Exam cancelled | ചോദ്യപേപ്പര്‍ ചോർച്ച വിവാദങ്ങൾക്കിടെ യുപി പൊലീസ് കോൺസ്റ്റബിൾ പരീക്ഷ റദ്ദാക്കി; 6 മാസത്തിനുള്ളിൽ വീണ്ടും നടത്തുമെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്
Feb 24, 2024, 15:21 IST
ലക്‌നൗ: (KVARTHA) ചോദ്യപേപ്പര്‍ ചോര്‍ന്നെന്നാരോപിച്ച് സംസ്ഥാനത്ത് വ്യാപക പ്രതിഷേധം അരങ്ങേറുന്നതിനിടെ ഈ മാസം നടന്ന കോൺസ്റ്റബിൾ റിക്രൂട്ട്‌മെൻ്റ് പരീക്ഷ ഉത്തർപ്രദേശ് സർക്കാർ റദ്ദാക്കി. ആറ് മാസത്തിനകം പരീക്ഷ വീണ്ടും നടത്തുമെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അറിയിച്ചു. യുവാക്കളുടെ കഠിനാധ്വാനവും പരീക്ഷയുടെ പവിത്രതയും ഉപയോഗിച്ച് കളിച്ചവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
അറുപതിനായിരത്തിലധികം തസ്‌തികകളിലേക്ക് നടത്തിയ ഈ പരീക്ഷയുടെ പേപ്പർ ചോർന്നതായി ആരോപണമുയർന്നിരുന്നു. ഇതിന് പിന്നാലെ യുപി തലസ്ഥാനമായ ലക്നൗവിലും പ്രയാഗ്‌രാജിലും അടക്കം യുവാക്കൾ പ്രകടനം നടത്തി. യുപിയിലെ 75 ജില്ലകളിലാണ് ഈ മാസം 17, 18 തീയതികളിൽ ഈ പരീക്ഷ നടത്തിയത്. 48 ലക്ഷത്തിലധികം യുവാക്കളാണ് പരീക്ഷയിൽ പങ്കെടുത്തത്.
< !- START disable copy paste -->
അറുപതിനായിരത്തിലധികം തസ്‌തികകളിലേക്ക് നടത്തിയ ഈ പരീക്ഷയുടെ പേപ്പർ ചോർന്നതായി ആരോപണമുയർന്നിരുന്നു. ഇതിന് പിന്നാലെ യുപി തലസ്ഥാനമായ ലക്നൗവിലും പ്രയാഗ്‌രാജിലും അടക്കം യുവാക്കൾ പ്രകടനം നടത്തി. യുപിയിലെ 75 ജില്ലകളിലാണ് ഈ മാസം 17, 18 തീയതികളിൽ ഈ പരീക്ഷ നടത്തിയത്. 48 ലക്ഷത്തിലധികം യുവാക്കളാണ് പരീക്ഷയിൽ പങ്കെടുത്തത്.
Keywords: UP, Police, Constable, Recruitment exam, National, Exam, Cancelled, Question, Paper, Leaked, Controversy, Chief Minister, Lucknow, Uttar Pradesh, Yogi Adityanath, Youth, UP Police Constable recruitment exam cancelled days after paper leak.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.