Artist Died | പരിപാടി നടത്തുന്നതിനിടെ കലാകാരന്‍ സ്റ്റേജില്‍ കുഴഞ്ഞുവീണ് മരിച്ചു; അഭിനയമാണെന്ന് കരുതി കയ്യടിച്ച് കാണികള്‍, വീഡിയോ

 


ADVERTISEMENT


ലക്‌നൗ: (www.kvartha.com) ഉത്തര്‍പ്രദേശില്‍ കലാകാരന്‍ കുഴഞ്ഞുവീണ് മരിച്ചു. രവി ശര്‍മ എന്ന കലാകാരനാണ് മരിച്ചത്. വിനായക ചതുര്‍ഥിയോട് അനുബന്ധിച്ച് നടന്ന സ്റ്റേജ് പരിപാടിക്കിടെയായിരുന്നു കാണികളെ ഞെട്ടിച്ച സംഭവം.

Artist Died | പരിപാടി നടത്തുന്നതിനിടെ കലാകാരന്‍ സ്റ്റേജില്‍ കുഴഞ്ഞുവീണ് മരിച്ചു; അഭിനയമാണെന്ന് കരുതി കയ്യടിച്ച് കാണികള്‍, വീഡിയോ


ഹനുമാന്റെ വേഷം കെട്ടി പരിപാടി നടത്തുന്നതിനിടെ രവി ശര്‍മ നിലത്ത് കുഴഞ്ഞുവീഴുകയായിരുന്നു. എന്നാല്‍ അഭിനയമാണെന്ന് കരുതി കാണികള്‍ കയ്യടിച്ചുകൊണ്ടിരുന്നു. കുറച്ചുനേരം കഴിഞ്ഞിട്ടും എഴുന്നേല്‍ക്കാതായതോടെ ആളുകള്‍ പിടിച്ചെഴുന്നേല്‍പ്പിക്കാന്‍ ശ്രമിച്ചു. ക്ഷീണിതനാണെന്ന് കണ്ടെത്തിയതോടെ ഉടന്‍തന്നെ സമീപത്തെ ആശുപത്രിയിലെത്തിച്ചു. 
Aster_MIMS

അപ്പോഴേക്കും മരണം സംഭവിച്ചിരുന്നതായി ആശുപത്രി അധികൃതര്‍ അറിയിച്ചു. ഗണേശ ചതുര്‍ഥി ആഘോഷത്തിന്റെ ഭാഗമായി പരിപാടി നടത്തുന്ന ട്രൂപിന്റെ ഭാഗമായിരുന്നു രവി ശര്‍മ്മ.

Keywords:  News,National,India,Uttar Pradesh,Lucknow,Death, Uttar Pradesh: Artist playing role of Lord Hanuman dies while dancing at Ganesh Pandal in Mainpuri district
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia