Wedding Gift | യോഗി ആദിത്യനാഥിനെ തന്റെ വിവാഹത്തിന് ക്ഷണിച്ച് മുസ്ലിം യുവതി, കൂടെ ഒരു അഭ്യര്‍ഥനയും; അതുല്യ വിവാഹ സമ്മാനം നല്കി മുഖ്യമന്ത്രി; മണിക്കൂറുകള്‍ കൊണ്ട് മാറിയത് നാടിന്റെ ചിത്രം
Dec 7, 2022, 20:36 IST
ലക്നൗ: (www.kvartha.com) യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പ്രയാഗ്രാജിലെ മുസ്ലീം പെണ്‍കുട്ടിക്ക് വിവാഹത്തോടനുബന്ധിച്ച് നല്കിയ 'സമ്മാനം' വൈറലായി. ഡിസംബര്‍ ഏഴിന് വിവാഹിതയായ നുകൂഷ് ഫാത്വിമ എന്ന പെണ്‍കുട്ടിയും കുടുംബവും മുഖ്യമന്ത്രിയുടെ ഈ അതുല്യ സമ്മാനം ലഭിച്ചതില്‍ വളരെ സന്തോഷത്തിലാണ്. എട്ട് ദിവസം മുമ്പ് ഫാത്വിമ മുഖ്യമന്ത്രിയെ ടാഗ് ചെയ്തുകൊണ്ട് ട്വീറ്റ് ചെയ്തിരുന്നു. മുഖ്യമന്ത്രി തന്റെ വിവാഹത്തില്‍ പങ്കെടുത്ത് അനുഗ്രഹം നല്‍കണമെന്നായിരുന്നു ആഗ്രഹം. വിവാഹ കാര്‍ഡും യോഗി ആദിത്യനാഥിന് അയച്ചിരുന്നു. വിവാഹ കാര്‍ഡിനൊപ്പം മുഖ്യമന്ത്രിക്ക് വികാരനിര്‍ഭരമായ കത്തും നുകൂഷ് അയച്ചു.
റോഡിന്റെ ശോച്യാവസ്ഥ കാരണം വിവാഹത്തിനെത്തുന്ന അതിഥികള്‍ക്ക് ഏറെ ബുദ്ധിമുട്ട് അനുഭവിക്കേണ്ടിവരുമെന്ന് യുവതി വ്യക്തമാക്കുകയും ചെയ്തു. വിവാഹ കാര്‍ഡിനൊപ്പം മുഖ്യമന്ത്രി യോഗി ആദിത്യനാഥിനയച്ച കത്തും നുകൂഷ് ട്വീറ്റ് ചെയ്തു. രണ്ട് ദിവസം മുമ്പ് നുകൂഷിന്റെ കുടുംബത്തിന് സര്‍ക്കാര്‍ ജീവനക്കാരില്‍ നിന്ന് ഒരു ഫോണ്‍ വന്നു. ഉദ്യോഗസ്ഥ സംഘം അദ്ദേഹത്തിന്റെ വീട്ടിലെത്തി. ഉടന്‍ തന്നെ സ്ഥലം പരിശോധിച്ച് രാത്രി തന്നെ റോഡ് നന്നാക്കി.
മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്നുള്ള നിര്‍ദേശപ്രകാരമാണ് തങ്ങള്‍ തിടുക്കപ്പെട്ട് ഈ പ്രവൃത്തി ചെയ്തതെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു. കഴിഞ്ഞ 25 വര്‍ഷമായി തകര്‍ന്ന റോഡാണ് വെറും 25 മണിക്കൂര്‍ കൊണ്ടാണ് പുനര്‍ നിര്‍മിച്ചത്. റോഡ് നിര്‍മാണത്തോടൊപ്പം വീടിന് സമീപത്തെ മാലിന്യക്കൂമ്പാരവും സര്‍ക്കാര്‍ ജീവനക്കാര്‍ വാഹനങ്ങള്‍ ഉപയോഗിച്ച് വൃത്തിയാക്കി. കേവലം രണ്ടു ദിവസം കൊണ്ട് ആ പ്രദേശത്തിന്റെ ആകെ ചിത്രം ആകെ മാറി.
വിവാഹത്തില്‍ പങ്കെടുത്ത് അനുഗ്രഹിക്കണമെന്ന് അഭ്യര്‍ത്ഥിക്കുക മാത്രമല്ല, ഒരു അതുല്യമായ സമ്മാനം ആവശ്യപ്പെടുകയും ചെയ്തു. അബൂബക്കര്പൂര് പ്രദേശത്തെ നുകുഷ് ഫാത്വിമ താമസിക്കുന്ന സ്ഥലത്ത് 250 മീറ്ററോളം വരുന്ന റോഡ് കഴിഞ്ഞ 25 വര്‍ഷമായി വളരെ മോശമാണ്. റോഡില്‍ നിരവധി കുഴികള്‍ രൂപപ്പെട്ടതിനാല്‍ ഇവിടെയുള്ളവര്‍ക്ക് കാല്‍നടയാത്രപോലും ദുഷ്കരമായിരുന്നു. റോഡില്‍ അപകടങ്ങള്‍ പതിവായിരുന്നു. വീട്ടുകാരും പ്രദേശവാസികളും പലതവണ ഉദ്യോഗസ്ഥര്‍ക്കും നേതാക്കളോടും പരാതിപ്പെട്ടെങ്കിലും റോഡ് നന്നാക്കിയില്ല. മുഖ്യമന്ത്രി യോഗിക്ക് വിവാഹ കാര്‍ഡ് സഹിതം അയച്ച കത്തില്‍ നുകുഷ് തനിക്ക് വിവാഹ സമ്മാനമായി റോഡ് നല്‍കണമെന്നാണ് ആവശ്യപ്പെട്ടത്.
റോഡിന്റെ ശോച്യാവസ്ഥ കാരണം വിവാഹത്തിനെത്തുന്ന അതിഥികള്‍ക്ക് ഏറെ ബുദ്ധിമുട്ട് അനുഭവിക്കേണ്ടിവരുമെന്ന് യുവതി വ്യക്തമാക്കുകയും ചെയ്തു. വിവാഹ കാര്‍ഡിനൊപ്പം മുഖ്യമന്ത്രി യോഗി ആദിത്യനാഥിനയച്ച കത്തും നുകൂഷ് ട്വീറ്റ് ചെയ്തു. രണ്ട് ദിവസം മുമ്പ് നുകൂഷിന്റെ കുടുംബത്തിന് സര്‍ക്കാര്‍ ജീവനക്കാരില്‍ നിന്ന് ഒരു ഫോണ്‍ വന്നു. ഉദ്യോഗസ്ഥ സംഘം അദ്ദേഹത്തിന്റെ വീട്ടിലെത്തി. ഉടന്‍ തന്നെ സ്ഥലം പരിശോധിച്ച് രാത്രി തന്നെ റോഡ് നന്നാക്കി.
മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്നുള്ള നിര്‍ദേശപ്രകാരമാണ് തങ്ങള്‍ തിടുക്കപ്പെട്ട് ഈ പ്രവൃത്തി ചെയ്തതെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു. കഴിഞ്ഞ 25 വര്‍ഷമായി തകര്‍ന്ന റോഡാണ് വെറും 25 മണിക്കൂര്‍ കൊണ്ടാണ് പുനര്‍ നിര്‍മിച്ചത്. റോഡ് നിര്‍മാണത്തോടൊപ്പം വീടിന് സമീപത്തെ മാലിന്യക്കൂമ്പാരവും സര്‍ക്കാര്‍ ജീവനക്കാര്‍ വാഹനങ്ങള്‍ ഉപയോഗിച്ച് വൃത്തിയാക്കി. കേവലം രണ്ടു ദിവസം കൊണ്ട് ആ പ്രദേശത്തിന്റെ ആകെ ചിത്രം ആകെ മാറി.
Keywords: Latest-News, National, Top-Headlines, Uttar Pradesh, Yogi Adityanath, Chief Minister, Wedding, Marriage, Muslim, Uttar Pradesh CM Yogi Adityanath's 'wedding Gift' To Nukush Fatima.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.