Suicide | 'പൊലീസ് ഉദ്യോഗസ്ഥന്‍ സര്‍വീസ് റിവോള്‍വര്‍ ഉപയോഗിച്ച് വെടിയുതിര്‍ത്ത് ജീവനൊടുക്കി'
Mar 12, 2023, 09:23 IST
ലക്‌നൗ: (www.kvartha.com) പൊലീസ് ഉദ്യോഗസ്ഥന്‍ ശനിയാഴ്ച പുലര്‍ചെ തന്റെ സര്‍വീസ് റിവോള്‍വര്‍ ഉപയോഗിച്ച് സ്വയം വെടിയുതിര്‍ത്ത് ആത്മഹത്യ ചെയ്തുവെന്ന് ഉദ്യോഗസ്ഥര്‍. ഉത്തര്‍ പ്രദേശിലെ ഹാപൂരിലാണ് സംഭവം. 25 കാരനായ കോണ്‍സ്റ്റബിള്‍ അങ്കിത് കുമാറാണ് മരിച്ചത്.
ബിജ്‌നോര്‍ സ്വദേശിയായ അങ്കിത് ഇക്കഴിഞ്ഞ ഫെബ്രുവരിയില്‍ മൊറാദാബാദില്‍ നിന്ന് ഹാപൂരിലേക്ക് സ്ഥലം മാറ്റം ലഭിച്ചെത്തിയതാണ്. പുലര്‍ചെ നാല് മണിയോടെ അങ്കിത് കുമാര്‍ സ്വയം വെടിയുതിര്‍ത്ത് ജീവനൊടുക്കുകയായിരുന്നുവെന്ന് സഹപ്രവര്‍ത്തകര്‍ പറഞ്ഞു.
ആത്മഹത്യയ്ക്കുള്ള കാരണം വ്യക്തമല്ലെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് പറഞ്ഞു.
Keywords: News, National, India, Lucknow, Uttar Pradesh, Shot, Police men, Police, Suicide, Local-News, Investigates, Uttar Pradesh: Constable Shoots Self With Service Weapon
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.