Dead Body | അഗ്‌നിവീര്‍ പരീക്ഷയില്‍ പരാജയപ്പെട്ടതില്‍ മനം നൊന്ത് യുവാവ് ആത്മഹത്യ ചെയ്തതായി പൊലീസ്
Aug 27, 2022, 15:29 IST
ഡെറാഡൂണ്‍: (www.kvartha.com) അഗ്‌നിവീര്‍ പരീക്ഷയില്‍ പരാജയപ്പെട്ടതില്‍ മനം നൊന്ത് യുവാവ് ആത്മഹത്യ ചെയ്തതായി പൊലീസ്. ഉത്തരാഖണ്ഡിലെ പൗരി ഘര്‍വാള്‍ ജില്ലയിലെ സത്പുലിയിലാണ് സംഭവം. സുമിത് കുമാര്‍ എന്ന യുവാവാണ് മരിച്ചതെന്ന് പൊലീസ് അറിയിച്ചു.
സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത്:
കഴിഞ്ഞ നാല് വര്‍ഷമായി സൈനിക പരീക്ഷയ്ക്ക് തയാറെടുക്കുകയായിരുന്നു സുമിത്. 23 വയസായതുകൊണ്ട് തന്നെ അഗ്‌നിവീര്‍ പരീക്ഷയില്‍ പങ്കെടുക്കാനുള്ള സുമിത്തിന്റെ അവസാന അവസരമായിരുന്നു ഇത്. പരീക്ഷയില്‍ തോറ്റതിനുശേഷം സുമിത് നിരാശയിലായിരുന്നുവെന്നും സംസാരിക്കുന്നതുപോലും കുറവായിരുന്നുവെന്നും വീട്ടുകാര്‍ പറഞ്ഞു.
നേരത്തെ, ഹരിയാനയിലും സമാനരീതില്‍ യുവാവ് ആത്മഹത്യ ചെയ്തിരുന്നു. സൈന്യത്തില്‍ ചേരാനായി രണ്ടുവര്‍ഷമായി തയാറെടുക്കുന്ന 23 വയസുകാരനായ യുവാവ് കേന്ദ്രസര്‍കാര്‍ അഗ്‌നിപഥ് പദ്ധതി പ്രഖ്യാപിച്ചതോടെ അവസരം നഷ്ടപ്പെട്ടതിനെ തുടര്‍ന്ന് ആത്മഹത്യ ചെയ്യുകയായിരുന്നു.
Keywords: Uttarakhand man hangs himself after failing Agniveer test, News, Hang Self, Police, Dead Body, National.
സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത്:
കോട് വാറില്‍ നടന്ന അഗ്‌നിവീര്‍ പരീക്ഷയില്‍ പരാജയപ്പെട്ടതിനെ തുടര്‍ന്ന് യുവാവ് നിരാശയിലായിരുന്നുവെന്ന് ബന്ധുക്കള്‍ പറഞ്ഞു. ബുധനാഴ്ചയാണ് യുവാവ് അഗ്‌നിവീര്‍ പരീക്ഷയില്‍ പങ്കെടുത്തത്. തുടര്‍ന്ന് വീട്ടില്‍ തിരിച്ചെത്തിയ യുവാവിനെ വ്യാഴാഴ്ച രാവിലെയോടെയാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.
കഴിഞ്ഞ നാല് വര്‍ഷമായി സൈനിക പരീക്ഷയ്ക്ക് തയാറെടുക്കുകയായിരുന്നു സുമിത്. 23 വയസായതുകൊണ്ട് തന്നെ അഗ്‌നിവീര്‍ പരീക്ഷയില്‍ പങ്കെടുക്കാനുള്ള സുമിത്തിന്റെ അവസാന അവസരമായിരുന്നു ഇത്. പരീക്ഷയില്‍ തോറ്റതിനുശേഷം സുമിത് നിരാശയിലായിരുന്നുവെന്നും സംസാരിക്കുന്നതുപോലും കുറവായിരുന്നുവെന്നും വീട്ടുകാര്‍ പറഞ്ഞു.
നേരത്തെ, ഹരിയാനയിലും സമാനരീതില്‍ യുവാവ് ആത്മഹത്യ ചെയ്തിരുന്നു. സൈന്യത്തില്‍ ചേരാനായി രണ്ടുവര്‍ഷമായി തയാറെടുക്കുന്ന 23 വയസുകാരനായ യുവാവ് കേന്ദ്രസര്‍കാര്‍ അഗ്‌നിപഥ് പദ്ധതി പ്രഖ്യാപിച്ചതോടെ അവസരം നഷ്ടപ്പെട്ടതിനെ തുടര്‍ന്ന് ആത്മഹത്യ ചെയ്യുകയായിരുന്നു.
Keywords: Uttarakhand man hangs himself after failing Agniveer test, News, Hang Self, Police, Dead Body, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.