മുറ്റത്ത് കളിച്ചുകൊണ്ടിരിക്കുകയായിരുന്ന 6 വയസുകാരിയെ കടിച്ചുകുടയാന്‍നിന്ന പുലിയെ വടികൊണ്ട് തുരത്തിയോടിച്ച് അമ്മ

 



ലക്‌നൗ: (www.kvartha.com 05.02.2022) മുറ്റത്ത് കളിച്ചുകൊണ്ടിരിക്കുകയായിരുന്ന ആറ് വയസുകാരിയെ കടിച്ചുകുടയാന്‍നിന്ന പുലിയെ വടികൊണ്ട് തുരത്തിയോടിച്ച് അമ്മ. ഉത്തര്‍പ്രദേശിലെ ബഹ്‌റൈച് ജില്ലയിലാണ് കണ്ടുനിന്നവരുടെ ശ്വാസം നിലച്ചുപോയ സംഭവം നടന്നത്. 

വീടിന് പുറത്ത് കളിച്ചുകൊണ്ടിരിക്കുകയായിരുന്ന കുട്ടിയുടെ നേര്‍ക്ക് പുലി ചാടിയെത്തുകയും കുട്ടിയെ ആക്രമിക്കുകയുമായിരുന്നു. മകളുടെ നിലവിളി കേട്ട് ഓടിയെത്തിയപ്പോഴാണ് പുലിയെത്തിയ വിവരം അമ്മ അറിയുന്നത്. ഇതോടെ കയ്യില്‍ കിട്ടിയ വടിയുപയോഗിച്ച് പുലിയെ അടിക്കുകയായിരുന്നു. ഏറെ നേരത്തെ പ്രയത്‌നത്തിനൊടുവില്‍ പുലി പെണ്‍കുട്ടിയെ ഉപേക്ഷിച്ച് കാട്ടിലേക്ക് മടങ്ങി. 

മുറ്റത്ത് കളിച്ചുകൊണ്ടിരിക്കുകയായിരുന്ന 6 വയസുകാരിയെ കടിച്ചുകുടയാന്‍നിന്ന പുലിയെ വടികൊണ്ട് തുരത്തിയോടിച്ച് അമ്മ


എന്നാല്‍ പുലിയുടെ ആക്രമണത്തില്‍ ആറ് വയസുകാരി കാജലിന് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. കുട്ടിയെ ശിവ്പൂര്‍ പ്രാഥമികാരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റിയെങ്കിലും നില ഗുരുതരമാണെന്ന് അധികൃതര്‍ അറിയിച്ചു. കുട്ടിയുടെ തലയിലും മുഖത്തും സാരമായി പരിക്കേറ്റിട്ടുണ്ടെന്നും അധികൃതര്‍ അറിയിച്ചു. സംഭവ സ്ഥലം ഫോറസ്റ്റ് ഉദ്യോഗസ്ഥര്‍ സന്ദര്‍ശിച്ചു.

Keywords:  News, National, India, Uttar Pradesh, Lucknow, Animals, Mother, Daughter, Injured, UP: Woman fights off leopard to save 6-year-old daughter from jaws of death in Bahraich
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia