യു പി എ തകരും: മുലായം

 


യു പി എ തകരും: മുലായം
ന്യൂഡല്‍ഹി: 2014 ലോക്‌സഭാ തെരഞ്ഞെടുപ്പിന് ശേഷം മൂന്നാം മുന്നണി വീണ്ടും രൂപംകൊള്ളുമെന്ന് സമാജ് വാദി പാര്‍ട്ടി അധ്യക്ഷന്‍ മുലായം സിങ് യാദവ്. ഇതോടെ യു പി എ വന്‍ തകര്‍ച്ച നേരിടുമെന്നും മുലായം സിങ് പറഞ്ഞു.

സമാജ് വാദി പാര്‍ട്ടി പാര്‍ട്ടിയായിരിക്കും മൂന്നാം മുന്നണിക്ക് നേതൃത്വം നല്‍കുക. ഉത്തര്‍പ്രദേശിലെ 80 ലോക്‌സഭാ സീറ്റുകളിലും എസ്പി ഒറ്റയ്ക്കു മത്സരിക്കും. 2014ല്‍ കോണ്‍ഗ്രസിനോ ബിജെപിക്കോ ഭൂരിപക്ഷം കിട്ടില്ല. പ്രധാനമന്ത്രിയാകുകയല്ല, സോഷ്യലിസം നടപ്പാക്കുകയാണ് എന്റെ ലക്ഷ്യം. സര്‍ക്കാരിന്റെ നേതൃത്വം ഏറ്റെടുക്കുന്നതു സാഹചര്യങ്ങള്‍ക്ക് അനുസരിച്ചു തീരുമാനിക്കും. ഞങ്ങള്‍ കണക്കുകൂട്ടുന്ന അത്രയും സീറ്റുകളില്‍ ജയിക്കാനായാല്‍ സമാജ് വാദി പാര്‍ട്ടി യഥാര്‍ഥ മുഖം പുറത്തെടുക്കും- ഒരു ദേശീയ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ മുലായം സിങ് പറഞ്ഞു.

കോണ്‍ഗ്രസിനോടോ ബിജെപിയോടോ സഖ്യത്തിനില്ല. ആണവക്കരാറിനെച്ചൊല്ലി വേര്‍പിരിഞ്ഞെങ്കിലും ഇടതുപാര്‍ട്ടികളുമായി ഇപ്പോഴും നല്ല ബന്ധമുണ്ട്. ചില്ലറവ്യാപാര രംഗത്തെ വിദേശ നിക്ഷേപമടക്കം വിഷയങ്ങളില്‍ ഇടതുകക്ഷികളോട് ഒരേ നിലപാടാണെന്നും മുലായം സിങ് വ്യക്തമാക്കി.

Key Words: National, New Delhi, UPA, 
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia