SWISS-TOWER 24/07/2023

NCPCR | അധ്യാപികയുടെ നിര്‍ദേശമനുസരിച്ച് വിദ്യാര്‍ഥിയെ തല്ലിപ്പിച്ചെന്ന സംഭവം; അന്വേഷണത്തിന് ഉത്തരവിട്ട് ദേശീയ ബാലാവകാശ കമീഷന്‍; ദൃശ്യങ്ങള്‍ പ്രചരിപ്പിക്കരുതെന്ന് നിര്‍ദേശം

 


ADVERTISEMENT

ലക്‌നൗ: (www.kvartha.com) ഉത്തര്‍പ്രദേശിലെ മുസാഫിര്‍ നഗറില്‍ മുസ്ലിം വിദ്യാര്‍ഥിയെ സഹപാഠികളെ കൊണ്ട് അധ്യാപിക മര്‍ദിച്ചെന്ന സംഭവത്തില്‍ അന്വേഷണത്തിന് നിര്‍ദേശിച്ച് ദേശീയ ബാലാവകാശ കമീഷന്‍. ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കരുതെന്ന് കമീഷന്‍ അധ്യക്ഷന്‍ പ്രിയങ്ക് കനൂംഗോ പറഞ്ഞു. 
Aster mims 04/11/2022

ഒരു വിദ്യാര്‍ഥിയെ ക്ലാസ് മുറിയില്‍ മാറ്റി നിര്‍ത്തിയിരിക്കുന്നു. കുട്ടിയെ കണക്കറ്റ് ശകാരിക്കുന്ന അധ്യാപിക മറ്റ് കുട്ടികളോട് അടിക്കാന്‍ നിര്‍ദേശിക്കുന്നു. മുഖത്ത് അടിക്കാനുള്ള നിര്‍ദേശത്തൊടൊപ്പം ശരീരത്തിന്റെ മറ്റിടങ്ങളിലും മര്‍ദിക്കാന്‍ പ്രേരിപ്പിക്കുകയാണ്. ദൃശ്യങ്ങള്‍ പകര്‍ത്തുന്നയാളും സംഭവം ആസ്വദിക്കും വിധമുള്ള ശബ്ദം ദൃശ്യത്തില്‍ കേള്‍ക്കാം. 

ഒരു മത വിഭാഗത്തില്‍ പെട്ട കുട്ടിയെ മറ്റൊരു മതത്തിലെ കുട്ടികളെ കൊണ്ട് അധ്യാപിക മര്‍ദിച്ചുവെന്ന രീതിയിലാണ് ദൃശ്യം പ്രചരിച്ചത്. കണക്കിന്റെ പട്ടിക പഠിക്കാത്തതിന് നല്‍കിയ ശിക്ഷയാണെന്നും വാദമുണ്ട്. ദൃശ്യങ്ങള്‍ കണ്ട ദേശീയ ബാലാവകാശ കമ്മീഷന്‍ അന്വേഷണത്തിന് ഉത്തരവിട്ടു. അന്വേഷണത്തിന്റെ അടിസ്ഥാനത്തില്‍ കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്ന് ബാലാവകാശ കമീഷന്‍ വ്യക്തമാക്കി. സമൂഹമാധ്യമങ്ങളിലൂടെ ദൃശ്യങ്ങള്‍ പ്രചരിപ്പിക്കുന്നതും കമീഷന്‍ വിലക്കി. 

മുസഫര്‍ നഗറിലെ ഒരു നവോദയ വിദ്യാലയത്തിലാണ് സംഭവം നടന്നത്. കഴിഞ്ഞയാഴ്ച നടന്ന ക്രൂരസംഭവത്തിന്റെ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളിലൂടെയാണ് പുറത്തായത്. വിഷയത്തില്‍ അധ്യാപികയ്ക്കെതിരെ നടപടിയെടുക്കാന്‍ പൊലീസ് വിദ്യാഭ്യാസ വകുപ്പിന് നിര്‍ദേശം നല്‍കി. കുട്ടിയെ മര്‍ദിക്കാന്‍ ടീചര്‍ നിര്‍ദേശം നല്‍കുന്നതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചതോടെയാണ് നടപടിയുമായി അധികൃതര്‍ രംഗത്തെത്തിയത്.

വിദ്യാര്‍ഥിയെ മര്‍ദിക്കാന്‍ മറ്റു കുട്ടികള്‍ക്കു നിര്‍ദേശം നല്‍കിയ അധ്യാപികയ്ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന ആവശ്യം ഇതോടെ സമൂഹത്തിന്റെ വിവിധ കാണുകളില്‍ നിന്ന് ഉയര്‍ന്നിരുന്നു. ടീചറുടേത് വര്‍ഗീയത പ്രചരിപ്പിക്കാനുള്ള നീക്കമാണെന്ന ആരോപണമാണ് പ്രധാനമായും ഉയര്‍ന്നത്. വര്‍ഗീയതയില്‍ ഊന്നിയ വാക്കുകള്‍ ടീചര്‍ പ്രയോഗിക്കുന്നതും വീഡിയോയില്‍ ഉണ്ട്. 

സംഭവത്തെ രാഹുല്‍ ഗാന്ധി അപലപിച്ചു. ബിജെപി വര്‍ഗീയത പ്രോത്സാഹിപ്പിക്കുന്നതിന്റെ ദുരന്തമാണ് ക്ലാസ് മുറിയില്‍ കണ്ടതെന്ന് രാഹുല്‍ ട്വീറ്റ് ചെയ്തു. അധ്യാപികക്കെതിരെ നടപടി ആവശ്യപ്പെട്ട് വലിയ രോഷമാണ് സമൂഹമാധ്യമങ്ങളിലും പുറത്തും ഉയരുന്നത്. കുട്ടിയുടെ അച്ഛന്റെ പരാതിയില്‍ മുസഫര്‍ നഗര്‍ പൊലീസ് അന്വേഷണം തുടങ്ങി.

സംഭവത്തെ കുറിച്ച് പൊലീസിന്റെ പ്രതികരണം:

ഗുണനപട്ടിക പഠിക്കാത്തതിന്റെ പേരില്‍ ഒരു കുട്ടിയെ അടിക്കാന്‍ സഹപാഠികള്‍ക്കു നിര്‍ദേശം നല്‍കുന്ന അധ്യാപികയുടെ വീഡിയോ ലഭിച്ചു. വീഡിയോയിലെ അധിക്ഷേപ പരാമര്‍ശത്തെ കുറിച്ച് സ്‌കൂള്‍ പ്രിന്‍സിപലോട് വിശദീകരണം തേടി.

മുസ്ലീങ്ങളായ അമ്മമാര്‍ കുട്ടികളുടെ വിദ്യാഭ്യാസത്തില്‍ ശ്രദ്ധിക്കുന്നില്ലെന്നാണ് വീഡിയോയില്‍ അധ്യാപിക പറയുന്നത്. ബാലാവകാശ കമിഷനും അധ്യാപികയ്ക്കെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ടു. തന്റെ മകനെ ഈ സ്‌കൂളിലേക്ക് ഇനി അയയ്ക്കില്ലെന്ന് കുട്ടിയുടെ പിതാവും വ്യക്തമാക്കി.

NCPCR | അധ്യാപികയുടെ നിര്‍ദേശമനുസരിച്ച് വിദ്യാര്‍ഥിയെ തല്ലിപ്പിച്ചെന്ന സംഭവം; അന്വേഷണത്തിന് ഉത്തരവിട്ട് ദേശീയ ബാലാവകാശ കമീഷന്‍; ദൃശ്യങ്ങള്‍ പ്രചരിപ്പിക്കരുതെന്ന് നിര്‍ദേശം




Keywords: News, National, National-News, Video, Religion-News, UP, Police, Parents, Allegation, Muslim, Religion, Student, Teacher, Attack, Video, NCPCR, Social Media, UP Teacher Forces Fellow Students to Kids Assault; Don't Circulate Video, Says NCPCR.



ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia