'ദി കശ്മീര്‍ ഫയൽസ്' സിനിമയ്ക്ക് നികുതി ഒഴിവാക്കണമെന്ന് ബിജെപി എംഎല്‍എമാര്‍; എന്നാൽ യുട്യൂബില്‍ അപ്ലോഡ് ചെയ്യൂ, എല്ലാവരും കാണട്ടേയെന്ന് അരവിന്ദ് കെജ്രിവാള്‍; ബിജെപി ചിത്രത്തിന്റെ പോസ്റ്ററുകള്‍ ഒട്ടിക്കുന്നുവെന്ന് പരിഹാസവും

 


ന്യൂഡെല്‍ഹി: (www.kvartha.com 25.03.2022) 'ദി കശ്മീര്‍ ഫയൽസ്' എന്ന സിനിമയുടെ നികുതി ഒഴിവാക്കണമെന്ന് ബിജെപി എംഎല്‍എമാര്‍ ഡെല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനോട് ആവശ്യപ്പെട്ടപ്പോള്‍ ചിത്രം യൂട്യൂബില്‍ അപ്ലോഡ് ചെയ്ത് എല്ലാവര്‍ക്കും കാണാനുള്ള സൗകര്യം ഒരുക്കണമെന്ന് അദ്ദേഹം തിരിച്ചടിച്ചു.
  
'ദി കശ്മീര്‍ ഫയൽസ്' സിനിമയ്ക്ക് നികുതി ഒഴിവാക്കണമെന്ന് ബിജെപി എംഎല്‍എമാര്‍; എന്നാൽ യുട്യൂബില്‍ അപ്ലോഡ് ചെയ്യൂ, എല്ലാവരും കാണട്ടേയെന്ന് അരവിന്ദ് കെജ്രിവാള്‍; ബിജെപി ചിത്രത്തിന്റെ പോസ്റ്ററുകള്‍ ഒട്ടിക്കുന്നുവെന്ന് പരിഹാസവും

പ്രധാനമന്ത്രി നരേന്ദ്ര മോദി സിനിമയെ രാഷ്ട്രീയ നേട്ടങ്ങള്‍ക്കായി ഉപയോഗിക്കുകയാണെന്നും മുഖ്യമന്ത്രി നിയമസഭയില്‍ ആരോപിച്ചു. എന്നാല്‍ കെജ്രിവാള്‍ രാഷ്ട്രീയ മര്യാദയുടെ എല്ലാ പരിധികളും ലംഘിച്ചെന്ന് ഡെല്‍ഹി ബിജെപി അധ്യക്ഷന്‍ ആദേശ് ഗുപ്ത പ്രതികരിച്ചു.

തീവ്രവാദം കാരണം കശ്മീരി പണ്ഡിറ്റുകള്‍ താഴ്വരയില്‍ നിന്ന് പലായനം ചെയ്തതിനെ ആസ്പദമാക്കിയുള്ള സിനിമ ഒരു രാഷ്ട്രീയ കൊടുങ്കാറ്റിന് തുടക്കമിട്ടിരിക്കുകയാണ്. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങള്‍ നികുതി ഇളവുകള്‍ നല്‍കുകയോ, സിനിമ കാണാനായി സര്‍കാര്‍ ജീവനക്കാര്‍ക്ക് പ്രത്യേക അവധി നല്‍കുകയോ ചെയ്തു. എന്നാല്‍ ചിത്രം ഏകപക്ഷീയവും അക്രമം ക്ഷണിച്ചുവരുത്തുന്നതുമാണെന്ന് കോണ്‍ഗ്രസ് ആരോപിച്ചു.

എട്ട് വര്‍ഷം രാജ്യം ഭരിച്ചിട്ടും രാഷ്ട്രീയ നേട്ടങ്ങള്‍ക്കായി ഒരു സിനിമയുടെ സഹായം സ്വീകരിക്കേണ്ടി വരുന്നതായി പ്രധാനമന്ത്രി മോദിക്കെതിരെ കെജ്‌രിവാള്‍ ആരോപിച്ചു. ബിജെപി മെഷിനറി മുഴുവന്‍ രാജ്യത്തുടനീളം സിനിമയുടെ പോസ്റ്ററുകള്‍ ഒട്ടിക്കുന്ന തിരക്കിലാണെന്ന് എഎപി ദേശീയ കണ്‍വീനര്‍ കൂടിയായ കെജ്രിവാള്‍ പരിഹസിച്ചു. കശ്മീരി പണ്ഡിറ്റുകളുടെ പേരില്‍ ചിലര്‍ കോടികള്‍ സമ്പാദിക്കുന്നു, ബിജെപി ചിത്രത്തിന്റെ പോസ്റ്ററുകള്‍ ഒട്ടിക്കുന്നു- എന്നായിരുന്നു പരിഹാസം.

'ഹിറ്റ്ലര്‍ പോലും തന്റെ പരിചാരകര്‍ക്ക് ജോലി കൊടുത്തു, മോദി നിങ്ങള്‍ക്ക് എന്താണ് തന്നത്? കെജ്രിവാള്‍ ബിജെപിക്കാര്‍ക്ക് വേണ്ടിയും പ്രവര്‍ത്തിക്കുന്നു. നിങ്ങളുടെ കുടുംബത്തിലെ ആര്‍ക്കെങ്കിലും അസുഖമുണ്ടെങ്കില്‍ മികച്ച ചികിത്സ ഉറപ്പാക്കുന്നു. കണ്ണ് തുറക്കൂ, ബിജെപി വിട്ട് എഎപിയില്‍ ചേരൂ. ' ബിജെപി എംഎല്‍.എമാരുടെ ആവശ്യത്തോട് ഡെല്‍ഹി മുഖ്യമന്ത്രി പ്രതികരിച്ചു.

'കാശ്മീരി വിഘടനവാദികളുടെ ഹിതപരിശോധന നടത്തണമെന്ന ആവശ്യത്തെ എഎപി നേരത്തെ പിന്തുണച്ചിരുന്നു. അതിനാല്‍, 'ദി കശ്മീര്‍ ഫയല്‍സ്' സിനിമയ്ക്കുള്ള അഭിനന്ദനം കെജ്‌രിവാളിൽ നിന്ന് പ്രതീക്ഷിക്കാനാവില്ല,' ബിജെപി ഡെല്‍ഹി ഘടകം മേധാവി ആദേശ് ഗുപ്ത പറഞ്ഞു. സിനിമയെ പ്രകീര്‍ത്തിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി മുമ്പ് സംസാരിച്ചിരുന്നു.

Keywords:  News, National, Top-Headlines, YouTube, BJP, MLA, Film, Bollywood, New Delhi, Chief Minister, Prime Minister, Narendra Modi, Controversy, The Kashmir Files, Arvind Kejriwal, Upload 'The Kashmir Files' on YouTube: Arvind Kejriwal to BJP MLAs seeking movie be made tax-free.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia