Marriage | മകന്‍ മരിച്ചതിനെ തുടര്‍ന്ന് വിധവയായ മരുമകളെ വിവാഹം കഴിച്ച് 70 വയസുകാരന്‍
Jan 27, 2023, 15:05 IST
ലക്‌നൗ: (www.kvartha.com) തനിച്ചായ 28 കാരിയെ കൂട്ടി വയോധികന്‍. മകന്‍ മരിച്ചതിനെ തുടര്‍ന്ന് വിധവയായ മരുമകളെയാണ് 70 കാരന്‍ വിവാഹം കഴിച്ച് ജീവിതത്തിലേക്ക് കൂട്ടിയത്. ഉത്തര്‍പ്രദേശിലെ ഛാപിയ ഉംറാവോ ഗ്രാമത്തിലാണ് ഈ അപൂര്‍വ വിവാഹം നടന്നത്.
കൈലാസ് യാദവ് എന്നയാളാണ് മരുമകള്‍ പൂജയെ വിവാഹം കഴിച്ചത്. 12 വര്‍ഷം മുന്‍പ് ഭാര്യ മരിച്ചയാളാണ് കൈലാസ് യാദവ്. ഏതാനും വര്‍ഷങ്ങള്‍ക്ക് പിന്നാലെ ഇയാളുടെ മകനും മരിച്ചു. മകന്‍ മരിച്ചതിനെ തുടര്‍ന്ന് പൂജയെ ഇയാള്‍ മറ്റൊരു വിവാഹം കഴിപ്പിച്ചിരുന്നു. എന്നാല്‍, ആ ബന്ധം നീണ്ടുനിന്നില്ല. തുടര്‍ന്നാണ് ഇയാള്‍ മരുമകളെ വിവാഹം കഴിച്ചത്.
വിവാഹത്തിന്റെ ചിത്രങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. ബാല്‍ഹാല്‍ഗഞ്ജ് പൊലീസ് സ്റ്റേഷനിലെ ചൗകിദാറാണ് കൈലാസ് യാദവ്.
Keywords: News,National,India,Local-News,Lucknow,Uttar Pradesh,Marriage,police-station,Social-Media, Uttar Pradesh: 70-year-old man secretly marries 28-year-old daughter-in-law in Chhapia Umaro village
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.