V Muraleedharan | സില്‍വര്‍ലൈന്‍ വിഷയത്തില്‍ മുഖ്യമന്ത്രി നിയമസഭയില്‍ കള്ളംപറഞ്ഞു; പദ്ധതിയുമായി ബന്ധപ്പെട്ട് കൃത്യമായ ആശയവിനിമയം കേന്ദ്ര റെയില്‍വേ മന്ത്രാലയം നടത്തിയതിന് തെളിവായി കത്തുകള്‍ പുറത്തുവിട്ടു
Dec 12, 2022, 18:27 IST
ന്യൂഡെല്‍ഹി: (www.kvartha.com) സില്‍വര്‍ലൈന്‍ വിഷയത്തില്‍ മുഖ്യമന്ത്രി നിയമസഭയില്‍ കള്ളംപറഞ്ഞുവെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരന്‍. സില്‍വര്‍ലൈന്‍ പദ്ധതിയുമായി ബന്ധപ്പെട്ട് കൃത്യമായ ആശയവിനിമയം കേന്ദ്ര റെയില്‍വേ മന്ത്രാലയം നടത്തിയിട്ടുണ്ടെന്നും ഇക്കാര്യം നിയമസഭയില്‍ മുഖ്യമന്ത്രി മറച്ചുവെച്ചുവെന്നും മുരളീധരന്‍ ആരോപിച്ചു.
സില്‍വര്‍ലൈനുമായി ബന്ധപ്പെട്ട് കേരളവും കേന്ദ്രവും തമ്മില്‍ തര്‍ക്കം തുടരുകയാണ്. ഡിപിആര്‍ പൂര്‍ണമല്ലെന്ന് കഴിഞ്ഞ ദിവസം കേന്ദ്രസര്‍കാര്‍ ലോക്സഭയില്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍ അക്കാര്യം അറിയിച്ച് അറിയിപ്പൊന്നും കിട്ടിയിട്ടില്ലെന്നാണ് തിങ്കളാഴ്ച മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞത്. ഇതിനുള്ള മറുപടിയായാണ് സര്‍കാരിന് നല്‍കിയ കത്തുകളുമായി വി മുരളീധരന്‍ രംഗത്തെത്തിയത്.
'2021 ഒക്ടോബര്‍ മാസം തൊട്ട് ഈ പദ്ധതിയുടെ അപര്യാപ്തതയെ കുറിച്ചും അപ്രായോഗികതയെ കുറിച്ചും ഈ ഡിപിആര്‍ അപൂര്‍ണമാണ് എന്നതിനെ കുറിച്ചുമെല്ലാം വിശദീകരണം തേടിക്കൊണ്ടുള്ള കത്തുകള്‍ക്കുള്ള മറുപടി സംസ്ഥാന സര്‍കാരില്‍ നിന്ന് ആവശ്യപ്പെട്ടുകൊണ്ടിരിക്കുന്നുണ്ട്.
എന്നാല്‍ സംസ്ഥാന സര്‍കാര്‍ മറുപടി നല്‍കാന്‍ കൂട്ടാക്കിയിട്ടില്ലെന്നും' മുരളീധരന്‍ ആരോപിച്ചു. 2022 നവംബര്‍ 25 ന് അയച്ച കത്താണ് അദ്ദേഹം പുറത്തുവിട്ടത്. സില്‍വര്‍ ലൈന്‍, നിലമ്പൂര്‍-നഞ്ചങ്കോട് റെയില്‍പാത, തലശ്ശേരിയില്‍ നിന്ന് മാനന്തവാടി/കല്‍പറ്റ വഴി മൈസൂരിലേക്കുള്ള റെയില്‍ പാത എന്നിങ്ങനെ മൂന്ന് പദ്ധതികളെ കുറിച്ചാണ് ഈ കത്തില്‍ പരാമര്‍ശിക്കുന്നത്.
പദ്ധതിയുടെ പ്രാഥമികമായ പരിശോധനകള്‍ക്കുള്ള അനുമതിയാണ് കേന്ദ്രസര്‍കാര്‍ നല്‍കിയതെന്ന് കത്തില്‍ പറയുന്നു. സര്‍വേയ്ക്ക് ശേഷം റെയില്‍വേ മന്ത്രാലയത്തിന്റെ അനുമതിക്കായി കേരള റെയില്‍ ഡെവലപ്മെന്റ് കോര്‍പറേഷന്‍ (കെആര്‍ഡിസിഎല്‍) സമര്‍പ്പിച്ച ഡിപിആര്‍ അപൂര്‍ണമാണ് എന്ന് കത്തില്‍ പറയുന്നു.
ഇതോടൊപ്പം തന്നെ ഡിപിആര്‍ പൂര്‍ണമാക്കാന്‍ എന്തെല്ലാം കാര്യങ്ങള്‍ വേണമെന്നും കത്തില്‍ പറയുന്നുണ്ട്. അതിനായി ഏതെല്ലാം ഭാഗങ്ങളിലൂടെയാണ് പാത കടന്നുപോവുന്നത്. അതില്‍ സ്വകാര്യ വ്യക്തികളുടെ സ്ഥലം എത്രയുണ്ട്. റെയില്‍വേയുടെ സ്ഥലം എത്രയുണ്ട് തുടങ്ങിയ കാര്യങ്ങള്‍ കൃത്യമായി എഴുതി ചേര്‍ക്കണം എന്നും പറയുന്നുണ്ട്.
സില്‍വര്‍ ലൈന്‍ പദ്ധതിയുമായി ബന്ധപ്പെട്ട് കൃത്യമായ ആശയവിനിമയങ്ങള്‍ കേന്ദ്രസര്‍കാര്‍ നടത്തുന്നുണ്ടെന്ന് വ്യക്തമാക്കിയ മന്ത്രി, ഇക്കാര്യങ്ങള്‍ ഒന്നുകില്‍ മുഖ്യമന്ത്രി ബോധപൂര്‍വം നിയമസഭയില്‍ മറച്ചുവെച്ചതാകാം എന്നും അല്ലെങ്കില്‍ കൂടെയുള്ളവര്‍ അദ്ദേഹത്തെ തെറ്റിദ്ധരിപ്പിച്ചിട്ടുണ്ടാവാമെന്നും പറഞ്ഞു. ഇങ്ങനെ കേരളത്തിന്റെ വികസനത്തിനെതിരായ നിലപാട് സ്വീകരിക്കുന്ന സഭയെ തെറ്റിദ്ധരിപ്പിച്ച മുഖ്യമന്ത്രിക്കെതിരെ ഏതെങ്കിലും രീതിയില്‍ പ്രതിഷേധിക്കാന്‍ പ്രതിപക്ഷം തയാറാവുമോ എന്നും മുരളീധരന്‍ ചോദിച്ചു.
Keywords: V Muraleedharan against Pinarayi govt on K Rail issues, New Delhi, News, Poltics, V.Muraleedaran, Criticism, Pinarayi-Vijayan, Chief Minister, Assembly, National.
2021 ഒക്ടോബര്‍ മുതല്‍ തന്നെ പലതവണയായി റെയില്‍വേ സംസ്ഥാന സര്‍കാരിന് കത്തുകളയച്ചിട്ടുണ്ട്. എന്നാല്‍ അവയ്ക്കൊന്നും സര്‍കാര്‍ മറുപടി നല്‍കുന്നില്ല. ഡിപിആര്‍ അപൂര്‍ണമാണെന്ന് സര്‍കാരിനെ അറിയിച്ചിരുന്നുവെന്നും മുരളീധരന്‍ പറഞ്ഞു. ഇത് വ്യക്തമാക്കുന്ന കത്തുകളും അദ്ദേഹം പുറത്തുവിട്ടു.
സില്‍വര്‍ലൈനുമായി ബന്ധപ്പെട്ട് കേരളവും കേന്ദ്രവും തമ്മില്‍ തര്‍ക്കം തുടരുകയാണ്. ഡിപിആര്‍ പൂര്‍ണമല്ലെന്ന് കഴിഞ്ഞ ദിവസം കേന്ദ്രസര്‍കാര്‍ ലോക്സഭയില്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍ അക്കാര്യം അറിയിച്ച് അറിയിപ്പൊന്നും കിട്ടിയിട്ടില്ലെന്നാണ് തിങ്കളാഴ്ച മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞത്. ഇതിനുള്ള മറുപടിയായാണ് സര്‍കാരിന് നല്‍കിയ കത്തുകളുമായി വി മുരളീധരന്‍ രംഗത്തെത്തിയത്.
'2021 ഒക്ടോബര്‍ മാസം തൊട്ട് ഈ പദ്ധതിയുടെ അപര്യാപ്തതയെ കുറിച്ചും അപ്രായോഗികതയെ കുറിച്ചും ഈ ഡിപിആര്‍ അപൂര്‍ണമാണ് എന്നതിനെ കുറിച്ചുമെല്ലാം വിശദീകരണം തേടിക്കൊണ്ടുള്ള കത്തുകള്‍ക്കുള്ള മറുപടി സംസ്ഥാന സര്‍കാരില്‍ നിന്ന് ആവശ്യപ്പെട്ടുകൊണ്ടിരിക്കുന്നുണ്ട്.
എന്നാല്‍ സംസ്ഥാന സര്‍കാര്‍ മറുപടി നല്‍കാന്‍ കൂട്ടാക്കിയിട്ടില്ലെന്നും' മുരളീധരന്‍ ആരോപിച്ചു. 2022 നവംബര്‍ 25 ന് അയച്ച കത്താണ് അദ്ദേഹം പുറത്തുവിട്ടത്. സില്‍വര്‍ ലൈന്‍, നിലമ്പൂര്‍-നഞ്ചങ്കോട് റെയില്‍പാത, തലശ്ശേരിയില്‍ നിന്ന് മാനന്തവാടി/കല്‍പറ്റ വഴി മൈസൂരിലേക്കുള്ള റെയില്‍ പാത എന്നിങ്ങനെ മൂന്ന് പദ്ധതികളെ കുറിച്ചാണ് ഈ കത്തില്‍ പരാമര്‍ശിക്കുന്നത്.
പദ്ധതിയുടെ പ്രാഥമികമായ പരിശോധനകള്‍ക്കുള്ള അനുമതിയാണ് കേന്ദ്രസര്‍കാര്‍ നല്‍കിയതെന്ന് കത്തില്‍ പറയുന്നു. സര്‍വേയ്ക്ക് ശേഷം റെയില്‍വേ മന്ത്രാലയത്തിന്റെ അനുമതിക്കായി കേരള റെയില്‍ ഡെവലപ്മെന്റ് കോര്‍പറേഷന്‍ (കെആര്‍ഡിസിഎല്‍) സമര്‍പ്പിച്ച ഡിപിആര്‍ അപൂര്‍ണമാണ് എന്ന് കത്തില്‍ പറയുന്നു.
ഇതോടൊപ്പം തന്നെ ഡിപിആര്‍ പൂര്‍ണമാക്കാന്‍ എന്തെല്ലാം കാര്യങ്ങള്‍ വേണമെന്നും കത്തില്‍ പറയുന്നുണ്ട്. അതിനായി ഏതെല്ലാം ഭാഗങ്ങളിലൂടെയാണ് പാത കടന്നുപോവുന്നത്. അതില്‍ സ്വകാര്യ വ്യക്തികളുടെ സ്ഥലം എത്രയുണ്ട്. റെയില്‍വേയുടെ സ്ഥലം എത്രയുണ്ട് തുടങ്ങിയ കാര്യങ്ങള്‍ കൃത്യമായി എഴുതി ചേര്‍ക്കണം എന്നും പറയുന്നുണ്ട്.
സില്‍വര്‍ ലൈന്‍ പദ്ധതിയുമായി ബന്ധപ്പെട്ട് കൃത്യമായ ആശയവിനിമയങ്ങള്‍ കേന്ദ്രസര്‍കാര്‍ നടത്തുന്നുണ്ടെന്ന് വ്യക്തമാക്കിയ മന്ത്രി, ഇക്കാര്യങ്ങള്‍ ഒന്നുകില്‍ മുഖ്യമന്ത്രി ബോധപൂര്‍വം നിയമസഭയില്‍ മറച്ചുവെച്ചതാകാം എന്നും അല്ലെങ്കില്‍ കൂടെയുള്ളവര്‍ അദ്ദേഹത്തെ തെറ്റിദ്ധരിപ്പിച്ചിട്ടുണ്ടാവാമെന്നും പറഞ്ഞു. ഇങ്ങനെ കേരളത്തിന്റെ വികസനത്തിനെതിരായ നിലപാട് സ്വീകരിക്കുന്ന സഭയെ തെറ്റിദ്ധരിപ്പിച്ച മുഖ്യമന്ത്രിക്കെതിരെ ഏതെങ്കിലും രീതിയില്‍ പ്രതിഷേധിക്കാന്‍ പ്രതിപക്ഷം തയാറാവുമോ എന്നും മുരളീധരന്‍ ചോദിച്ചു.
Keywords: V Muraleedharan against Pinarayi govt on K Rail issues, New Delhi, News, Poltics, V.Muraleedaran, Criticism, Pinarayi-Vijayan, Chief Minister, Assembly, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.