വനിത ഹോക്കി താരം വന്ദന കടാരിയക്ക് 25 ലക്ഷം ക്യാഷ് അവാർഡ് പ്രഖ്യാപിച്ച് ഉത്തരാഖണ്ഡ്
Aug 7, 2021, 12:20 IST
ന്യൂഡെൽഹി: (www.kvartha.com 08.08.2021) ഇന്ത്യയുടെ വനിത ഹോക്കി താരം വന്ദന കടാരിയക്ക് 25 ലക്ഷത്തിന്റെ ക്യാഷ് അവാർഡ് പ്രഖ്യാപിച്ച് ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്‌കർ സിങ് ധാമി. ടോകിയോ ഒളിമ്പിക്‌സിൽ ഇന്ത്യൻ വനിത ടീമിൽ കളിച്ച വന്ദന കടാരിയ ശ്രദ്ധേയമായ മത്സരമാണ് കാഴ്ച വെച്ചത്. ഒളിമ്പിക്സിൽ തുടർച്ചയായി മൂന്ന് തവണ പങ്കെടുത്ത് ഹാട്രിക് നേടിയ ആദ്യ ഇന്ത്യൻ വനിത കായിക താരമാണ് വന്ദന.
ജൂലൈ 31 ന് സൗത് ആഫ്രിക്കയുമായി നടത്തിയ മത്സരത്തിൽ 4-3 നാണ് ഇന്ത്യ പൊരുതി തോറ്റത്.
ടോകിയോ ഒളിമ്പിക്സിൽ, വനിത ഹോക്കിയിൽ ഇന്ത്യയുടെ മികച്ച പ്രകടനത്തിന് ഉത്തരാഖണ്ഡിന്റെ മകൾ വന്ദന കടാരിയ അവിസ്മരണീയമായ സംഭാവന നൽകിയതിൽ ഞങ്ങൾക്ക് അഭിമാനമുണ്ട് എന്നാണ് പാരിതോഷികം പ്രഖ്യാപിച്ച് കൊണ്ട് മുഖ്യമന്ത്രി പറഞ്ഞത്.
കായിക താരങ്ങളെ വളർത്തിക്കൊണ്ടുവരാനുള്ള പുതിയ നയങ്ങൾ സംസ്ഥാനത്ത് നടപ്പിലാക്കുമെന്നും അദ്ദേഹം കൂട്ടിചേർത്തു.
ഇന്ത്യയുടെ ദേശീയ ടീമിൽ ഇടം നേടിയ വന്ദന ഇതുവരെ ഇരുനൂറിലേറെ അന്താരാഷ്‌ട്ര മത്സരങ്ങളിൽ പങ്കെടുത്തിട്ടുണ്ട്. 2014 ലെ ഏഷ്യൻ ഗെയിംസിൽ വെങ്കല മെഡൽ നേടിയ മത്സരത്തിലും വന്ദന അവിസ്മരണീയ പ്രകടനം കാഴ്ച വെച്ചിരുന്നു.
SUMMARY: Vandana scored in the first, second, and fourth quarters of India's last match in Pool A of the Tokyo Olympics to etch her names in the history books.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.