Rahul Gandhi | ആര്‍ എസ് എസിനും ബിജെപിക്കുമെതിരായ പോരാട്ടത്തില്‍ ആരേയും ഭയപ്പെടരുത്; വരാനിരിക്കുന്ന തിരഞ്ഞെടുപ്പുകളില്‍ വിജയം കോണ്‍ഗ്രസിനായിരിക്കുമെന്ന് രാഹുല്‍ ഗാന്ധി

 


നാഗ്പുര്‍: (KVARTHA) ആര്‍ എസ് എസിനും ബിജെപിക്കുമെതിരായ പോരാട്ടത്തില്‍ ആരേയും ഭയപ്പെടരുതെന്നും വരാനിരിക്കുന്ന തിരഞ്ഞെടുപ്പുകളില്‍ വിജയം കോണ്‍ഗ്രസിനായിരിക്കുമെന്നും കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കംകുറിച്ച് നാഗ്പുരില്‍ കോണ്‍ഗ്രസിന്റെ മെഗാറാലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കോണ്‍ഗ്രസിന്റെ 139-ാം സ്ഥാപകദിനത്തോടനുബന്ധിച്ചാണ് നാഗ്പുരില്‍ റാലി സംഘടിപ്പിക്കുന്നത്. നാഗ്പുരിലെ ദിഗോരിയിലെ ആസാദ് മൈതാനത്ത് നടന്ന റാലിയെ പാര്‍ടി അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ, സോണിയാഗാന്ധി, പ്രിയങ്കാഗാന്ധി എന്നിവരും അഭിസംബോധന ചെയ്തു.

Rahul Gandhi | ആര്‍ എസ് എസിനും ബിജെപിക്കുമെതിരായ പോരാട്ടത്തില്‍ ആരേയും ഭയപ്പെടരുത്; വരാനിരിക്കുന്ന തിരഞ്ഞെടുപ്പുകളില്‍ വിജയം കോണ്‍ഗ്രസിനായിരിക്കുമെന്ന് രാഹുല്‍ ഗാന്ധി

എന്‍ ഡി എയിലും ഇന്‍ഡ്യ സംഖ്യത്തിലും നിരവധി പാര്‍ടികളുണ്ടെങ്കിലും രണ്ട് പ്രത്യയശാസ്ത്രങ്ങള്‍ തമ്മിലുള്ള യുദ്ധമാണ് വരാനിരിക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പില്‍ നടക്കാനിരിക്കുന്നതെന്നും രാഹുല്‍ പറഞ്ഞു. എല്ലാ ഭരണഘടനാസ്ഥാപനങ്ങളിലും ബി ജെ പി പിടിമുറുക്കിയെന്ന് പറഞ്ഞ രാഹുല്‍ വൈസ് ചാന്‍സലര്‍മാരെ നിയമിക്കുന്നത് യോഗ്യതയുടെ അടിസ്ഥാനത്തിലല്ല, മറിച്ച് അവര്‍ ഒരു പ്രത്യേക സംഘടനയുടെ ഭാഗമായതിനാലാണെന്നും ആരോപിച്ചു.

കഴിഞ്ഞ 40 വര്‍ഷത്തിനിടെയുള്ള ഏറ്റവും വലിയ തൊഴിലില്ലായ്മയാണ് രാജ്യം നേരിടുന്നത്. ബി ജെ പിയില്‍ ഏകാധിപത്യമാണുള്ളത്. പ്രധാനമന്ത്രി ആരേയും കേള്‍ക്കാന്‍ തയാറല്ല. നിയമം ബാധകമല്ലാത്ത രാജാവ് പറയുന്നത് പ്രജകള്‍ അനുസരിക്കണം എന്ന സ്ഥിതിയാണുള്ളതെന്നും രാഹുല്‍ കുറ്റപ്പെടുത്തി.

ബി ജെ പിയില്‍ നിന്ന് വ്യത്യസ്തമായി കോണ്‍ഗ്രസില്‍ ചെറിയ പ്രവര്‍ത്തകനുപോലും പാര്‍ടിയിലെ നേതാക്കളെ വിമര്‍ശിക്കാനുള്ള അവസരമുണ്ട്. ബി ജെ പിയില്‍ അടിമത്തമാണുള്ളത് എന്നാണ് മുന്‍ കോണ്‍ഗ്രസ് നേതാവും ഇപ്പോഴത്തെ ബി ജെ പി എംപിയുമായ വ്യക്തി തന്നോട് പറഞ്ഞതെന്നും രാഹുല്‍ കൂട്ടിച്ചേര്‍ത്തു.

പാര്‍ലിമെന്ററി ജനാധിപത്യത്തിലും സമത്വത്തിലും അധിഷ്ടിതമായ ഒരു ഇന്‍ഡ്യയെ കെട്ടിപ്പടുക്കുന്നതിനാണ് കോണ്‍ഗ്രസ് എപ്പോഴും പ്രയത്നിക്കുന്നതെന്ന് ദേശീയ അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഗാര്‍ഗെ പറഞ്ഞു. മുതിര്‍ന്ന നേതാക്കളുടെ സാന്നിധ്യത്തില്‍ നാഗ്പുരിലെ പാര്‍ടി ആസ്ഥാനത്ത് അദ്ദേഹം പതാക ഉയര്‍ത്തി.

തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി, കര്‍ണാടക ഉപമുഖ്യമന്ത്രിയും കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷനുമായ ഡി കെ ശിവകുമാര്‍ എന്നിവര്‍ കോണ്‍ഗ്രസിനെ രക്ഷിക്കൂ, ഇന്‍ഡ്യയെ രക്ഷിക്കൂ എന്ന് റാലിയില്‍ ആഹ്വാനം ചെയ്തു. ബിജെപിയുടെ സേച്ഛാധിപത്യം അവസാനിപ്പിക്കുകയാണ് റാലിയുടെ ലക്ഷ്യമെന്ന് മഹാരാഷ്ട്ര കോണ്‍ഗ്രസ് അധ്യക്ഷന്‍ നാനാ പട്ടോലെ വ്യക്തമാക്കി.

Keywords: Upcoming polls will be battle of two ideologies, says Rahul Gandhi, Nagpur, News, Rahul Gandhi, Congress, Lok Sabha, Election, BJP, Criticism, National News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia