Licence | ഇന്ത്യൻ ചുമ മരുന്ന് കുടിച്ച് ഉസ്ബെക്കിസ്ഥാനിൽ കുട്ടികൾ മരിച്ചെന്ന ആരോപണം: നിർമാതാക്കളായ മരിയോൺ ബയോടെക്കിന്റെ ലൈസൻസ് റദ്ദാക്കി

 


ADVERTISEMENT

ന്യൂഡെൽഹി: (www.kvartha.com) ഉസ്ബെക്കിസ്ഥാനിൽ ചുമയ്ക്കുള്ള മരുന്ന് കഴിച്ച് 18 കുട്ടികൾ മരിച്ചുവെന്ന ആരോപണത്തിന് പിന്നാലെ നിർമാതാക്കളായ നോയിഡ ആസ്ഥാനമായുള്ള മരിയോൺ ബയോട്ടിക്കിന്റെ നിർമാണ ലൈസൻസ് ഉത്തർപ്രദേശ് അധികൃതർ റദ്ദാക്കി. കഴിഞ്ഞ ഡിസംബറിൽ നടന്ന സംഭവമാണ് ഇന്ത്യയിലെ കേന്ദ്ര - സംസ്ഥാന ഡ്രഗ് അധികൃതരെ വിഷയത്തിൽ അന്വേഷണം നടത്താൻ പ്രേരിപ്പിച്ചത്.

Licence | ഇന്ത്യൻ ചുമ മരുന്ന് കുടിച്ച് ഉസ്ബെക്കിസ്ഥാനിൽ കുട്ടികൾ മരിച്ചെന്ന ആരോപണം: നിർമാതാക്കളായ മരിയോൺ ബയോടെക്കിന്റെ ലൈസൻസ് റദ്ദാക്കി

കമ്പനിയുടെ ലൈസൻസ് റദ്ദാക്കിയതിനെ തുടർന്ന്, സ്ഥാപനത്തിന് ഇനി സിറപ്പ് നിർമിക്കാൻ കഴിയില്ല. മരുന്നുകളുടെ സാമ്പിളുകളിൽ മായം കലർന്നിട്ടുണ്ടെന്നും, നിലവാരമില്ലാത്തതാണെന്നും കണ്ടെത്തിയതായി അധികൃതർ അറിയിച്ചു. ഇതിനെ തുടർന്ന് സ്ഥാപനത്തിലെ മൂന്ന് ജീവനക്കാർക്കെതിരെ കേസെടുക്കുകയും അറസ്റ്റ് ചെയ്യുകയും ചെയ്‌തിരുന്നു.

ഛന്ധീഗഡിലെ സർക്കാർ ലബോറട്ടറിയിലേക്കയച്ച സാമ്പിളുകളിൽ 22 എണ്ണത്തിൽ നിലവാരമുള്ളതല്ലെന്ന് വ്യക്തമായതായി കേസിന്റെ എഫ്ഐആറിൽ പറയുന്നു. ഐപിസി 274 (മരുന്നിൽ മായം ചേർക്കൽ), 275 (മായം കലർന്ന മരുന്നുകളുടെ വില്പന), 276 (വ്യത്യസ്ത മരുന്നായി വിൽക്കൽ),17 (തെറ്റിദ്ധരിച്ച ബ്രാൻഡ് മരുന്ന്) വകുപ്പുകൾ പ്രകാരമാണെന്ന് കേസെടുത്തിരിക്കുന്നതെന്ന് പൊലീസ് അറിയിച്ചു.

കമ്പനി നിർമിക്കുന്ന ആംബ്രോനോള്‍ സിറപ്പ്, ഡിഒകെ-1 മാക്‌സ് സിറപ്പ് എന്നിവയ്‌ക്കെതിരെയാണ് ആരോപണം ഉയർന്നത്. ഇവ നിലവാരമില്ലാത്തതാണെന്നും ഗുണനിലവാര മാനദണ്ഡങ്ങള്‍ പാലിക്കുന്നതില്‍ രണ്ട് മരുന്നുകളും പരാജയപ്പെട്ടതായും അസ്വീകാര്യമായ അളവില്‍ ഡൈഎത്തിലീന്‍ ഗ്ലൈക്കോള്‍ അല്ലെങ്കില്‍ എഥിലീന്‍ ഗ്ലൈക്കോള്‍ അടങ്ങിയിട്ടുണ്ടെന്നും ലോകാരോഗ്യ സംഘടന അറിയിച്ചിരുന്നു.

Keyword: News, Health, Marion biotech , Children, Death, Uzbekistan, New  Delhi, National, Investigates, Case, Arrest,Government, Police, Top-Headlines, Uzbekistan syrup deaths: UP authority cancels licence of Noida-based pharmaceutical firm 'Marion Biotech'.

< !- START disable copy paste -->
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.
Web Desk Hub
Web Desk Hub

154168 Articles

Tags

Share this story

wellfitindia