അനാവശ്യ നടപടിയെന്ന് കോടതി; സിദ്ദീഖ് കാപ്പന്റെ ശബ്ദ രേഖ പരിശോധിക്കുന്നതിനായി നല്‍കിയ അപേക്ഷ യുപി പൊലീസ് പിന്‍വലിച്ചു
Mar 5, 2021, 12:54 IST
ന്യൂഡെല്‍ഹി: (www.kvartha.com 05.03.2021) ഹാത്‌റാസില്‍ അറസ്റ്റിലായ മലയാളി മാധ്യമപ്രവര്‍ത്തകന്‍ സിദ്ദീഖ് കാപ്പന്റെ ശബ്ദ രേഖ, കയ്യെഴുത്ത് എന്നിവ പരിശോധിക്കുന്ന നടപടി അനാവശ്യമെന്ന് മഥുര കോടതി. ഇതിനായി യുപി പൊലീസ് നല്‍കിയ അപേക്ഷ പിന്‍വലിച്ചു.
സിദ്ദീഖ് കാപ്പന്‍ മറ്റൊരാള്‍ക്ക് അയച്ച മലയാളത്തിലുള്ള ഓഡിയോ സന്ദേശം ലഭ്യമായിട്ടുണ്ടെന്നും ഇത് സിദ്ദീഖ് കാപ്പന്റേത് തന്നെയാണോ എന്ന് പരിശോധിക്കാന്‍ ശബ്ദ സാമ്പിള്‍ ശേഖരിക്കാന്‍ അനുമതി നല്‍കണമെന്നും ആവശ്യപ്പെട്ടാണ് സ്പെഷ്യല്‍ ടാസ്‌ക് ഫോഴ്സ് മഥുര കോടതിയെ സമീപിച്ചത്. ഈ അപേക്ഷയാണ് കോടതി തള്ളിയത്.
കഴിഞ്ഞ ഒക്ടോബറിലാണ് ഹാത്രാസില്‍ കൂട്ടബലാത്സംഗത്തിനിരയാക്കി കൊലപ്പെടുത്തിയ ദളിത് പെണ്‍കുട്ടിയുടെ വീട്ടിലേക്ക് പോകുകയായിരുന്ന സിദ്ദീഖ് കാപ്പനെയും നാല് സുഹൃത്തുക്കളെയും യു പി പൊലീസ് അറസ്റ്റ് ചെയ്തത്. അറസ്റ്റിലായി മാസങ്ങള്‍ക്ക് ശേഷം ശേഷം പരിശോധന നടത്താനുള്ള പൊലീസ് നീക്കം ദുരുദ്ദേശപരമാണെന്ന് സിദ്ദീഖ് കാപ്പന്റെ അഭിഭാഷകന്‍ കോടതിയില്‍ വാദിച്ചിരുന്നു.
നേരത്തെ കേരള പത്രപ്രവര്‍ത്തക യൂണിയന്റെ ഹര്‍ജി പരിഗണിച്ചാണ് കോടതി കാപ്പന് അഞ്ചുദിവസത്തെ ജാമ്യം അനുവദിച്ചിരുന്നു. ജാമ്യം ലഭിച്ചതിന് പിന്നാലെ കാപ്പന്‍ കേരളത്തിലെത്തി അമ്മയെ കണ്ടിരുന്നു.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.