SWISS-TOWER 24/07/2023

പ്രസവത്തിന് ശേഷം ഗുരുതരാവസ്ഥയിലായ യുവതി മരിച്ചു; ഡോക്ടർമാർ തുണിയുടെ ഭാഗം വയറിനുള്ളില്‍ മറന്നുവച്ചതാണ് മരണകാരണമെന്ന് ആരോപണം

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ലക്‌നൗ: (www.kvartha.com 29.07.2021) പ്രസവത്തിന് ശേഷം ഗുരുതരാവസ്ഥയിലായ യുവതി മരിച്ചു. ഡോക്ടർമാർ തുണിയുടെ ഭാഗം വയറിനുള്ളില്‍ മറന്നു വച്ചതാണ് മരണകാരണമെന്നാണ് ആരോപണം. ഉത്തര്‍ പ്രദേശിലെ ലക്‌നൗവിലാണ് സംഭവം. കിംഗ് ജോര്‍ജ് മെഡികല്‍ കോളജിലെ ട്രോമാ സെന്‍റ്റിലായിരുന്നു യുവതിയെ പ്രവേശിപ്പിച്ചിരുന്നത്. വെന്‍റിലേറ്ററില്‍ വച്ച് തിങ്കളാഴ്ചയാണ് യുവതി മരിച്ചത്.

സംഭവത്തില്‍ മെഡികല്‍ കോളജ് പ്രിന്‍സിപല്‍ രാജേഷ് കുമാര്‍ അന്വേഷണത്തിനായി മൂന്നംഗ കമിറ്റിയെ നിയോഗിച്ചിരുന്നു. എന്നാല്‍ ഈ കമിറ്റിയിലുള്ളവര്‍ രോഗിയുടെ ബന്ധുക്കളുടെ മൊഴി തേടിയിട്ടില്ലെന്ന് യുവതിയുടെ ഭര്‍ത്താവ് പറഞ്ഞു. രമാപൂര്‍ സ്വദേശിയായ മനോജിന്‍റെ ഭാര്യ നീലമാണ് ജനുവരി 6 ന് മകള്‍ക്ക് ജന്മം നല്‍കിയത്. സിസേറിയൻ ആയിരുന്നു. ഇതിനിടെയാണ് യുവതിയുടെ വയറിനുള്ളില്‍ തുണികഷ്ണം മറന്നുവച്ചതെന്നാണ് ആരോപണം.
Aster mims 04/11/2022

പ്രസവത്തിന് ശേഷം ഗുരുതരാവസ്ഥയിലായ യുവതി മരിച്ചു; ഡോക്ടർമാർ തുണിയുടെ ഭാഗം വയറിനുള്ളില്‍ മറന്നുവച്ചതാണ് മരണകാരണമെന്ന് ആരോപണം

പ്രസവത്തിന് ശേഷം യുവതിയുടെ ആരോഗ്യനിലയില്‍ സാരമായ തകരാറുകള്‍ ഉണ്ടായിരുന്നു. ഇതോടെ ലക്‌നൗവിലെ മെഡികല്‍ കോളജില്‍ പ്രവേശിപ്പിക്കുകയായിരുന്നു. എന്നാല്‍ രോഗം മൂര്‍ച്ഛിച്ച് യുവതി തിങ്കഴാള്ച രാത്രിയാണ് മരിച്ചത്.

സ്വകാര്യ മെഡികല്‍ കോളജില്‍ വച്ചാണ് യുവതിയുടെ വയറിനുള്ളില്‍ നിന്ന് തുണികഷ്ണം കണ്ടെത്തിയത്. ഇത് ഒരു ശസ്ത്രക്രീയയിലൂടെ നീക്കിയിരുന്നു.

Keywords:  News, Lucknow, Uttar Pradesh, Dies, Women, Death, India, National, Case, C-section, UP woman dies after doctors leave piece of cloth in stomach during C-section.
< !- START disable copy paste -->


ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia