Faizan Ansari | 'ട്രാന്‍സ് ജെന്‍ഡറാണെന്ന് തെളിയിക്കാനുള്ള രേഖകള്‍ എന്റെ പക്കലുണ്ട്'; ഉര്‍ഫി ജാവേദിനെതിരെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി നടന്‍ ഫൈസന്‍ അന്‍സാരി
Mar 28, 2023, 16:53 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
മുംബൈ: (www.kvartha.com) തന്റെ വസ്ത്രധാരണ രീതികൊണ്ട് തന്നെ സമൂഹ മാധ്യമങ്ങളില്‍ വലിയ തോതില്‍ ട്രോളുകളും കേസുകളും ഏറ്റുവാങ്ങുന്ന ഉര്‍ഫി പുതിയ വിവാദത്തില്‍ ആയിരിക്കുകയാണ്. മറ്റൊരു താരത്തിന്റെ
വെളിപ്പെടുത്തലിലാണ് ഉര്‍ഫി വെട്ടിലായത്.
വെളിപ്പെടുത്തലിലാണ് ഉര്‍ഫി വെട്ടിലായത്.
നടന്‍ ഫൈസാന്‍ അന്‍സാരിയാണ് ഉര്‍ഫിക്കെതിരെ വളരെ ഗുരുതരമായ ആരോപണവുമായി രംഗത്ത് വന്നിരിക്കുന്നത്. ഉര്‍ഫി ജാവേദ് ഒരു ട്രാന്‍സ് ജെന്‍ഡറാണെന്നാണ് ഫൈസാന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍. ഉര്‍ഫി ട്രാന്‍സ് ആണെന്ന് തെളിയിക്കാനുള്ള രേഖകള്‍ തന്റെ പക്കലുണ്ടെന്നും അത് കോടതിയില്‍ ഹാജരാക്കാന്‍ തയ്യാറാണെന്നുമാണ് ഫൈസാന്‍ മുംബൈയില്‍ പറഞ്ഞത്.

ഉര്‍ഫി സംസാരിക്കുന്നതും ധരിക്കുന്നതും പെരുമാറുന്നതും അവളുടെ സ്വഭാവത്തിലെ പ്രശ്‌നങ്ങള്‍ സൂചിപ്പിക്കുന്നുവെന്നും നടന്‍ ആരോപിക്കുന്നു. ട്രാന്‍സ് ജെന്‍ഡര്‍ എന്ന രീതിയില്‍ ഉര്‍ഫി പെരുമാറാണമെന്നും ഇത് തെളിയിക്കാന്‍ താന്‍ ഏതറ്റം വരെയും പോകുമെന്നുമാണ് ഫൈസാന്‍ പറയുന്നത്.
നേരത്തെ ഉര്‍ഫിക്കെതിരെ ഫത്വ പുറപ്പെടുവിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ഫൈസാന്‍ അന്‍സാരി രംഗത്തെത്തിയിരുന്നു. ഉര്‍ഫി മുംബൈയിയെ നശിപ്പിക്കും സമൂഹത്തെ നശിപ്പിക്കുമെന്നും ആരോപിച്ച്, ഗ്ലാമര്‍ വസ്ത്രം ധരിച്ചതിന് നടിക്കെതിരെ ഫൈസാന്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു. എന്നാല്‍, തനിക്കെതിരെ ഫത്വ എന്നതിനെ നേരത്തെ തന്നെ ഉര്‍ഫി എതിര്‍ത്തിരുന്നു. ഇസ്ലാം മതത്തേയോ മറ്റേതെങ്കിലും മതത്തേയോ പിന്തുടരുന്നില്ലെന്ന് ഉര്‍ഫി വ്യക്തമാക്കിയിരുന്നു.
ബിഗ് ബോസിലെ മത്സരാര്‍ഥിയായും പഞ്ച് ബീറ്റ് സീസണ്‍ 2, മേരി ദുര്‍ഗ, ബഡേ ഭയ്യാ കി ദുല്‍ഹനിയ, ബേപ്പന്ന തുടങ്ങിയ ടിവി ഷോകളില്‍ അഭിനയിച്ചും ശ്രദ്ധേയയാണ് ഉര്‍ഫി ജാവേദ്. ഫാഷന്‍ ലോകത്തും ഉര്‍ഫി ജാവേദിന്റെ പേരിന് നല്ല തിളക്കമാണ്. ഉര്‍ഫിയുടെ വസ്ത്രങ്ങളും തീമും ഫാഷന്‍ ലോകത്തെ അമ്പരപ്പിക്കുന്നു. പലപ്പോഴും ഏത് വേഷത്തിലാണ് ഉര്‍ഫി പ്രത്യക്ഷപ്പെടുകയെന്നത് സമൂഹ മാധ്യമങ്ങള്‍ക്ക് കൗതുകകരവുമാണ്.
Keywords: News, National, India, Mumbai, Actor, Entertainment, Lifestyle & Fashion, Models, Top-Headlines, Allegation, Controversy, Urfi Javed Is 'Transgender,' Actor Faizan Ansari Makes Claim
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.