SWISS-TOWER 24/07/2023

മാനഭംഗക്കേസിലെ പ്രതിയുടെ മാതാപിതാക്കൾ ജീവനോടെ മണ്ണെണ്ണയൊഴിച്ച് തീകൊളുത്തിയെന്ന സംഭവത്തില്‍ യുവതി മരണത്തിന് കീഴടങ്ങി

 



മഹോബ: (www.kvartha.com 18.08.2021) മകനെതിരെ മാനഭംഗ കേസ് ഫയൽ ചെയ്തതിന് പ്രതികാരമായി മാതാപിതാക്കൾ ജീവനോടെ മണ്ണെണ്ണയൊഴിച്ച് തീകൊളുത്തിയ യുവതി ഒടുവിൽ മരണത്തിന് കീഴടങ്ങി. മുപ്പത് വയസുകാരിയാണ് മരിച്ചത്. യുപിയിലെ മഹോബ ജില്ലയിലാണ് സംഭവം നടന്നത്. ഞായറാഴ്ചയാണ് യുവതിയെ ജീവനോടെ മണ്ണെണ്ണയൊഴിച്ച് തീകൊളുത്തിയത്. ജാൻസി മെഡിക്കൽ കോളേജ് ആശുപത്രിയിലായിരുന്നു യുവതി ചികിൽസയിൽ കഴിഞ്ഞിരുന്നത്. 
Aster mims 04/11/2022

മാനഭംഗക്കേസിലെ പ്രതിയുടെ മാതാപിതാക്കൾ ജീവനോടെ മണ്ണെണ്ണയൊഴിച്ച് തീകൊളുത്തിയെന്ന സംഭവത്തില്‍ യുവതി മരണത്തിന് കീഴടങ്ങി

ഞായറാഴ്ച മൊഴിയെടുക്കാനെത്തിയ മജിസ്ട്രേറ്റിനോട് യുവതി കാര്യങ്ങൾ വിശദീകരിച്ചിരുന്നു. തന്നെ അടിക്കുകയും മാനഭംഗപ്പെടുത്തുകയും ചെയ്ത അയൽ വാസിക്കെതിരെ പൊലിസിൽ പരാതി നൽകിയതാണ് ആക്രമണത്തിന് കാരണമെന്ന് യുവതി തുറന്നുപറഞ്ഞിരുന്നു. 

മൊഴിയുടെ അടിസ്ഥാനത്തിൽ പ്രതികളായ അമ്മയേയും മകനേയും പൊലിസ് അറസ്റ്റ് ചെയ്തു. പിതാവ് ഒളിവിലാണ്. ഇയാൾക്കായി തിരച്ചിൽ ഊർജ്ജിതമാക്കിയതായി പൊലിസ് അറിയിച്ചു. 

SUMMARY: The woman, in her statement to a magistrate on Sunday, said that she had registered a case against her neighbour for beating and abused her. The accused was later taken into custody.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia