SWISS-TOWER 24/07/2023

Found Dead | ബംഗ്ലൂറിലെ ഹോടെലില്‍ ഉസ്ബെകിസ്താന്‍ യുവതി ദുരൂഹ സാഹചര്യത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവം; അന്വേഷണം ആരംഭിച്ച് പൊലീസ്

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ബംഗ്ലൂരു: (KVARTHA) ഉസ്ബെകിസ്താന്‍ സ്വദേശിയായ യുവതിയെ നഗരത്തിലെ ഹോടെലില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ചനിലയില്‍
കണ്ടെത്തിയ സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. ബംഗ്ലൂര്‍ ശേഷാദ്രിപുരത്തുള്ള ഹോടെലിലെ മുറിയിലാണ് മൃതദേഹം കാണപ്പെട്ടത്. സറീന (37) എന്ന യുവതിയാണ് മരിച്ചത്. നാല് ദിവസം മുന്‍പു ടൂറിസ്റ്റ് വിസയിലെത്തിയതാണ് സറീന.

Found Dead | ബംഗ്ലൂറിലെ ഹോടെലില്‍ ഉസ്ബെകിസ്താന്‍ യുവതി ദുരൂഹ സാഹചര്യത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവം; അന്വേഷണം ആരംഭിച്ച് പൊലീസ്

ബുധനാഴ്ച വൈകിട്ട് നാലരയോടെയാണ് ഹോടെലിന്റെ രണ്ടാം നിലയിലുള്ള മുറിയില്‍ സറീനയെ ജീവനക്കാര്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. യുവതിയെ പുറത്തുകാണാത്തതിനെ തുടര്‍ന്ന് ജീവനക്കാര്‍ വിളിച്ചുനോക്കിയെങ്കിലും പ്രതികരണമുണ്ടായിരുന്നില്ല. ഇതോടെ മറ്റൊരു താക്കോല്‍ ഉപയോഗിച്ച് മുറി തുറന്നുനോക്കിയതോടെയാണ് മരിച്ചനിലയില്‍ കണ്ടത്. ഉടന്‍ തന്നെ ഹോടെല്‍ മാനേജര്‍ പൊലീസിനെ വിവരമറിയിക്കുകയും അസ്വാഭാവിക മരണത്തിന് കേസെടുക്കുകയും ചെയ്തു.

പ്രഥമദൃഷ്ട്യാ തെളിവുകള്‍ കൊലപാതകത്തിലേക്കാണ് വിരല്‍ ചൂണ്ടുന്നതെന്നും അന്വേഷണം നടക്കുകയാണെന്നും പൊലീസ് പറഞ്ഞു. ശ്വാസം മുട്ടിച്ചു കൊന്നതാണെന്നാണ് പൊലീസിന്റെ നിഗമനം. മൃതദേഹം പോസ്റ്റ്‌മോര്‍ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി. റിപോര്‍ട് കിട്ടിയതിനുശേഷം മാത്രമേ മരണകാരണം വ്യക്തമാകുകയുള്ളൂ. 

ഹോടെല്‍ മുറിയില്‍ ഫോറന്‍സിക് സംഘവും ഡോഗ് സ്‌ക്വാഡും പരിശോധന നടത്തി. സറീനയെ കാണാന്‍ എത്തിയവരുടെ ഉള്‍പെടെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കുന്നുണ്ട്. ഇവരെ കേന്ദ്രീകരിച്ചായിരിക്കും പ്രധാനമായും അന്വേഷണം നടക്കുക.

Keywords: Uzbekistan Woman Found Dead At Bengaluru Hotel, Cops Suspect Murder, Bengaluru, News, Found Dead, Dead Body, Police, Uzbekistan Woman, Hotel, Postmortem, Report, National News.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia