Complaint | പിറകെനടന്ന് ശല്യപ്പെടുത്തുന്നു, അശ്ലീല കമന്റടിക്കുന്നു, ചുമരിലെ ദ്വാരം വഴി ഓഫിസിലേക്ക് ഒളിഞ്ഞുനോക്കുന്നു; അഭിഭാഷകനെതിരെ പരാതിയുമായി വനിതാ ജഡ്ജി
Aug 21, 2022, 14:31 IST
ADVERTISEMENT
ലക്നൗ: (www.kvartha.com) അഭിഭാഷകനെതിരെ ഗുരുതര ആരോപണങ്ങളുമായി വനിതാ ജഡ്ജിയുടെ പരാതി. അഭിഭാഷകന്‍ പിറകെനടന്ന് ശല്യപ്പെടുത്തുന്നതായും അശ്ലീല കമന്റടിക്കുന്നതായും ചുമരിലെ ദ്വാരം വഴി ഓഫിസിലേക്ക് ഒളിഞ്ഞുനോക്കുന്നതായും പരാതിയില്‍ പറയുന്നു. ഉത്തര്‍പ്രദേശിലെ ഹാമിര്‍പുരിലെ വനിതാ ജഡ്ജിയാണ് മുഹമ്മദ് ഹാറൂണ്‍ എന്ന അഭിഭാഷകനെതിരെ പൊലീസില്‍ പരാതി നല്‍കിയിരിക്കുന്നത്.
നിരന്തരം തന്നെ പിന്തുടരുന്ന മുഹമ്മദ് ഹാറൂണ്‍, അശ്ലീല കമന്റടിക്കുന്നതും അശ്ലീലച്ചുവയുള്ള സന്ദേശങ്ങള്‍ അയക്കുന്നതും പതിവാണെന്നാണ് ജഡ്ജിയുടെ ആരോപണം. വൈകിട്ട് നടക്കാനിറങ്ങുമ്പോഴും നഗരത്തില്‍വെച്ചും ഇയാള്‍ തന്നെ പിന്തുടരുകയാണ്. ഇതിനെല്ലാം പുറമേ ചുമരിലെ ദ്വാരം വഴി ഇയാള്‍ ഓഫിസിലേക്ക് ഒളിഞ്ഞുനോക്കുന്നത് പതിവാണെന്നും പരാതിയില്‍ പറയുന്നു.
അഭിഭാഷകന്‍ അയച്ച സന്ദേശങ്ങളുടെ സ്‌ക്രീന്‍ഷോടുകള്‍ സഹിതമാണ് അവിവാഹിതയായ വനിതാ ജഡ്ജി പൊലീസില്‍ പരാതി നല്‍കിയിരിക്കുന്നത്. ഇതിനെതിരെ പലതവണ താക്കീത് നല്‍കിയിട്ടും അഭിഭാഷകന്‍ ഉപദ്രവം അവസാനിപ്പിക്കുന്നില്ലെന്നും പരാതിയില്‍ പറയുന്നുണ്ട്.
പരാതിയില്‍ അഭിഭാഷകനെതിരെ കേസെടുത്തതായി അസി. പൊലീസ് സൂപ്രണ്ട് അനൂപ് കുമാര്‍ പറഞ്ഞു. കേസില്‍ അന്വേഷണം നടത്തിവരികയാണെന്നും ഉദ്യോഗസ്ഥന്‍ കൂട്ടിച്ചേര്‍ത്തു.
Keywords: Uttar Pradesh: Woman judge accuses lawyer of ogling, stalking; lodges FIR, News, Complaint, Police, Judge, Allegation, Police, National.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

