ഉറി ആക്രമണം: ഭീകരര്‍ക്ക് സൈനിക താവളത്തിലേക്കുള്ള വഴി കാട്ടിയത് രണ്ട് പാക്കിസ്ഥാനി വിദ്യാര്‍ത്ഥികള്‍

 


ശ്രീനഗര്‍ : (www.kvartha.com 08.12.2016) സെപ്തംബര്‍ 18 ന് ഉറിയിലെ സൈനിക താവളത്തില്‍ ആക്രമണം നടത്താനെത്തിയ ഭീകരര്‍ക്ക് വഴികാട്ടിയത് പത്താം ക്ലാസുകാരായ രണ്ട് പാകിസ്ഥാനി വിദ്യാര്‍ത്ഥികളെന്ന് റിപ്പോര്‍ട്ട്. പാക് അധീന കശ്മീര്‍ സ്വദേശിയായ ഫൈസല്‍, അക്‌സാന്‍ എന്നിവരാണ് അവര്‍. ഇരുവരും പോലീസ് പിടിയിലായതോടെയാണ് വിവരം പുറത്തായത്. ആക്രമണത്തില്‍ 20 സൈനികരാണ് വീരമൃത്യുവരിച്ചത്.
ഉറി ആക്രമണം: ഭീകരര്‍ക്ക് സൈനിക താവളത്തിലേക്കുള്ള വഴി കാട്ടിയത് രണ്ട് പാക്കിസ്ഥാനി വിദ്യാര്‍ത്ഥികള്‍


സൈനിക താവളത്തിനുള്ളില്‍ നാലംഗ ജെയിഷെ ഇ മുഹമ്മദ് തീവ്രവാദികളെ നുഴഞ്ഞു കയറാന്‍ സഹായിച്ചതായി വിദ്യാര്‍ത്ഥികള്‍ പോലീസിന് മൊഴി നല്‍കിയിട്ടുണ്ട്. ഇന്ത്യന്‍ എക്‌സ്പ്രസാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. അതേസമയം, ഉറി ആക്രണത്തിന് തലേദിവസം മുഴുവനും ഈ വിദ്യാര്‍ത്ഥികള്‍ വീട്ടിലുണ്ടായിരുന്നതായി ബന്ധുക്കള്‍ പറയുന്നു. കുട്ടികളെ രക്ഷിക്കാന്‍ മാധ്യമങ്ങള്‍ സഹായിക്കണമെന്നും ബന്ധുക്കള്‍ ആവശ്യപ്പെട്ടിട്ടുണ്ട്. അതേസമയം കുട്ടികളെ കുറിച്ച് നല്ല അഭിപ്രായമാണ് ഉള്ളതെന്ന് സ്‌കൂള്‍ അധികൃതരും വ്യക്തമാക്കിയിട്ടുണ്ട്.

Also Read:
മഞ്ചേശ്വരത്ത് വീട്ടമ്മയുടെ മരണത്തില്‍ സംശയമെന്ന് ആക്ഷേപം; മറവുചെയ്ത മൃതദേഹം പോസ്റ്റുമോര്‍ട്ടം ചെയ്യണമെന്ന് ഒരുവിഭാഗം ബന്ധുക്കളും നാട്ടുകാരും

Keywords:  Uri ‘terror guides’ are Class 10 Pakistani kids who strayed across, say family, school, Srinagar, Kashmir, Report, Media, Parents, Police, Case, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia