യോഗി ആദിത്യനാഥിനെ വെടിവച്ചു കൊല്ലണമെന്ന ഫേസ്ബുക്ക് പോസ്റ്റ്, ബിഹാറിൽ പോലീസുകാരൻ അറസ്റ്റില്‍
May 5, 2020, 16:27 IST
ADVERTISEMENT
ലഖ്നൗ: (www.kvartha.com 05.05.2020) ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ വെടിവെച്ചുകൊല്ലാൻ സമൂഹമാധ്യമങ്ങളിൽ പോസ്റ്റിട്ടെന്നു പറഞ്ഞ് എ എസ് ഐയെ അറസ്റ്റ് ചെയ്തു. ബീഹാറിലെ പോലീസ് ഉദ്യോഗസ്ഥനായ തന്‍വീര്‍ ഖാനെയാണ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ മാസം 24നാണ് ഇയാള്‍ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിക്കെതിരെ ഫേസ്ബുക്കില്‍ പോസ്റ്റിട്ടത്. ഇത് വൈറലായതോടെ ഉത്തര്‍പ്രദേശുകാരായ രണ്ട് പേര് പരാതിപ്പെടുകയായിരുന്നു.
നളന്ദയില്‍ വച്ചാണ് ഉത്തര്‍പ്രദേശ് പൊലീസാണ് തന്വീര്ഖാനെ അറസ്റ്റ് ചെയ്തത്. തന്‍വീര്‍ ഖാന്റെ അറസ്റ്റ് ബീഹാര്‍ പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. സോഷ്യല്‍ മീഡിയയിലൂടെ വിദ്വേഷ പരാമര്‍ശം നടത്തുന്നവര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് സംഭവത്തില്‍ പോലീസ് പ്രതികരിച്ചു.
Summary: UP Police arrest constable Tanveer Khan for his death threat to CM Yogi Adityanath

നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്സ്ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.