Accidental Death | ഉത്തരാഖണ്ഡില്‍ ബസ് 100 അടി താഴ്ചയിലേക്ക് മറിഞ്ഞു; കുട്ടിയടക്കം 7 വിനോദ സഞ്ചാരികള്‍ക്ക് ദാരുണാന്ത്യം
Oct 9, 2023, 12:20 IST
നൈനിറ്റാള്‍: (KVARTHA) ഉത്തരാഖണ്ഡില്‍ വാഹനാപകടത്തില്‍ ഏഴ് വിനോദ സഞ്ചാരികള്‍ക്ക് ദാരുണാന്ത്യം. വിനോദ സഞ്ചാരികള്‍ സഞ്ചരിച്ച ബസ് താഴ്ചയിലേക്ക് മറിഞ്ഞാണ് അപകടം. അഞ്ച് സ്ത്രീകളും ഒരു പുരുഷനും ഒരു കുട്ടിയും മരിച്ചതായാണ് സ്ഥിരീകരണം. അപകടത്തില്‍ 26 പേര്‍ക്ക് പരുക്കേറ്റു.
നൈനിറ്റാള്‍ ജില്ലയിലെ കലാധുങ്കിയിലാണ് ദാരുണമായ അപകടം നടന്നത്. നൈനിറ്റാള്‍ സന്ദര്‍ശനം കഴിഞ്ഞ് സംഘം തിരികെ പോകുന്ന വഴി, കലാധുങ്കി റോഡില്‍വെച്ച് ഇവര്‍ സഞ്ചരിച്ചിരുന്ന ബസ് 100 അടി താഴ്ചയിലേക്ക് മറിയുകയായിരുന്നു.
കഴിഞ്ഞ ദിവസം രാത്രിയോടെയാണ് ബസ് മറിഞ്ഞത്. അപകടസമയത്ത് ബസില്‍ 33 യാത്രക്കാര്‍ ഉണ്ടായിരുന്നതായാണ് വിവരം. അപകടം നടന്നതറിഞ്ഞ് പൊലീസും സംസ്ഥാന ദുരന്തനിവാരണ സേനയും സ്ഥലത്തെത്തിയാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.
അപകടം നടന്നത് രാത്രിയായതിനാല്‍ രക്ഷാപ്രവര്‍ത്തനം ഏറെ വൈകി. പരുക്കേറ്റവരെ വളരെ വൈകിയാണ് ആശുപത്രിയിലെത്തിക്കാനായത്. മതിയായ വെളിച്ചമില്ലാത്തതം കാലാവസ്ഥയും രക്ഷാപ്രവര്‍ത്തനത്തിന് വെല്ലുവിളിയായിരുന്നു. ഹരിയാനയിലെ ഹിസാര്‍ ജില്ലയില്‍ നിന്നുള്ള വിനോദ സഞ്ചാരികളുമായി നൈനിറ്റാളിലെത്തിയ അപകടത്തില്‍പെട്ടത്.
അതേസമയം എങ്ങിനെയാണ് ബസ് അപകടത്തില്‍പെട്ടതെന്ന കാര്യത്തില്‍ ഇതുവരെ വ്യക്തത വന്നിട്ടില്ല. റോഡിലെ കുഴിയില്‍ വീണ് ബസിന് നിയന്ത്രണം വിട്ടതാകാമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. സംഭവത്തില്‍ പൊലീസ് അന്വേഷണം നടക്കുന്നു.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.