Civil Service Exams | ഐഎഎസും ഐപിഎസും വേണോ? യുപിഎസ്‌സി സിവില്‍ സര്‍വീസ് പരീക്ഷയ്ക്ക് ഇപ്പോള്‍ അപേക്ഷിക്കാം! യോഗ്യത, പ്രായപരിധി, പരീക്ഷ എങ്ങനെ, അറിയേണ്ടതെല്ലാം

 


ന്യൂഡെൽഹി: (KVARTHA) ഐഎഎസും ഐപിഎസും ആകണമെന്ന സ്വപ്നം മനസിൽ സൂക്ഷിക്കുന്നവർക്ക് സാക്ഷാത്കരിക്കാൻ അവസരം. യൂണിയൻ പബ്ലിക് സർവീസ് കമ്മീഷൻ (UPSC) സിവിൽ സർവീസസ് പ്രിലിമിനറി പരീക്ഷയുടെ (UPSC CSE 2024) വിശദമായ വിജ്ഞാപനം പുറപ്പെടുവിച്ചിരിക്കുകയാണ്. മാര്‍ച്ച് അഞ്ച് വരെ യുപിഎസ്‌സിയുടെ ഔദ്യോഗിക വെബ്‌സൈറ്റ് വഴി അപേക്ഷിക്കാം. മാര്‍ച്ച് ആറ് മുതല്‍ 12 വരെ തിരുത്താനുള്ള അവസരമുണ്ട്. ബ്യൂറോക്രസിയുടെ തലപ്പത്ത് ഇരിക്കാനുള്ള അവസരമാണ് ഇതിലൂടെ ലഭിക്കുന്നത്.
  
Civil Service Exams | ഐഎഎസും ഐപിഎസും വേണോ? യുപിഎസ്‌സി സിവില്‍ സര്‍വീസ് പരീക്ഷയ്ക്ക് ഇപ്പോള്‍ അപേക്ഷിക്കാം! യോഗ്യത, പ്രായപരിധി, പരീക്ഷ എങ്ങനെ, അറിയേണ്ടതെല്ലാം

പ്രായപരിധി

സിവിൽ സർവീസ് പരീക്ഷ എഴുതാൻ കുറഞ്ഞത് 21 വയസ് പ്രായമുണ്ടായിരിക്കണം. പരമാവധി പ്രായപരിധി 32 വയസ്. എന്നിരുന്നാലും, സംവരണ വിഭാഗത്തിൽ നിന്നുള്ള ഉദ്യോഗാർത്ഥികൾക്ക് പരമാവധി പ്രായപരിധിയിൽ ഇളവ് നൽകിയിട്ടുണ്ട്. ഒബിസി, എസ് സി, എസ് ടി എന്നിവയ്ക്ക് മൂന്ന് മുതൽ അഞ്ച് വർഷം വരെയാണ് ഈ ഇളവ്.

വിദ്യാഭ്യാസ യോഗ്യത

* അംഗീകൃത സർവകലാശാലയിൽ നിന്ന് ബിരുദം ഉണ്ടായിരിക്കണം.
* അംഗീകൃത പ്രൊഫഷണൽ യോഗ്യതയുള്ളവർക്കും (എൻജിനീയറിംഗ്, മെഡിക്കൽ, മുതലായവ) അപേക്ഷിക്കാം.
* ഫലം കാത്തിരിക്കുന്നവർക്ക് മെയിൻ പരീക്ഷയ്ക്കുള്ള വിശദമായ അപേക്ഷാ ഫോമിൽ (DAF 1) യോഗ്യത തെളിയിക്കുന്ന രേഖ സമർപ്പിക്കാൻ കഴിയുമെങ്കിൽ, പ്രിലിമിനറി പരീക്ഷയിലും പങ്കെടുക്കാം.
* എംബിബിഎസോ തത്തുല്യമായ മറ്റേതെങ്കിലും പ്രൊഫഷണൽ പരീക്ഷാ ബിരുദമോ ഉള്ളവരും എന്നാൽ സിവിൽ സർവീസസ് (മെയിൻ) പരീക്ഷയുടെ സമയത്ത് ഇൻ്റേൺഷിപ്പ് പൂർത്തിയാക്കാത്തവരുമായ ഉദ്യോഗാർത്ഥികളെ പരീക്ഷയ്ക്ക് അനുവദിക്കും. ഇൻ്റർവ്യൂ സമയത്ത് സർട്ടിഫിക്കറ്റ് സമർപ്പിക്കുകയും വേണം.

പരീക്ഷ എങ്ങനെ

ഇന്ത്യൻ അഡ്മിനിസ്ട്രേറ്റീവ് സർവീസസ് (IAS), ഇന്ത്യൻ പൊലീസ് സർവീസസ് (IPS), ഇന്ത്യൻ റവന്യൂ സർവീസ് (IRS), ഇന്ത്യൻ ഫോറിൻ സർവീസസ് (IFS) തുടങ്ങിയ പദവികൾ സ്വന്തമാക്കാനുള്ള അവസരമാണ് യുപിഎസ്‌സി സിവിൽ സർവീസസ് പരീക്ഷ. പ്രിലിമിനറി, മെയിൻ, ഇൻ്റർവ്യൂ എന്നിങ്ങനെ മൂന്ന് ഘട്ടങ്ങളിലായാണ് പരീക്ഷ നടക്കുക. 2024ലെ പ്രിലിമിനറി പരീക്ഷ മെയ് 26നും മെയിൻ പരീക്ഷ ഒക്ടോബർ 19നും നടത്തും. പ്രിലിമിനറി പരീക്ഷയിൽ വിജയിച്ചവർക്ക് മെയിൻ പരീക്ഷയിൽ പങ്കെടുക്കാം. മെയിൻ പരീക്ഷയിൽ വിജയിക്കുന്നവരെ അഭിമുഖത്തിന് വിളിക്കുകയും ചെയ്യും.

എങ്ങനെ അപേക്ഷിക്കാം?

* ഔദ്യോഗിക വെബ്സൈറ്റ് upsc(dot)gov(dot)in സന്ദർശിക്കുക
* ഒറ്റത്തവണ രജിസ്ട്രേഷൻ (OTR) ടാബിൽ ക്ലിക്ക് ചെയ്ത് രജിസ്റ്റർ ചെയ്യുക.
* ഹോംപേജിൽ 'UPSC Application Form 2024' ക്ലിക്ക് ചെയ്യുക.
* വിശദാംശങ്ങൾ നൽകുക.
* ഫീസ് അടച്ച് സമർപ്പിക്കുക.

അപേക്ഷ ഫീസ്

ജനറൽ, ഒബിസി വിഭാഗങ്ങൾക്ക് 100 രൂപയാണ് അപേക്ഷാ ഫീസ്. അതേസമയം സ്ത്രീകൾ, എസ്‌സി, എസ്ടി, ഭിന്നശേഷിക്കാർ എന്നിവരെ അപേക്ഷാ ഫീസ് അടയ്ക്കുന്നതിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
  
Civil Service Exams | ഐഎഎസും ഐപിഎസും വേണോ? യുപിഎസ്‌സി സിവില്‍ സര്‍വീസ് പരീക്ഷയ്ക്ക് ഇപ്പോള്‍ അപേക്ഷിക്കാം! യോഗ്യത, പ്രായപരിധി, പരീക്ഷ എങ്ങനെ, അറിയേണ്ടതെല്ലാം

Keywords: UPSC Exam, Civil Services Examination, UPSC, IAS, IPS, Website, Official, Bureaucracy, Exam, OBC, ST, SC, University, Graduation, Engineering, Medical, MBBS, Professional, Internship, Interview, UPSC Notification Released: How to Fill Application Form, Eligibility, Exam Date, Fee.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia