Arrested | 'പ്രണയബന്ധം വീട്ടുകാരെ അറിയിക്കുമെന്ന് പറഞ്ഞ 5-ാം ക്ലാസുകാരനെ സഹോദരിയും സുഹൃത്തും ചേര്‍ന്ന് കൊലപ്പെടുത്തി'; പ്രതികള്‍ അറസ്റ്റില്‍

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

പ്രയാഗ് രാജ്: (www.kvartha.com) പ്രണയ ബന്ധം വീട്ടുകാരെ അറിയിക്കുമെന്ന് പറഞ്ഞ അഞ്ചാംക്ലാസുകാരനെ സഹോദരിയും സുഹൃത്തും ചേര്‍ന്ന് കൊലപ്പെടുത്തിയെന്ന് പൊലീസ്. ഉത്തര്‍പ്രദേശില്‍ നിന്നുമാണ് ക്രൂരമായ സംഭവം റിപോര്‍ട് ചെയ്തിരിക്കുന്നത്. അനുരാഗ് യാദവ് (12) ആണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ അനുരാഗിന്റെ സഹോദരിയെയും സുഹൃത്തിനെയും സഹായിയേയും പൊലീസ് അറസ്റ്റുചെയ്തു.

Arrested | 'പ്രണയബന്ധം വീട്ടുകാരെ അറിയിക്കുമെന്ന് പറഞ്ഞ 5-ാം ക്ലാസുകാരനെ സഹോദരിയും സുഹൃത്തും ചേര്‍ന്ന് കൊലപ്പെടുത്തി'; പ്രതികള്‍ അറസ്റ്റില്‍

സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത്:

പെണ്‍കുട്ടിയുടെ പ്രണയബന്ധത്തെക്കുറിച്ച് വീട്ടുകാരെ അറിയിക്കുമെന്ന് അനുരാഗ് ഭീഷണിപ്പെടുത്തിയിരുന്നു. ഇതാണ് കൊലപാതകത്തിലേക്ക് നയിച്ചത്. വ്രതത്തിലിരിക്കുമ്പോള്‍ മാംസാഹാരം കഴിച്ചതിന് അനുരാഗിനെ പിതാവ് ശകാരിച്ചിരുന്നു. പിതാവിന്റെ ദേഷ്യത്തില്‍ നിന്നും രക്ഷിക്കാനെന്ന വ്യാജേന പെണ്‍കുട്ടി സഹോദരനെയും കൂട്ടി സമീപത്തെ ഒഴിഞ്ഞ വീട്ടിലേക്ക് വന്നു.

എന്നാല്‍ ഏറെനേരം കഴിഞ്ഞിട്ടും കുട്ടികള്‍ തിരിച്ചെത്താത്തതിനെ തുടര്‍ന്ന് പരിഭ്രാന്തരായ വീട്ടുകാര്‍ അന്വേഷണം ആരംഭിച്ചു. അപ്പോഴാണ് ബോധരഹിതനായി നിലത്തുകിടക്കുന്ന അനുരാഗിനെ കാണുന്നത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഞെട്ടിക്കുന്ന കൊലപാതകത്തിന്റെ വിവരങ്ങള്‍ പുറത്തുവരുന്നത്.

ചോദ്യം ചെയ്യലില്‍ സുഹൃത്തും സഹായിയും ചേര്‍ന്ന് സഹോദരനെ മര്‍ദിച്ചതായി പെണ്‍കുട്ടി പറഞ്ഞു. പെണ്‍കുട്ടിയേയും 17 വയസുള്ള സുഹൃത്തിനേയും സഹായിയേയും അറസ്റ്റുചെയ്തു. എന്നാല്‍ പ്രായപൂര്‍ത്തിയാകാത്തതിനാല്‍ ഇവരെ ജുവനൈല്‍ ഹോംമിലേക്ക് അയച്ചിരിക്കയാണ്.

Keywords: Uttar Pradesh: 3 arrested in murder case, News, Murder case, Arrested, Police, National.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia