Medicines | ഉസ്‌ബെകിസ്താനിൽ ചുമയുടെ മരുന്ന് കഴിച്ച 18 കുട്ടികള്‍ മരിച്ചെന്ന ആരോപണം: ഇന്ത്യയിലെ കമ്പനിയുടെ എല്ലാ മരുന്ന് ഉൽപാദനവും പൂർണമായും നിർത്തി; പ്ലാന്റിൽ പരിശോധനയുമായി അധികൃതർ
Dec 30, 2022, 12:38 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ന്യൂഡെൽഹി: (www.kvartha.com) ഇന്ത്യയില്‍ നിര്‍മിച്ച ചുമയുടെ സിറപ് കഴിച്ച 18 കുട്ടികള്‍ മരിച്ചതായി ഉസ്‌ബെകിസ്താന്‍. ആരോപിച്ചതിന് പിന്നാലെ നോയിഡ ആസ്ഥാനമായുള്ള മരുന്ന് നിർമാണ കമ്പനിയായ മരിയോൺ ബയോടെക്കിലെ എല്ലാ മരുന്ന് ഉൽപാദനവും പൂർണമായും നിർത്താൻ ഉത്തർപ്രദേശ് സംസ്ഥാന ഡ്രഗ് കൺട്രോളർ നിർദേശം നൽകി. തുടർന്ന് മരിയോൺ ബയോടെക് കഫ് സിറപ്പിന്റെയും എല്ലാ മരുന്നുകളുടെയും ഉത്പാദനം നിർത്തിവച്ചു.
ഉസ്‌ബെക്കിസ്താന്റെ ആരോപണത്തെ തുടർന്ന് ഉത്തർപ്രദേശ് ഡ്രഗ് കൺട്രോളും സെൻട്രൽ ഡ്രഗ്‌സ് സ്റ്റാൻഡേർഡ് കൺട്രോൾ ഓർഗനൈസേഷനും അന്വേഷണം നടത്തിവരികയായിരുന്നു. വ്യാഴാഴ്ച അർരാത്രിയോടെ പരിശോധന പൂർത്തിയാക്കി. തുടർന്ന് പ്ലാന്റിലെ എല്ലാ മരുന്നുകളുടെയും ഉൽപാദനം പൂർണമായും നിർത്തിവയ്ക്കാൻ ഉത്തർപ്രദേശ് സംസ്ഥാന ഡ്രഗ് കൺട്രോളർ ഉത്തരവിടുകയായിരുന്നു. പരിശോധനാ റിപ്പോർട്ടിന് ശേഷം കമ്പനിക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകുമെന്നാണ് വിവരം.
കമ്പനിയിലെ പരിശോധനയുടെ അടിസ്ഥാനത്തിൽ തുടർനടപടികൾ സ്വീകരിക്കുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യ പറഞ്ഞിരുന്നു. ഡോക്-1 മാക്‌സ് മരുന്ന് കുടിച്ചാണ് കുട്ടികൾ മരിച്ചതെന്നാണ് ഉസ്‌ബെക്കിസ്താൻ ആരോഗ്യ മന്ത്രാലയം പറയുന്നത്. മരിയോൺ ബയോടെക് കമ്പനി ചുമ മരുന്നായ ഡോക്-1 മാക്‌സ് ഇന്ത്യയിൽ വിൽക്കുന്നില്ലെന്നും ഇത് ഉസ്‌ബെക്കിസ്താനിലേക്ക് മാത്രമാണ് കയറ്റുമതി ചെയ്യുന്നതെന്നും ഉത്തർപ്രദേശ് സർക്കാർ ഉദ്യോഗസ്ഥൻ പറഞ്ഞു.
നോയിഡയിലെ നിർമാണ സമുച്ചയത്തിൽ നിന്ന് കഫ് സിറപ്പിന്റെ സാമ്പിളുകൾ എടുത്തിട്ടുണ്ടെന്നും ചണ്ഡീഗഡിലെ റീജിയണൽ ഡ്രഗ് ടെസ്റ്റിംഗ് ലബോറട്ടറിയിലേക്ക് പരിശോധനയ്ക്കായി അയച്ചിട്ടുണ്ടെന്നും മാണ്ഡവ്യ പറഞ്ഞു. സിറപ്പിൽ എഥിലീൻ ഗ്ലൈക്കോൾ എന്ന രാസവസ്തു കണ്ടെത്തിയതായാണ് ഉസ്ബെക്കിസ്താൻ ആരോപിക്കുന്നത്. കുട്ടികളുടെ മരണത്തെത്തുടര്‍ന്ന് 'ഡോക്1 മാക്‌സ്' ടാബ്ലെറ്റും സിറപും രാജ്യത്തെ എല്ലാ മരുന്നുകടകളില്‍നിന്നും പിന്‍വലിച്ചിട്ടുണ്ട്.
നോയിഡയിലെ നിർമാണ സമുച്ചയത്തിൽ നിന്ന് കഫ് സിറപ്പിന്റെ സാമ്പിളുകൾ എടുത്തിട്ടുണ്ടെന്നും ചണ്ഡീഗഡിലെ റീജിയണൽ ഡ്രഗ് ടെസ്റ്റിംഗ് ലബോറട്ടറിയിലേക്ക് പരിശോധനയ്ക്കായി അയച്ചിട്ടുണ്ടെന്നും മാണ്ഡവ്യ പറഞ്ഞു. സിറപ്പിൽ എഥിലീൻ ഗ്ലൈക്കോൾ എന്ന രാസവസ്തു കണ്ടെത്തിയതായാണ് ഉസ്ബെക്കിസ്താൻ ആരോപിക്കുന്നത്. കുട്ടികളുടെ മരണത്തെത്തുടര്‍ന്ന് 'ഡോക്1 മാക്‌സ്' ടാബ്ലെറ്റും സിറപും രാജ്യത്തെ എല്ലാ മരുന്നുകടകളില്‍നിന്നും പിന്‍വലിച്ചിട്ടുണ്ട്.
Keywords: Uzbekistan Cough syrup deaths: Noida firm halts production, National,News,Top-Headlines,New Delhi,Uttar Pradesh, Medicine.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.

