ഡല്‍ഹിയിലെ അമേരിക്കന്‍ എംബസി അടച്ചു

 


ADVERTISEMENT

ഡല്‍ഹിയിലെ അമേരിക്കന്‍ എംബസി അടച്ചു
ന്യൂഡല്‍ഹി: മുസ്ലീം രാജ്യങ്ങളില്‍ പ്രവാചകനിന്ദയുളള സിനിമയ്‌ക്കെതിരെ വന്‍ പ്രതിഷേധം ഉയര്‍ന്ന സാഹചര്യത്തില്‍ ഡല്‍ഹിയിലെ അമേരിക്കന്‍ എംബസി അടച്ചു. മുന്‍കരുതലെന്ന നിലയിലാണ് ഇന്ത്യയിലെ എംബസിയും അമേരിക്ക പൂട്ടിയത്. ജീവനക്കാര്‍ എംബസി വളപ്പ് വിട്ടുപോകരുതെന്ന നിര്‍ദ്ദേശവും നല്‍കി.

ഇതേസമയം, സിനിമയ്‌ക്കെതിരെ ജമ്മുകശ്മീരില്‍ വലിയ പ്രക്ഷോഭമാണ് നടക്കുന്നത്. ശ്രീനഗറില്‍ ജില്ലാ ഭരണകൂടം അപ്രഖ്യാപിത കര്‍ഫ്യൂ നടപ്പാക്കി. ഇത് ലംഘിച്ച് മുസ്ലീങ്ങള്‍ തെരുവിലിറങ്ങി പ്രതിഷേധ പ്രകടനം നടത്തി. പൊലീസ് കണ്ണീര്‍ വാതകം പ്രയോഗിച്ചാണ് അവരെ പിരിച്ചുവിട്ടത്.

keywords: National, US embassy, shut down, Muslim, protest, 
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia