SWISS-TOWER 24/07/2023

കടം വാങ്ങിയ പണം തിരികെ നല്‍കിയില്ല; വിധവയെ പലിശക്കാരനും സുഹൃത്തുകളും ചേര്‍ന്ന് കൂട്ടമാനഭംഗം ചെയ്ത് കൊലപ്പെടുത്തി മരത്തില്‍ കെട്ടിത്തൂക്കി

 


ലക്‌നൗ: (www.kvartha.com 11.06.2016) കടം വാങ്ങിയ പണം തിരികെ നല്‍കാത്തതിനെ തുടര്‍ന്ന് പലിശക്കാരനും സുഹൃത്തുകളും ചേര്‍ന്ന് വിധവയെ ഒരു വര്‍ഷത്തോളം കൂട്ടമാനഭംഗത്തിനിരയാക്കിയ ശേഷം കൊലപ്പെടുത്തി മരത്തില്‍ കെട്ടിത്തൂക്കി. ആത്മഹത്യയെന്ന് വരുത്തിത്തീര്‍ക്കാനാണ് ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയ ശേഷം മരത്തില്‍ കെട്ടിത്തൂക്കിയത്. ഉത്തര്‍പ്രദേശിലെ ഹസിപൂര്‍ ഗ്രാമത്തിലാണ് സംഭവം.

ലതാ ദേവിയെന്ന യുവതിയ്ക്കാണ് ഈ ദുരനുഭവം ഉണ്ടായത്. 10 വര്‍ഷം മുന്‍പ് ഭര്‍ത്താവ് മരിച്ച ലത മകളുടെ വിവാഹാവശ്യത്തിന് വേണ്ടി ഭൂമി വിറ്റിരുന്നു. എന്നാല്‍ പണം തികയാതെ വന്നതിനാല്‍ 20,000 രൂപ പലിശക്കാരനോട് കടം വാങ്ങിയിരുന്നു. 15 ശതമാനം പലിശയ്ക്കാണ് പണമെടുത്തത്. പെണ്‍കുട്ടിയുടെ വിവാഹത്തിന് ഒരു മാസത്തിനു ശേഷം പലിശക്കാരന്‍ ലതയോട് പണം ആവശ്യപ്പെട്ടെങ്കിലും പെട്ടെന്ന് തിരിച്ച് നല്‍കാന്‍ ഇവര്‍ക്കായില്ല.

ഇതോടെ താനുമായി ശാരീരിക ബന്ധത്തിന് തയാറായാല്‍ പണം ചോദിക്കില്ലെന്നു പലിശക്കാരന്‍ പറഞ്ഞു. മറ്റുവഴിയില്ലാത്തതിനാല്‍ യുവതി അതിനു സമ്മതിക്കുകയും ചെയ്തു. പിന്നീട് പലിശക്കാരന്‍ യുവതിയെ സുഹൃത്തുക്കള്‍ക്കും കാഴ്ച വെച്ചു. ഏതാണ്ട് ഒരു വര്‍ഷത്തോളം പീഡനം തുടര്‍ന്നതോടെ

കടം വാങ്ങിയ പണം തിരികെ നല്‍കിയില്ല; വിധവയെ പലിശക്കാരനും സുഹൃത്തുകളും ചേര്‍ന്ന് കൂട്ടമാനഭംഗം ചെയ്ത് കൊലപ്പെടുത്തി മരത്തില്‍ കെട്ടിത്തൂക്കിപോലീസില്‍ വിവരം അറിയിക്കുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തി. ഇതോടെ പലിശക്കാരന്‍ യുവതിയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നു. പിന്നീട് ആത്മഹത്യയാണെന്ന് തോന്നിപ്പിക്കാന്‍ മൃതദേഹം മരത്തില്‍ കെട്ടിത്തൂക്കുകയും ചെയ്തു. അതേസമയം, പോലീസ് കൊലപാതകികളെ സംരക്ഷിക്കാന്‍ ശ്രമിക്കുകയാണെന്ന് യുവതിയുടെ ബന്ധുക്കള്‍ ആരോപിച്ചു.


Also Read:
കാസര്‍കോട് ട്രാഫിക് സര്‍ക്കിളില്‍ അപകടം; ബസ് ബൈക്കിലിടിച്ചു കയറി ഗള്‍ഫുകാരന്റെ കാല്‍ അറ്റു

Keywords:  UP woman molested for a year, murdered for non-payment of loan, Police, Friends, Allegation, Daughter, Marriage, Suicide, Threatened, National.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia