Arrest warrant | ബലാത്സംഗ കേസില്‍ ബി ജെ പി എം എല്‍ എക്ക് കോടതിയുടെ അറസ്റ്റ് വാറന്റ്

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ന്യൂഡെല്‍ഹി: (www.kvartha.com) ബലാത്സംഗ കേസില്‍ ഉത്തര്‍ പ്രദേശ് ബി ജെ പി എം എല്‍ എക്ക് കോടതിയുടെ അറസ്റ്റ് വാറന്റ്. ധുദ്ധി നിയമസഭ മണ്ഡലത്തില്‍ നിന്നുള്ള എംഎല്‍എ രാംദുലറിനാണ് കോടതി വാറന്റ് പുറപ്പെടുവിച്ചിരിക്കുന്നത്. നിരവധി തവണ സമന്‍സ് അയച്ചിട്ടും എംഎല്‍എ കോടതിയില്‍ ഹാജരാകാത്തതിനെ തുടര്‍ന്നാണ് നടപടി.

Arrest warrant | ബലാത്സംഗ കേസില്‍ ബി ജെ പി എം എല്‍ എക്ക് കോടതിയുടെ അറസ്റ്റ് വാറന്റ്

അറസ്റ്റ് ചെയ്ത് ജനുവരി 23ന് കോടതിയില്‍ ഹാജരാക്കാനാണ് നിര്‍ദേശം. അഡീഷനല്‍ സെഷന്‍സ് ജഡ്ജ് രാഹുല്‍ മിശ്രയുടേതാണ് ഉത്തരവ്. 2014ല്‍ മ്യോര്‍പുര്‍ ഗ്രാമവാസിയാണ് എംഎല്‍എക്കെതിരെ പരാതി നല്‍കിയത്. തന്റെ സഹോദരിയെ പലതവണ രാംദുലര്‍ ബലാത്സംഗത്തിനിരയാക്കിയതായാണ് പരാതി. വിശദമായ അന്വേഷണത്തിനൊടുവിലാണ് എംഎല്‍എക്കെതിരെ പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചത്.

Keywords: Uttar Pradesh: Court issues arrest warrant against BJP MLA Ramdular in Molest case, New Delhi, News, Court Order, Police, Molestation, Complaint, National.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia