിനെത്തിയപ്പോഴായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

നരേന്ദ്രമോദി എന്ന പ്രധാനമന്ത്രിയെ പിന്തുണക്കാന്‍ ആരെയും തെരഞ്ഞെടുത്തില്ലെങ്കിലും കേരളത്തിലെ ജനങ്ങളെ മോദി കൈവിടില്ല. ഇതിന്റെ സൂചനയായാണ് മോദി ടീമിന്റെ ഭാഗമാകാന്‍ ക്ഷണിച്ചിരിക്കുന്നതെന്നാണ് താന്‍ മനസിലാക്കുന്നതെന്നും വി മുരളീധരന്‍ പറഞ്ഞു. ഉത്തരവാദിത്വം അതിന് അര്‍ഹിക്കുന്ന ഗൗരവത്തോടെ നിറവേറ്റാനുള്ള പരിശ്രമമാണ് തന്റെ ഭാഗത്തുനിന്നുമുണ്ടാവുകയെന്നും മുരളീധരന്‍ കൂട്ടിച്ചേര്‍ത്തു.

തെരഞ്ഞെടുപ്പില്‍ ബിജെപി വലിയ മുന്നേറ്റം കൈവരിച്ചു. സംസ്ഥാനങ്ങളുടെ ഉയര്‍ച്ചയ്ക്കുവേണ്ടിയുള്ള ഒരു സര്‍ക്കാര്‍ രൂപീകരിക്കുന്നു. അത്തരത്തിലാണ് കേരളത്തില്‍ നിന്നുള്ള ഒരു പ്രതിനിധിയെ തെരഞ്ഞെടുത്തതിനെ താന്‍ കാണുന്നതെന്നും മുരളീധരന്‍ വ്യക്തമാക്കി.

മോദിയെ പിന്തുണക്കാന്‍ കേരളം ആരെയും തെരഞ്ഞെടുത്തില്ല, എങ്കിലും കേരളത്തിലെ ജനങ്ങളെ മോദി കൈവിടില്ല; മലയാളികള്‍ക്കുള്ള അംഗീകരമാണ് തന്റെ മന്ത്രിസ്ഥാനം, സംസ്ഥാനങ്ങളുടെ ഉയര്‍ച്ചയ്ക്കുവേണ്ടിയാണ് കേന്ദ്രത്തില്‍ സര്‍ക്കാര്‍ രൂപീകരിക്കുന്നത്: കേന്ദ്രമന്ത്രി വി മുരളീധരന്‍


Keywords:  India, New Delhi, Narendra Modi, National, News, V.Muraleedaran, Trending, V Muralisharan on minister post

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia