Found Dead | യുപിയിലെ മഥുര എക്‌സ്പ്രസ് വേയില്‍ ട്രോളി ബാഗിനുള്ളില്‍ യുവതിയുടെ മൃതദേഹം; വെടിവെച്ച് കൊന്നശേഷം പിതാവ് പ്ലാസ്റ്റിക് കവര്‍കൊണ്ട് പൊതിഞ്ഞ് സഞ്ചിയിലാക്കിയെന്ന് പൊലീസ്; 'കൊലയ്ക്കുള്ള കാരണം ഞെട്ടിക്കുന്നത്'
Nov 21, 2022, 12:03 IST
ന്യൂഡെല്‍ഹി: (www.kvartha.com) ഉത്തര്‍പ്രദേശിലെ മഥുര എക്‌സ്പ്രസ് വേയില്‍ ട്രോളി ബാഗിനുള്ളില്‍ പൊതിഞ്ഞനിലയില്‍ യുവതിയുടെ മൃതദേഹം കണ്ടെത്തി. വെടിവെച്ച് കൊന്നശേഷം യുവതിയുടെ പിതാവ് മൃതദേഹം പ്ലാസ്റ്റിക് കവര്‍കൊണ്ട് പൊതിഞ്ഞ് ബാഗിലാക്കിയതാണെന്ന് പൊലീസ് പറയുന്നു. ആയുഷി യാദവ് എന്ന യുവതിയാണ് കൊല്ലപ്പെട്ടതെന്ന് പൊലീസ് സ്ഥിരീകരിച്ചു.
സംഭവത്തെ കുറിച്ച് സര്‍കിള്‍ ഓഫീസര്‍ (CO) അലോക് സിങ് പറയുന്നത്:
ഡെല്‍ഹിയിലെ ബദര്‍പൂര്‍ സ്വദേശിനിയാണ് മരിച്ച യുവതി. കുറച്ച് ദിവസം മുമ്പ് ആയുഷി തന്റെ പിതാവ് നിതേഷ് യാദവിനോട് പറയാതെ എങ്ങോട്ടോ പോയിരുന്നു. വീട്ടില്‍ തിരിച്ചെത്തിയ ശേഷം മകളോട് ദേഷ്യപ്പെട്ട പിതാവ് അവള്‍ക്ക് നേരെ വെടിയുതിര്‍ക്കുകയായിരുന്നു. തുടര്‍ന്ന് ശരീരം പ്ലാസ്റ്റികില്‍ പൊതിഞ്ഞ് ട്രോളി ബാഗിലാക്കി യമുന എക്സ്പ്രസ് വേയില്‍ ഉപേക്ഷിച്ചു.
വെള്ളിയാഴ്ചയാണ് മൃതദേഹം കണ്ടെത്തിയത്. യുവതിയെ തിരിച്ചറിയാന്‍ ആദ്യം കഴിഞ്ഞിരുന്നില്ല. തുടര്‍ന്ന് വിവരം സമീപ ജില്ലകളിലെ എല്ലാ പൊലീസ് സ്റ്റേഷനുകളിലും അറിയിച്ചു. മൃതദേഹം പോസ്റ്റ്മോര്‍ടത്തിന് അയച്ചിട്ടുണ്ട്. കൂടുതല്‍ അന്വേഷണം നടന്നുവരികയാണ്.
Keywords: UP Woman Found Dead, New Delhi, News, Dead Body, Police, Gun attack, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.