SWISS-TOWER 24/07/2023

UPI | നിങ്ങളുടെ ബാങ്ക് അക്കൗണ്ടിൽ പണമില്ലെങ്കിലും ഇനി യുപിഐ വഴി തുക അടയ്ക്കാം! ഈ പുതിയ സേവനം ആരംഭിച്ചു

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ന്യൂഡെൽഹി: (www.kvartha.com) ഇപ്പോൾ മിക്ക ആളുകളും പണമടയ്ക്കുന്നതിനായി ഓൺലൈൻ സൗകര്യം സ്വീകരിക്കുന്നു. യുപിഐ അടക്കമുള്ള ബാങ്കിൽ നിന്ന് നേരിട്ട് ഇടപാടുകൾ നടത്തുന്ന ശീലം സൗകര്യപ്രദമാണ്, എന്നാൽ ഇതുമൂലം നമ്മൾ എത്രമാത്രം ചിലവഴിക്കുന്നു എന്നറിയാറില്ല. തുടർച്ചയായി ഓൺലൈൻ പേയ്‌മെന്റുകൾ നടത്തുന്ന ശീലം ചിലപ്പോൾ ബാങ്ക് അക്കൗണ്ട് കാലിയാക്കാനുള്ള കാരണമായി മാറുന്നു.

UPI | നിങ്ങളുടെ ബാങ്ക് അക്കൗണ്ടിൽ പണമില്ലെങ്കിലും ഇനി യുപിഐ വഴി തുക അടയ്ക്കാം! ഈ പുതിയ സേവനം ആരംഭിച്ചു

ഇനി നിങ്ങൾക്ക് ബാങ്കിൽ സീറോ അക്കൗണ്ട് ബാലൻസ് ആണെങ്കിലും, പണമടയ്ക്കാം. 'യുപിഐ നൗ പേ ലേറ്റർ' എന്ന സേവനം എത്തിയിരിക്കുകയാണ്. ഈ സേവനത്തിന് കീഴിൽ നിങ്ങൾക്ക് പിന്നീട് പണമടയ്ക്കാനുള്ള സൗകര്യം ലഭിക്കും. നിങ്ങളുടെ ബാങ്ക് അക്കൗണ്ടിൽ പണമില്ലെങ്കിലും എവിടെയെങ്കിലും ഓൺലൈൻ പേയ്‌മെന്റ് നടത്തണമെങ്കിൽ, നിങ്ങൾക്ക് 'യുപിഐ നൗ പേ ലേറ്റർ' സേവനം പ്രയോജനപ്പെടുത്താം.

എന്താണ് പേ ലേറ്റർ യുപിഐ പേയ്‌മെന്റ്?

യുപിഐയിൽ 'പേ ലേറ്റർ' സേവനം ചേർക്കാൻ അടുത്തിടെ ആർബിഐ ബാങ്കുകൾക്ക് അനുമതി നൽകിയിരുന്നു. ഇതിൽ, ഉപയോക്താക്കൾക്ക് ബാങ്ക് അക്കൗണ്ട് ശൂന്യമാണെങ്കിലും പേയ്‌മെന്റുകൾ നടത്താം. ഈ ഓപ്‌ഷൻ 'ഇപ്പോൾ വാങ്ങുക പിന്നീട് പണം അടയ്ക്കുക' എന്നതിന് സമാനമാണ്. ഇതുവരെ, യുപിഐ ഉപയോഗിക്കുന്ന ഉപയോക്താക്കൾക്ക് അവരുടെ സേവിംഗ്സ് അക്കൗണ്ട്, ഓവർഡ്രാഫ്റ്റ് അക്കൗണ്ട്, പ്രീപെയ്ഡ് വാലറ്റ്, ക്രെഡിറ്റ് കാർഡ് എന്നിവ മാത്രമേ യുപിഐയിലേക്ക് ലിങ്ക് ചെയ്യാനാകുമായിരുന്നുള്ളൂ,

എന്നാൽ ഇപ്പോൾ യുപിഐ ഇടപാടുകൾക്ക് ക്രെഡിറ്റ് ലൈൻ പരിധി ഉപയോഗിക്കാം. മിക്കവാറും എല്ലാ യുപിഐ ആപ്ലിക്കേഷനുകളിലും ഈ സേവനം ലഭ്യമാകും. ഇത് ഉപയോഗിക്കുന്നതിലൂടെ, പേ ലെറ്റർ സേവനത്തിന്റെ ആനുകൂല്യങ്ങൾ ഉപയോക്താക്കൾക്ക് ലഭിക്കും. ബാങ്കുകൾ ക്രെഡിറ്റ് ലൈനിനായി ഉപഭോക്താവിൽ നിന്ന് അനുമതി വാങ്ങേണ്ടതുണ്ട്, അതിനുശേഷം ക്രെഡിറ്റ് പരിധി തീരുമാനിക്കും. ഉപയോക്താക്കൾക്ക് അവരുടെ യുപിഐ ആപ്പുകളിൽ 'പേ ലേറ്റർ' ഓപ്‌ഷൻ ആക്റ്റീവ് ചെയ്യാം. പണമടച്ചതിന് ശേഷം, അത് തിരിച്ചടയ്ക്കാൻ ബാങ്ക് നിങ്ങൾക്ക് സമയവും നൽകുന്നു, അതിന് നിങ്ങൾ അധിക ചാർജൊന്നും നൽകേണ്ടതില്ല.

നിലവിൽ എച്ച്‌ഡിഎഫ്‌സി, ഐസിഐസിഐ ബാങ്കുകൾ യുപിഐ നൗ പേ ലേറ്റർ സേവനം ആരംഭിച്ചിട്ടുണ്ട്. അക്കൗണ്ട് ഉടമയുടെ യോഗ്യത അനുസരിച്ച് രണ്ട് ബാങ്കുകളും പരമാവധി 50,000 രൂപ ക്രെഡിറ്റ് പരിധി നിലനിർത്തിയിട്ടുണ്ട്. ഈ സൗകര്യം യുപിഐയിൽ ചേർക്കാൻ മറ്റെല്ലാ ബാങ്കുകളോടും ആർബിഐ ആവശ്യപ്പെട്ടിട്ടുണ്ട്. വൈകാതെ തന്നെ മിക്കവാറും എല്ലാ ബാങ്കുകളിലും ഈ സേവനം ലഭ്യമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

UPI, HDFC Bank, ICICI Bank, Digital Payment, UPI Now, Pay Later, Technology, Lifestyle, India, UPI now, pay later: HDFC Bank and ICICI Bank start credit on UPI.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia