Actress Died | നടിയും ഗായികയുമായ വിജയ ലക്ഷ്മി വീട്ടിനകത്ത് മരിച്ച നിലയില്‍

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ലക്നൗ: (KVARTHA) നടിയും ഗായികയുമായ വിജയ ലക്ഷ്മി (35) എന്ന മല്ലിക രജ്പുത്തിനെ മരിച്ച നിലയില്‍ കണ്ടെത്തി. ചൊവ്വാഴ്ച വൈകിട്ടാണ് വിജയലക്ഷ്മിയെ കിടപ്പുമുറിയിലെ ഫാനില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയതെന്ന് പൊലീസ് പറഞ്ഞു. സുല്‍ത്താന്‍പൂരിലെ കോട്വാലി നഗറിലെ വീട്ടിലാണ് സംഭവം

ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനമെന്നും സംഭവത്തില്‍ വിശദമായ അന്വേഷണം നടക്കുന്നുണ്ടെന്നും പൊലീസ് അറിയിച്ചു. മാതാവായ സുമിത്ര സിംഗ് ആണ് വിജയ ലക്ഷ്മിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്.

'വിജയ ലക്ഷ്മിയുടെ മുറിയുടെ വാതില്‍ അടച്ച നിലയിലായിരുന്നു. നിരവധി തവണ വിളിച്ചിട്ടും തുറന്നില്ല. ജനലിലൂടെ നോക്കിയപ്പോഴാണ് ഫാനില്‍ തൂങ്ങിയ നിലയില്‍ വിജയ ലക്ഷ്മിയെ കണ്ടെത്തിയത്. തുടര്‍ന്ന് വാതില്‍ തകര്‍ത്ത് അകത്ത് പ്രവേശിച്ച ശേഷം ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു'- സുമിത്ര സിംഗ് മാധ്യമങ്ങളോട് പറഞ്ഞു.

അതേസമയം, മരണകാരണത്തില്‍ കൂടുതല്‍ വ്യക്തത വരാനുണ്ടെന്നും പോസ്റ്റുമോര്‍ടം റിപോര്‍ട് പുറത്തുവന്ന ശേഷം കൂടുതല്‍ പ്രതികരിക്കാമെന്നും അന്വേഷണ ഉദ്യോഗസ്ഥനായ ശ്രീറാം പാണ്ഡേ പറഞ്ഞു.

Actress Died | നടിയും ഗായികയുമായ വിജയ ലക്ഷ്മി വീട്ടിനകത്ത് മരിച്ച നിലയില്‍

പ്രമുഖ ഗായികയായ വിജയ ലക്ഷ്മി 2014ല്‍ കങ്കണ റണാവത് നായികയായ 'റിവോള്‍വര്‍ റാണി' എന്ന ചിത്രത്തില്‍ അഭിനയിച്ചിട്ടുണ്ട്. 2016ല്‍ ബി ജെ പി പാര്‍ടിയില്‍ ചേര്‍ന്നെങ്കിലും രണ്ട് വര്‍ഷത്തിനുശേഷം വിട്ടു. 2022ല്‍ ഭാരതീയ സവര്‍ണ സംഘ് സംഘടനയുടെ ദേശീയ സെക്രടറി ജെനറലായി ചുമതലയേറ്റിരുന്നു.

(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാന്‍ ശ്രമിക്കുക.)

Keywords: News, National, National-News, Obituary, Obituary-News ചരമ-വാർത്തകൾ, Found Dead, UP News, Lucknow News, Sultanpur News, Singer, Mallika Rajput, Actress, House, Media, Mother, Police, Postmortem, Hospital Political Party, BJP, Rashtriya Swayamsevak Sangh, National Secretary General, UP: Singer Mallika Rajput found dead at her home in Sultanpur.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia
// watermark script