Apps | ഓഫീസുകൾ കയറി ഇറങ്ങി മടുത്തോ? കേന്ദ്ര സർക്കാർ സേവനങ്ങൾ എളുപ്പത്തിൽ വീട്ടിലിരുന്ന് നേടാം; ഈ ആപ്പുകൾ ഡൗൺലോഡ് ചെയ്യൂ

 



ന്യൂഡെൽഹി: (www.kvartha.com) വിവിധ ആവശ്യങ്ങൾക്കായി സർക്കാർ ഓഫീസുകൾ കയറി ഇറങ്ങുന്നവർ ധാരാളമുണ്ട്. പലപ്പോഴും നിരവധി തവണ ഓഫീസുകളിലേക്ക് പോകേണ്ടി വരുന്നു. ഇതോടൊപ്പം ഓരോരുത്തരുടെയും വിലപ്പെട്ട സമയങ്ങളാണ് നഷ്ടമാകുന്നത്. എന്നാൽ, നിങ്ങൾക്ക് സർക്കാർ സേവനങ്ങൾ എളുപ്പത്തിൽ വീട്ടിലിരുന്ന് കൊണ്ടുതന്നെ പൂർത്തിയാക്കാൻ കഴിയുന്ന സർക്കാർ ആപ്പുകൾ ഉണ്ട്. അതിന്റെ സേവനം പ്രയോജനപ്പെടുത്തുന്നതിലൂടെ സമയവും അധ്വാനവും ലഭിക്കാൻ കഴിയും.

               
Apps | ഓഫീസുകൾ കയറി ഇറങ്ങി മടുത്തോ? കേന്ദ്ര സർക്കാർ സേവനങ്ങൾ എളുപ്പത്തിൽ വീട്ടിലിരുന്ന് നേടാം; ഈ ആപ്പുകൾ ഡൗൺലോഡ് ചെയ്യൂ

MyGov App

2014 മുതൽ ആരംഭിച്ച MyGov വളരെ ജനപ്രിയമായ ആപ്പാണ്. ഇതിന്റെ സഹായത്തോടെ പല സർക്കാർ സേവനങ്ങളും പൂർത്തിയാക്കാൻ കഴിയും. കൂടാതെ സർക്കാർ പദ്ധതികളെക്കുറിച്ചും അവയുടെ നേട്ടങ്ങളെക്കുറിച്ചും അറിയാനാവും. നിങ്ങൾക്ക് സർക്കാരിന് നിർദേശങ്ങൾ പോലും നൽകാം. ജനങ്ങളെ സർക്കാരുമായി നേരിട്ട് ബന്ധിപ്പിക്കുന്നതിന് ഈ ആപ്പ് സഹായകരമാണ്.

mParivahan

റോഡ് ഗതാഗത, വാഹന വകുപ്പുമായി ബന്ധപ്പെട്ട സർക്കാർ സേവനങ്ങൾ നിർവഹിക്കുന്നതിന് ഈ ആപ്പ് മികച്ചതാണ്. ഡ്രൈവിംഗ് ലൈസൻസ്, വാഹന രജിസ്ട്രേഷൻ തീയതി, രജിസ്ട്രേഷൻ അതോറിറ്റി, വാഹന പ്രായം, വാഹന ക്ലാസ്, ഇൻഷുറൻസ് സാധുത, ഫിറ്റ്നസ് സാധുത തുടങ്ങിയവ ലഭിക്കാൻ നിങ്ങൾക്ക് ഈ ആപ്പ് ഉപയോഗിക്കാം.

mPassport Seva

നിങ്ങൾക്ക് പാസ്‌പോർട്ട് ലഭിക്കണമെന്നുണ്ടെങ്കിൽ അല്ലെങ്കിൽ അതുമായി ബന്ധപ്പെട്ട മറ്റ് സേവനങ്ങൾ പ്രയോജനപ്പെടുത്താൻ ആഗ്രഹിക്കുന്നുവെങ്കിൽ, mPassport ആപ്പ് വളരെയധികം പ്രയോജനപ്പെടും. ഇതിന്റെ സഹായത്തോടെ പാസ്‌പോർട്ടിന് ഓൺലൈനായി അപേക്ഷിക്കാം, കൂടാതെ മറ്റ് നിരവധി സേവനങ്ങളും നേടാം.

UMANG

എല്ലാ സർകാർ ആപ്പുകളും ഒന്നായി സംയോജിപ്പിച്ചിട്ടുള്ള സൂപ്പർ ആപ്പാണ് ഉമാങ്. വിവിധ മേഖലകളിൽ നിന്നുള്ള സർകാർ സേവനങ്ങളെ ഉമാങ് ആപിൽ സമന്വയിപ്പിച്ചിരിക്കുന്നു. ഇലക്ട്രോണിക്‌സ് ആൻഡ് ഇൻഫർമേഷൻ ടെക്‌നോളജി മന്ത്രാലയവും ദേശീയ ഇ-ഗവേണൻസ് ഡിവിഷനും ചേർന്നാണ് ഉമാങ് ആപ്പ് എന്ന പുതിയ കാലത്തെ ഡിജിറ്റൽ ഗവേണൻസ് അവതരിപ്പത്.

GST rate Finder App

ധനമന്ത്രാലയത്തിന് കീഴിലുള്ള സെൻട്രൽ ബോർഡ് ഓഫ് എക്സൈസ് ആൻഡ് കസ്റ്റം (സിബിഇസി) ആണ് (ജിഎസ്ടി) നിരക്കുകൾ എളുപ്പത്തിൽ ലഭ്യമാക്കുന്നതിനായി ആപ്പ് വികസിപ്പിച്ചത്. മാർക്കറ്റിലോ റെസ്റ്റോറന്റിലോ എവിടെയും ജിഎസ്ടി നിരക്കുകൾ പരിശോധിക്കാൻ നിങ്ങൾക്ക് ഈ ആപ്പ് ഉപയോഗിക്കാം.

Keywords: Useful government app every Indian should download, National,News,Top-Headlines,Latest-News,New Delhi,Central Government.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia