SWISS-TOWER 24/07/2023

Dead Body Found | ഒരാഴ്ച മുമ്പ് കാണാതായ നിയമ വിദ്യാര്‍ഥിയുടെ മൃതദേഹം ചാക്കില്‍ കെട്ടിയ നിലയില്‍ ഓടയില്‍ നിന്നും കണ്ടെത്തി; 3 പേര്‍ വലയില്‍

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ന്യൂഡെല്‍ഹി: (www.kvartha.com) ഒരാഴ്ച മുമ്പ് കാണാതായ നിയമ വിദ്യാര്‍ഥിയുടെ മൃതദേഹം ചാക്കില്‍ കെട്ടിയ നിലയില്‍ ഓടയില്‍ നിന്ന് കണ്ടെത്തി. ഡെല്‍ഹിയിലെ സാദിഖ് നഗറില്‍ നിന്നാണ് ശനിയാഴ്ച രാത്രി മൃതദേഹം കണ്ടെത്തിയത്. ജൂണ്‍ 26 മുതല്‍ കാണാതായ യാശ് റസ്തൊഗി (22) എന്ന യുവാവിന്റെ മൃതദേഹമാണിതെന്ന് പൊലീസ് പറഞ്ഞു.

Dead Body Found | ഒരാഴ്ച മുമ്പ് കാണാതായ നിയമ വിദ്യാര്‍ഥിയുടെ മൃതദേഹം ചാക്കില്‍ കെട്ടിയ നിലയില്‍ ഓടയില്‍ നിന്നും കണ്ടെത്തി; 3 പേര്‍ വലയില്‍


സംഭവത്തെ കുറിച്ച് എസ് പി വിനീത് ഭട്നഗര്‍ പറയുന്നത്:

യാശിന്റെ കൊലപാതകത്തിന് പിന്നില്‍ അലിശാന്‍, സലിം, ശാവേസ് എന്നിങ്ങനെ മൂന്ന് പ്രതികളാണുള്ളത്. പ്രതികള്‍ക്ക് യാശുമായി വളരെ അടുത്ത ബന്ധമുണ്ടായിരുന്നു. ഇവരുടെ മൂന്നുപേരുടേയും വീഡിയോ ചിത്രികരിച്ച ശേഷം അത് ഗേ ആപില്‍ അപ്ലോഡ് ചെയ്യുമെന്ന് ഭീഷണിപ്പെടുത്തി യാശ് 40,000 രൂപ കൈക്കലാക്കിയിരുന്നു.

പിന്നീട് കൂടുതല്‍ പണം ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്താന്‍ തുടങ്ങിയപ്പോഴാണ് യാശിനെ വകവരുത്താന്‍ പ്രതികള്‍ തീരുമാനിച്ചത്. കൊലപ്പെടുത്തിയ ശേഷം ചാക്കിലാക്കി മൃതദേഹം ഓടയിലേക്ക് വലിച്ചെറിയുകയായിരുന്നു. സ്വകാര്യ ചിത്രങ്ങള്‍ കാണിച്ചുള്ള ഭീഷണിയുയര്‍ന്നപ്പോള്‍ ശാവേസ് ആണ് യാശിനെ വിളിച്ചുവരുത്തിയത്. തര്‍ക്കത്തിനൊടുവിലാണ് അലിശാനും ശാവേസും ചേര്‍ന്ന് കൊലപാതകം നടത്തിയത്.

പിന്നീട് സലീമിന്റെ സഹായത്തോടെയാണ് മൃതദേഹം ചാക്കിലാക്കി ഉപേക്ഷിച്ചത്. പ്രതികള്‍ക്കെതിരെ ഇന്‍ഡ്യന്‍ ശിക്ഷാ നിയമത്തിലെ 364-ാം വകുപ്പ് പ്രകാരം കേസെടുത്തിട്ടുണ്ടെന്നും ശക്തമായ നടപടി സ്വീകരിക്കുമെന്നും പൊലീസ് പറഞ്ഞു. ജൂണ്‍ 26ന് വൈകുന്നേരം വീട്ടില്‍ നിന്ന് സ്വന്തം സ്‌കൂടറില്‍ പുറത്തേക്ക് പോയതിന് ശേഷം യാശ് മടങ്ങിവന്നില്ലെന്ന് കാണിച്ച് ബന്ധുക്കള്‍ പരാതി നല്‍കിയിരുന്നു.

Keywords: UP: Wrapped in sack, body of Meerut LLB student found in drain; 3 in cop net, New Delhi, News, Dead Body, Student, Police, Killed, National.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia