UCC Bill | ഏകീകൃത സിവിൽ കോഡ് ബിൽ ഉത്തരാഖണ്ഡ് നിയമസഭയിൽ അവതരിപ്പിച്ചു; രാജ്യത്തെ ആദ്യ സംസ്ഥാനം; ജയ് ശ്രീറാം മുദ്രാവാക്യങ്ങൾ മുഴക്കി ബിജെപി എംഎൽഎമാർ; എന്താണ് ബില്ലിൽ പറയുന്നത്, എപ്പോൾ മുതൽ പ്രാബല്യത്തിൽ വരും?

 


ഡെറാഡൂൺ: (KVARTHA) ഉത്തരാഖണ്ഡിൽ ഏകീകൃത സിവിൽ കോഡ് (UCC) കരട് ബിൽ മുഖ്യമന്ത്രി പുഷ്കർ സിംഗ് ധാമി നിയമസഭയിൽ അവതരിപ്പിച്ചു. എല്ലാ മതങ്ങളെയും എല്ലാ വിഭാഗങ്ങളെയും ഈ ബില്ലിൽ പരിഗണിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. യുസിസിയുടെ കരട് കൊണ്ടുവരുന്ന രാജ്യത്തെ ആദ്യ സംസ്ഥാനമാണ് ഉത്തരാഖണ്ഡ്. ബിൽ അവതരണത്തിനിടെ പ്രതിപക്ഷ എംഎൽഎമാർ ബഹളം വച്ചു. ബിജെപി എംഎൽഎമാർ ജയ് ശ്രീറാം മുദ്രാവാക്യം വിളിച്ചു.

UCC Bill | ഏകീകൃത സിവിൽ കോഡ് ബിൽ ഉത്തരാഖണ്ഡ് നിയമസഭയിൽ അവതരിപ്പിച്ചു; രാജ്യത്തെ ആദ്യ സംസ്ഥാനം; ജയ് ശ്രീറാം മുദ്രാവാക്യങ്ങൾ മുഴക്കി ബിജെപി എംഎൽഎമാർ; എന്താണ് ബില്ലിൽ പറയുന്നത്, എപ്പോൾ മുതൽ പ്രാബല്യത്തിൽ വരും?

സംസ്ഥാനത്തെ എല്ലാ സമുദായങ്ങൾക്കും ഏകീകൃത സിവിൽ നിയമങ്ങൾ നിർദേക്കുന്ന യുസിസിയുടെ അന്തിമ കരടിന് ഞായറാഴ്ച ഉത്തരാഖണ്ഡ് മന്ത്രിസഭ അംഗീകാരം നൽകിയിരുന്നു. ബിൽ നിയമസഭയിൽ പാസായ ശേഷം ഗവർണർക്ക് അയക്കും. ഗവർണർ അനുമതി നൽകുന്നതോടെ നിയമമാകും. 2022ലെ നിയമസഭാ തിരഞ്ഞെടുപ്പ് പ്രകടനപത്രികയിൽ ബിജെപി നൽകിയ പ്രധാന വാഗ്ദാനത്തിൻ്റെ പൂർത്തീകരണമാണ് ഈ ബിൽ പാസാക്കിയത്.

എന്താണ് ഏകീകൃത സിവിൽ കോഡ്?

മതം പരിഗണിക്കാതെ എല്ലാ പൗരന്മാർക്കും വിവാഹം, വിവാഹമോചനം, ദത്തെടുക്കൽ, അനന്തരാവകാശം, പിന്തുടർച്ചാവകാശം എന്നിവയുൾപ്പെടെയുള്ള വ്യക്തിപരമായ കാര്യങ്ങളെ നിയന്ത്രിക്കുന്ന നിയമങ്ങളുടെ ഒരു കൂട്ടമായാണ് ഏകീകൃത സിവിൽ കോഡ് എന്നത് കൊണ്ട് അർഥമാക്കുന്നത്. മതപരമായും മറ്റും നിലവിലുള്ള വൈവിധ്യമാർന്ന വ്യക്തിനിയമങ്ങൾ മാറ്റിസ്ഥാപിക്കാനാണ് യുസിസിയിലൂടെ ലക്ഷ്യമിടുന്നത്.

2022-ൽ യു.സി.സി.യുടെ കരട് തയ്യാറാക്കുന്നതിനായി ഉത്തരാഖണ്ഡ് സർക്കാർ വിരമിച്ച സുപ്രീം കോടതി ജഡ്ജി രഞ്ജന പ്രകാശ് ദേശായിയുടെ നേതൃത്വത്തിൽ സമിതിക്ക് രൂപം നൽകിയിരുന്നു. റിട്ട. ജസ്റ്റിസ് പ്രമോദ് കോഹ്‌ലി, സാമൂഹിക പ്രവർത്തകൻ മനു ഗൗർ, ഉത്തരാഖണ്ഡ് മുൻ ചീഫ് സെക്രട്ടറി ശത്രുഘ്നൻ സിംഗ്, ഡൂൺ യൂണിവേഴ്‌സിറ്റിയുടെ വൈസ് ചാൻസലർ സുരേഖ ദംഗ്‌വാൾ എന്നിവരടങ്ങിയ സമിതി 740 പേജുകളുള്ള കരട് റിപ്പോർട്ട് തയ്യാറാക്കി, അതിൽ നാല് വാല്യങ്ങളുണ്ട്.

യുസിസി ഉത്തരാഖണ്ഡ് ബില്ലിൽ ബഹുഭാര്യത്വവും ശൈശവവിവാഹവും സമ്പൂർണ നിരോധനം പോലുള്ള ശുപാർശകൾ ഉൾപ്പെടുന്നുണ്ടെന്നാണ് റിപ്പോർട്ട്. ആൺമക്കൾക്കും പെൺമക്കൾക്കും തുല്യ സ്വത്തവകാശം, മരണശേഷം തുല്യ സ്വത്തവകാശം തുടങ്ങിയവയും പ്രതിപാദിക്കുന്നതായാണ് വിവരം.

Keywords: News, National, Deradoon, Uniform Civil Code, UCC, Uttarakhand,   Uttarakhand Takes Up Uniform Civil Code Today: Bill Explained.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia