യുഎസ് സ്റ്റേറ്റ് സെക്രടറി ആന്റണി ബ്ലിൻകെൻ ഇന്ത്യയിൽ; അജണ്ടയിൽ അഫ്‌ഗാനിസ്‌ഥാനും കൊവിഡും
Jul 28, 2021, 14:26 IST
ന്യൂഡെൽഹി: (www.kvartha.com 28.07.2021) യുഎസ് സ്റ്റേറ്റ് സെക്രടറി ആന്റണി ബ്ലിൻകെൻ ഇന്ത്യയിലെത്തി. ഒരു പ്രമുഖ ആഗോള ശക്തിയായി വളരാനുള്ള ഇന്ത്യയുടെ എല്ലാ ശ്രമങ്ങളെയും പിന്തുണക്കുമെന്ന് യുഎസ് ബ്ലിൻകെൻറെ സന്ദർശനത്തിന് മുൻപേ തന്നെ വ്യക്തമാക്കിയിരുന്നു.
അഫ്‌ഗാനിസ്ഥാനിൽ സാഹചര്യങ്ങൾ, കോവിഡ്, സാമ്പത്തീക വളർച്ച തിരിച്ചുപിടിക്കൽ തുടങ്ങി നിരവധി വിഷയങ്ങൾ ബ്ലിൻകെൻ ഇന്ത്യൻ നേതാക്കളുമായി ചർച്ച ചെയ്യും. ഈ വർഷം ഇന്ത്യ സന്ദർശിച്ച ബിഡൻ ഭരണകൂടത്തിലെ മൂന്നാമത്തെ മുതിർന്ന അംഗമാണ് ബ്ലിൻകെൻ. ചൊവാഴ്ച രാത്രിയാണ് അദ്ദേഹം ഇന്ത്യയിലെത്തിയത്. ദേശീയ സുരക്ഷ ഉപദേഷ്ടാവ് അജിത് ഡോവലുമായി ബ്ലിൻകെൻ ചർച്ച നടത്തും.
ബ്ലിൻകെനും ഇന്ത്യൻ സ്റ്റേറ്റ് സെക്രടറി എസ് ജയ് ശങ്കറും തമ്മിലുള്ള കൂടിക്കാഴ്ചയാണ് ഇന്നത്തെ പ്രധാന പരിപാടി. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കാണുന്നതിന് മുമ്പ് ഇരുവരും സംയുക്തമായി പത്രസമ്മേളനത്തിൽ പങ്കെടുക്കും.
SUMMARY: The main engagement for the day will be a meeting between Blinken and his Indian counterpart S Jaishankar, who will host a working lunch for the secretary of state. The two ministers will participate in a joint press interaction before Blinken meets Prime Minister Narendra Modi.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.