Attack | യുപിയില്‍ ജനക്കൂട്ടവും പൊലീസും തമ്മില്‍ ഏറ്റുമുട്ടി; ലാതി ചാര്‍ജില്‍ സ്ത്രീകള്‍ ഉള്‍പെടെയുള്ളവരെ ക്രൂരമായി തല്ലിച്ചതയ്ക്കുന്നതിന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍; നിരവധി പേര്‍ക്ക് പരുക്ക്

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ലക് നൗ: (www.kvartha.com) ഉത്തര്‍പ്രദേശിലെ അംബേദ് കര്‍ നഗറില്‍ ജനക്കൂട്ടവും പൊലീസും തമ്മില്‍ ഏറ്റുമുട്ടി. ജോലി തടസപ്പെടുത്തി അപമര്യാദയായി പെരുമാറിയെന്ന് കാണിച്ച് പൊലീസ് ജനക്കൂട്ടത്തിനു നേരെ നടത്തിയ ലാതി ചാര്‍ജില്‍ സ്ത്രീകള്‍ ഉള്‍പെടെ നിരവധി പേര്‍ക്ക് പരുക്ക്.
Aster mims 04/11/2022

Attack | യുപിയില്‍ ജനക്കൂട്ടവും പൊലീസും തമ്മില്‍ ഏറ്റുമുട്ടി; ലാതി ചാര്‍ജില്‍ സ്ത്രീകള്‍ ഉള്‍പെടെയുള്ളവരെ ക്രൂരമായി തല്ലിച്ചതയ്ക്കുന്നതിന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍; നിരവധി പേര്‍ക്ക് പരുക്ക്

സ്ത്രീകള്‍ ഉള്‍പെടെയുള്ളവരെ പൊലീസ് ക്രൂരമായി തല്ലിച്ചതയ്ക്കുന്നതിന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളിലൂടെ പുറത്തുവന്നു. ഞായറാഴ്ച ജലാല്‍പൂര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് സംഭവം. സംഘര്‍ഷത്തില്‍ അഞ്ച് സ്ത്രീകള്‍ക്കും നാല് പൊലീസുകാര്‍ക്കും പരുക്കേറ്റു. രണ്ട് പൊലീസ് വാഹനങ്ങള്‍ക്കും തഹസില്‍ദാറിന്റെ ഔദ്യോഗിക വാഹനത്തിനും കേടുപാട് സംഭവിച്ചിട്ടുണ്ട്.

സംഭവത്തെ കുറിച്ച് ജലാല്‍പുര്‍ സര്‍കിള്‍ ഓഫിസര്‍ ദേവേന്ദ്ര കുമാര്‍ പറയുന്നത്:

വാസിദ് പൂരിലുള്ള അംബേദ്കര്‍ പ്രതിമക്ക് ചുറ്റും കോര്‍പറേഷന്‍ മതിലുകെട്ടുന്നതിനിടെ സ്ത്രീകളടക്കം ഒരുകൂട്ടം ആളുകള്‍ പ്രതിഷേധവുമായെത്തിയതാണ് പ്രശ്നങ്ങള്‍ക്ക് വഴിവെച്ചത്. ഇവര്‍ മതില്‍ നിര്‍മാണത്തിന് തടസ്സം സൃഷ്ടിച്ച സാഹചര്യത്തില്‍ മുനിസിപാലിറ്റി അധികൃതര്‍ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു.

നേരത്തെ അജ്ഞാതര്‍ അംബേദ്കര്‍ പ്രതിമക്കുമേല്‍ കറുത്ത പെയിന്റ് ഒഴിച്ചിരുന്നതിനെ തുടര്‍ന്നായിരുന്നു കോര്‍പറേഷന്‍ ഇവിടെ മതിലു കെട്ടാന്‍ തീരുമാനിച്ചത്. ജനക്കൂട്ടം തങ്ങള്‍ക്കെതിരെ തിരിഞ്ഞതോടെ കൈയ്യില്‍ കിട്ടിയ വടികളുപയോഗിച്ച് പൊലീസ് മര്‍ദിക്കുകയായിരുന്നു.

സംഭവസ്ഥലത്തെത്തിയ പൊലീസിനുനേരെ സ്ത്രീകള്‍ അപമര്യദയോടെ പെരുമാറുകയും കൈയ്യേറ്റം നടത്തുകയും ചെയ്തു. ഇതോടെ ചെറിയ ഏറ്റുമുട്ടലിന് പൊലീസ് നിര്‍ബന്ധിതരാകുകയായിരുന്നു. സംഭവത്തില്‍ അംബേദ്കര്‍ പ്രതിമ നശിപ്പിക്കാന്‍ ശ്രമിച്ചവര്‍ക്കെതിരെയും പൊലീസിന്റെ ജോലിക്ക് തടസ്സം നിന്നതിനും കൈയ്യേറ്റം ചെയ്തതിനുമെതിരെയും രണ്ട് കേസുകള്‍ രെജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. നാല് പേരെ കസ്റ്റഡിയില്‍ എടുക്കുകയും ചെയ്തു.

Keywords:  Uttar Pradesh: Police caught on camera, video of cops assaulting women goes viral, News, Attack, Social Media, Video, Women, Injured, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia