ഒബാമ ഇന്ത്യയിലെത്തി

 


ന്യൂഡല്‍ഹി:   (www.kvartha.com 25.01.2015) മൂന്ന് ദിവസത്തെ ഇന്ത്യാ സന്ദര്‍ശനത്തിനായി അമേരിക്കന്‍ പ്രസിഡന്റ് ബറാക് ഒബാമ ഇന്ത്യയിലെത്തിചേര്‍ന്നു. തിങ്കളാഴ്ച നടക്കുന്ന റിപബ്ലിക് ദിനാഘോഷത്തില്‍ മുഖ്യാതിഥിയായി പങ്കെടുക്കുന്ന ഒബാമയ്ക്ക് ഇന്ത്യയിലെ റിപബ്ലിക് ദിനചടങ്ങുകളില്‍ പങ്കെടുക്കുന്ന ആദ്യ അമേരിക്കന്‍ പ്രസിഡന്റെന്ന ബഹുമതിയുണ്ട്. രണ്ടാമത്തെ തവണയാണ് ഒബാമ ഇന്ത്യയില്‍ സന്ദര്‍ശനം നടത്തുന്നത്. 2010 ലായിരുന്നു ആദ്യ സന്ദര്‍ശനം

ന്യൂഡല്‍ഹിയിലെ പാളം  എയര്‍പോര്‍ട്ടില്‍ വന്നിറങ്ങിയ ഒബാമയെ പ്രധാനമന്ത്രി നേരിട്ടെത്തി സ്വീകരിക്കുകയായിരുന്നു. ഡല്‍ഹിയില്‍ ഇറങ്ങിയ ഒബാമ തന്റെ ഔദ്യോഗികവാഹനമായ ബീസ്റ്റില്‍ മൗര്യ ഹോട്ടലിലേക്ക് പോകും

തുടര്‍ന്ന് രാഷ്ട്രപതിഭവനില്‍ നടക്കുന്ന സ്വീകരണപരിപാടിക്കുശേഷം രാജ്ഘട്ടിലെ മഹാത്മാഗാന്ധി സ്മാരകത്തില്‍ പുഷ്പാര്‍ച്ചന നടത്തും. തുടര്‍ന്ന് ഹൈദരാബാദില്‍ ഇരുരാജ്യങ്ങളിലെയും നേതാക്കള്‍ തമ്മില്‍ ഉഭയക്ഷി ചര്‍ച്ച നടത്തും. ഉച്ചഭക്ഷണത്തിനുശേഷം പ്രതിനിധി ചര്‍ച്ച നടത്തും. രാഷ്ട്രപതി പ്രണബ് മുഖര്‍ജിയും പ്രധാനമന്ത്രി മന്‍മോഹന്‍സിംഗും ആതിഥേയമരുളും
ഒബാമ ഇന്ത്യയിലെത്തി
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia