Loses Legs | 'പൊലീസുകാരൻ ത്രാസ് പാളത്തിലേക്ക് വലിച്ചെറിഞ്ഞു'; എടുക്കാൻ ശ്രമിക്കുന്നതിനിടെ ട്രെയിൻ ഇടിച്ച് പച്ചക്കറി വിൽപ്പനക്കാരനായ 18 കാരന് കാലുകൾ നഷ്ടപ്പെട്ടു

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ലക്നൗ: (www.kvartha.com) പൊലീസുകാരൻ പാളത്തിലേക്ക് വലിച്ചെറിഞ്ഞ ത്രാസ് എടുക്കാൻ ശ്രമിക്കുന്നതിനിടെ ട്രെയിൻ ഇടിച്ച് പച്ചക്കറി വിൽപ്പനക്കാരനായ 18 കാരന് കാലുകൾ നഷ്ടപ്പെട്ടതായി റിപ്പോർട്ട്. ഉത്തർപ്രദേശിലെ കാൺപൂരിലാണ് സംഭവം നടന്നത്. കല്യാൺപൂർ പ്രദേശത്തെ സാഹിബ് നഗർ സ്വദേശിയായ അർസലൻ ജിടി എന്ന യുവാവിനാണ് ദാരുണമായി പരുക്കേറ്റത്. കാൺപൂരിലെ റെയിൽവേ സ്‌റ്റേഷന് സമീപത്തുള്ള പ്രദേശങ്ങൾ പച്ചക്കറി കച്ചവടക്കാർ കൂടുതലായും കയ്യേറിയതിനാൽ അവരെ ഒഴിപ്പിക്കാൻ എത്തിയതായിരുന്നു പൊലീസ് സംഘം.
            
Loses Legs | 'പൊലീസുകാരൻ ത്രാസ് പാളത്തിലേക്ക് വലിച്ചെറിഞ്ഞു'; എടുക്കാൻ ശ്രമിക്കുന്നതിനിടെ ട്രെയിൻ ഇടിച്ച് പച്ചക്കറി വിൽപ്പനക്കാരനായ 18 കാരന് കാലുകൾ നഷ്ടപ്പെട്ടു
       
'അർസലൻ റോഡിന്റെ വശത്ത് പച്ചക്കറികൾ വിൽക്കുന്നതിനിടെ രണ്ട് പൊലീസുകാർ ഇയാളുടെ അടുത്തെത്തി. ഇരുവരും ചേർന്ന് അർസലനെ മർദിച്ചു, തുടർന്ന് ഹെഡ് കോൺസ്റ്റബിൾ രാകേഷ് ത്രാസ് പാളത്തിലേക്ക് എറിഞ്ഞു. ത്രാസ് എടുക്കാൻ അർസലൻ പാളത്തിലേക്ക് ഓടി. പൊടുന്നനെ എതിരെ വന്ന ട്രെയിനിൽ ഇടിച്ച് കാലുകൾ ഛേദിക്കപ്പെട്ടു', ദൃക്‌സാക്ഷികൾ പറഞ്ഞു.

സമീപത്തുണ്ടായിരുന്നവർ പകർത്തിയ വീഡിയോകളിൽ, യുവാവ് പാളത്തിൽ കിടന്ന് സഹായത്തിനായി കരയുന്നതും രണ്ട് പൊലീസുകാർ കൊണ്ടുപോകുന്നതും കാണാം. അതേസമയം നിരുത്തരവാദപരമായി പെരുമാറിയതിനാൽ രാകേഷ് കുമാറിനെ സസ്പെൻഡ് ചെയ്തതായി കാൺപൂരിലെ മുതിർന്ന പൊലീസ് ഉദ്യോഗസ്ഥൻ വിജയ് ദുൽ പ്രസ്താവനയിൽ പറഞ്ഞു.

Keywords: UP Vendor Loses Legs After Cops Allegedly Throw Weighing Scale On Tracks, National, Lucknow, News, Top-Headlines, Latest-News, Uttar Pradesh, Police, Train, Man, Injured.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia
// watermark script