Shot dead | യുപിയിൽ നിരവധി കേസുകളിൽ പ്രതിയായ യുവാവ് പൊലീസിന്റെ വെടിയേറ്റ് മരിച്ചു
Jun 27, 2023, 12:08 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ലക്‌നൗ: (www.kvartha.com) യുപിയിൽ നിരവധി കേസുകളിൽ പ്രതിയായ യുവാവ് പൊലീസിന്റെ വെടിയേറ്റ് മരിച്ചു. മുഹമ്മദ് ഗുഫ്രാൻ എന്ന യുവാവാണ് മരിച്ചത്. കൗശാംബി ജില്ലയിലെ മഞ്ജൻപൂരിൽ സമദാ പഞ്ചസാര ഫാക്ടറിക്ക് സമീപം ചൊവ്വാഴ്ച പുലര്‍ച്ചെ അഞ്ചുമണിക്കാണ് സംഭവം നടന്നത്.
ഇയാൾ നിരവധി കേസുകളിൽ പ്രതിയാണെന്നും കണ്ടെത്താൻ സഹായിക്കുന്നവർക്ക് 1,25,000 രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്നതായും കൗശാംബി എസ് പി ബ്രിജേഷ് ശ്രീവാസ്തവ പറഞ്ഞു. പ്രതാപ്ഗഢ്, സുൽത്താൻപൂർ ജില്ലകളിൽ ഗുഫ്രാന്റെ പേരിൽ 13-ലധികം കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു.
കൗശാംബിയിലെ കോട്‌വാലി പൊലീസ് സ്‌റ്റേഷൻ പരിധിയിലെ സമദാ മേഖലയിൽ പൊലീസ് തിരച്ചിൽ നടത്തുന്നതിനിടെ വെടിയേറ്റ ഗുഫ്രാനെ ഗുരുതരമായ പരുക്കുകളോടെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ഡോക്ടർമാർ മരിച്ചതായി പ്രഖ്യാപിക്കുകയായിരുന്നുവെന്ന് പൊലീസ് വൃത്തങ്ങൾ പറയുന്നു.
യോഗി ആദിത്യനാഥ് മുഖ്യമന്ത്രിയായതിന് ശേഷം, 2017 മാർച്ച് മുതൽ 'ഏറ്റുമുട്ടൽ' എന്ന് പൊലീസ് വിശേഷിപ്പിക്കുന്ന 186 സംഭവങ്ങൾ നടന്നുവെന്ന് അടുത്തിടെ ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്തിരുന്നു. ആറുവർഷത്തിനിടെ 5,046 പേർക്കാണ് പരിക്കേറ്റത്. ഓരോ 15 ദിവസത്തിനിടെ 30 ഓളം പേർക്ക് പൊലീസ് നടപടികളിൽ പരുക്കേൽക്കുന്നതായും റിപ്പോർട്ടിൽ പറയുന്നു.
Keywords: News, National, Lucknow, Uttar Pradesh, UP Police, Obituary, Youth, Case, Police, Shot Dead, Uttar Pradesh: Muhammed Gufran shot dead.
< !- START disable copy paste -->

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.