ദുര്‍ഗ നാഗ്പാലിന്റെ സസ്‌പെന്‍ഷന്‍ റദ്ദാക്കി

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ന്യൂഡല്‍ഹി: ഐ.എ.എസ് ഉദ്യോഗസ്ഥ ദുര്‍ഗ ശക്തിനാഗ്പാലിന്റെ സസ്‌പെന്‍ഷന്‍ ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ റദ്ദാക്കി. ഉത്തര്‍പ്രദേശിലെ ഗൗതംബുദ്ധ് നഗറിലുള്ള ഒരു പള്ളിയുടെ മതില്‍ പൊളിച്ചതുമായി ബന്ധപ്പെട്ടാണ് ദുര്‍ഗയെ സസ്‌പെന്‍ഡ് ചെയ്തത്. ദുര്‍ഗയുടെ സസ്‌പെന്‍ഷന്‍ പിന്‍വലിച്ചതിനെ വിവിധ കേന്ദ്രങ്ങള്‍ സ്വാഗതം ചെയ്തു.

ദുര്‍ഗയ്ക്കെതിരെ ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ കൈക്കൊണ്ട നിലപാടിനെതിരെ രാഷ്ട്രീയപാര്‍ട്ടികള്‍ ശക്തമായി രംഗത്തെത്തിയിരുന്നു. പ്രദേശത്തെ മണല്‍മാഫിയയ്‌ക്കെതിരെ ശക്തമായ നിലപാടാണ് ദുര്‍ഗ സ്വീകരിച്ചത്. കിരണ്‍ബേദി ഉള്‍പ്പെടെ ഒട്ടേറെ സിവില്‍സര്‍വീസ് ഉദ്യോഗസ്ഥര്‍ ദുര്‍ഗയ്ക്ക് പിന്‍തുണയുമായി രംഗത്തെത്തിയിരുന്നു.

ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി അഖിലേഷ് യാദവുമായി ദുര്‍ഗയും ഭര്‍ത്താവും ഐ.എ.എസ് ഓഫീസറുമായ അഭിഷേക് സിംഗും കഴിഞ്ഞദിവസം കൂടിക്കാഴ്ച നടത്തിയിരുന്നു. മണല്‍മാഫിയയോടുള്ള ദുര്‍ഗയുടെ പോരാട്ടത്തെ അലഹബാദ് ഹൈക്കോടതിയുടെ ലക്‌നൗ ബഞ്ച് മുമ്പ് പ്രകീര്‍ത്തിച്ചിരുന്നു.

Keywords:  New Delhi, UPA, Police, Suspension, Goverment, Mosque, Akhilesh Yadav, High Court, National, UP residents hail decision revoking Durga Nagpal's suspension, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia