UPI ATM | യുപിഐ എടിഎം സേവനം ആരംഭിച്ച് ഈ സർക്കാർ ബാങ്ക്; ഡെബിറ്റ് കാർഡ് ഇല്ലാതെ മിനിറ്റുകൾക്കുള്ളിൽ പണം പിൻവലിക്കാം; ചെയ്യേണ്ടത് ഇങ്ങനെ

 


ന്യൂഡെൽഹി: (www.kvartha.com) ഡിജിറ്റൽ പേയ്‌മെന്റുകളിൽ ഏറ്റവും വലിയ സംഭാവന നൽകിയത് യുപിഐ (UPI) ആണ്. ഇത് ഉപയോഗിച്ച് നിങ്ങൾക്ക് പരസ്പരം പണമിടപാടുകൾ നടത്താം. അതേസമയം, യുപിഐ ഉപയോഗിച്ച് എടിഎം മെഷീനുകളിൽ നിന്ന് പണം പിൻവലിക്കാൻ ഉപഭോക്താക്കളെ അനുവദിക്കുന്ന പ്രധാന അപ്‌ഡേറ്റും വന്നിട്ടുണ്ട്. ഇത്തരം സാഹചര്യത്തിൽ ഡെബിറ്റ് കാർഡോ ക്രെഡിറ്റ് കാർഡോ ഇല്ലെങ്കിലും എടിഎമ്മിൽ നിന്ന് പണം പിൻവലിക്കാനാവും.

UPI ATM | യുപിഐ എടിഎം സേവനം ആരംഭിച്ച് ഈ സർക്കാർ ബാങ്ക്; ഡെബിറ്റ് കാർഡ് ഇല്ലാതെ മിനിറ്റുകൾക്കുള്ളിൽ പണം പിൻവലിക്കാം; ചെയ്യേണ്ടത് ഇങ്ങനെ

അടുത്തിടെ, ഹിറ്റാച്ചി പേയ്‌മെന്റ് സർവീസ് എൻപിസിഐയുമായി സഹകരിച്ച് യുപിഐ എടിഎം ആരംഭിച്ചു, അതിനുശേഷം ഇപ്പോൾ ബാങ്ക് ഓഫ് ബറോഡ (BOB) ഉപഭോക്താക്കൾക്ക് ഡെബിറ്റോ ക്രെഡിറ്റ് കാർഡോ ഇല്ലാതെ യുപിഐ ഉപയോഗിച്ച് പണം പിൻവലിക്കാനുള്ള സൗകര്യം നൽകുന്നു. നിങ്ങളുടെ മൊബൈലിൽ നിന്ന് യുപിഐ ക്യുആർ കോഡ് സ്കാൻ ചെയ്ത് ബാങ്ക് ഓഫ് ബറോഡ എടിഎമിൽ നിന്ന് പണം പിൻവലിക്കാം.

ബാങ്ക് ഓഫ് ബറോഡ പൊതു ഇടങ്ങളിൽ യുപിഐ എടിഎമ്മുകൾ ആരംഭിച്ചിട്ടുണ്ട്. നിങ്ങൾക്ക് ഡെബിറ്റ് കാർഡ് ഇല്ലെങ്കിലോ മറന്ന് പോയാലോ യുപിഐ ആപ്പ് ഉപയോഗിച്ച് പണം പിൻവലിക്കാം. യുപിഐ എടിഎം ആരംഭിക്കുന്ന രാജ്യത്തെ ആദ്യ പൊതുമേഖലാ ബാങ്കാണിതെന്ന് ബാങ്ക് ഓഫ് ബറോഡ പ്രസ്താവനയിൽ പറഞ്ഞു. കഴിഞ്ഞ ആഴ്ച ഗ്ലോബൽ ഫിൻ‌ടെക് ഫെസ്റ്റിൽ ഹിറ്റാച്ചി പേയ്‌മെന്റ് സർവീസസ് യുപിഐ എടിഎം സേവനം ആരംഭിച്ചിരുന്നു.

മറ്റ് ബാങ്കുകളുടെ ഉപഭോക്താക്കൾക്കും പണം പിൻവലിക്കാം

യുപിഐ എടിഎമ്മുകൾക്കായി ബാങ്ക് ഇന്റർഓപ്പറബിൾ കാർഡ്‌ലെസ് ക്യാഷ് പിൻവലിക്കൽ (ICCW) സാങ്കേതികവിദ്യയാണ് ഉപയോഗിച്ചിരിക്കുന്നത്. ഈ സാങ്കേതികവിദ്യയിൽ പണം പിൻവലിക്കാൻ കാർഡ് ആവശ്യമില്ല. ബാങ്ക് ഓഫ് ബറോഡ യുപിഐ എടിഎമ്മുകളിൽ നിന്ന് തങ്ങളുടെയും മറ്റ് ബാങ്ക് ഉപഭോക്താക്കൾക്കും യുപിഐ പ്രവർത്തനക്ഷമമാക്കിയ മൊബൈൽ ആപ്പ് വഴി പണം പിൻവലിക്കാൻ കഴിയുമെന്ന് അധികൃതർ പറയുന്നു.

യുപിഐ എടിഎമ്മിൽ നിന്ന് എങ്ങനെ പണം പിൻവലിക്കാം?

* ബാങ്ക് ഓഫ് ബറോഡയുടെ യുപിഐ എടിഎമ്മിലേക്ക് പോകുക.
* 'UPI Cardless Cash' ഓപ്ഷൻ സ്ക്രീനിൽ ലഭ്യമാകും, അതിൽ ക്ലിക്ക് ചെയ്യുക.
* ഇതിനുശേഷം പണം പിൻവലിക്കാനുള്ള ഓപ്ഷൻ ഉണ്ടാകും, അത് തിരഞ്ഞെടുക്കുക.
* ഇപ്പോൾ ക്യൂ ആർ (QR) കോഡ് സ്ക്രീനിൽ കാണിക്കും, നിങ്ങളുടെ ഫോണിലെ യുപിഐ ആപ്പ് തുറന്ന് അത് സ്കാൻ ചെയ്യുക.
* ഇതിന് ശേഷം നിങ്ങൾ പണം പിൻവലിക്കാൻ ആഗ്രഹിക്കുന്ന ബാങ്ക് അക്കൗണ്ട് തിരഞ്ഞെടുക്കുക.
* പിൻ നൽകുക, തുടർന്ന് ഇടപാട് പ്രക്രിയ പൂർത്തിയാകും.
* ഇടപാട് കഴിഞ്ഞാൽ എടിഎമ്മിൽ നിന്ന് പണം വരും.

ഇത്രയും പണം പിൻവലിക്കാം

ബാങ്ക് ഓഫ് ബറോഡയുടെ യുപിഐ എടിഎമ്മിൽ നിന്ന് 10,000 രൂപ മാത്രമേ പിൻവലിക്കാനാകൂ. ഇതിനും, നിലവിലുള്ള യുപിഐ പ്രതിദിന പരിധി നിയമം ബാധകമായി തുടരും.

Keywords: News, National, New Delhi, UPI ATM, Bank of Baroda, Cash Transaction, Debit Card, Lifestyle, UPI ATM Launched: All You Need To Know About Cardless Cash Transaction.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia