Dead 'Rat' | 'മെഡികല്‍ കോളജിലെ വിദ്യാര്‍ഥികള്‍ക്കും ജീവനക്കാര്‍ക്കുമായി വിളമ്പിയ വെജിറ്റബിള്‍ കറിയില്‍ ചത്ത എലി'; വീഡിയോ പങ്കുവച്ച് മാധ്യമ പ്രവര്‍ത്തകന്‍, നടപടിയെടുത്തില്ലെന്നും ആരോപണം

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ഹാപൂര്‍: (www.kvartha.com) ഉത്തര്‍ പ്രദേശിലെ ഹാപൂരിലുള്ള രാമ മെഡികല്‍ കോളജിലെ വിദ്യാര്‍ഥികള്‍ക്കും  ജീവനക്കാര്‍ക്കുമായി വിളമ്പിയ വെജിറ്റബിള്‍ കറിയില്‍ ചത്ത എലിയെ കണ്ടെത്തി. മാധ്യമ പ്രവര്‍ത്തകന്‍ യൂസുഫ് ഇതിന്റെ വീഡിയോ ട്വിറ്ററില്‍ പങ്കുവെച്ചതോടെയാണ് സംഭവം പുറത്തറിയുന്നത്. സംഭവത്തില്‍ കര്‍ശന നടപടി സ്വീകരിക്കണമെന്ന് യുപി മുഖ്യമന്ത്രി യോഗി അദിത്യനാഥിനെ ടാഗ് ചെയ്തുകൊണ്ട് യൂസുഫ് ട്വിറ്ററിലൂടെ ആവശ്യപ്പെട്ടിട്ടുണ്ട്.

മെഡികല്‍ കോളജിലെ കാന്റീനാണ് ദൃശ്യങ്ങളിലുള്ളത്. വെജിറ്റബിള്‍ കറിയില്‍ നിന്ന് ലഭിച്ച ചത്ത എലിയെ പുറത്തെടുത്ത് വെച്ചതായും കാണാം. കറിയില്‍ പച്ചക്കറികള്‍ ഒന്നും കാണാനില്ലെന്നും പകരം എലിയെയാണ് പാചകം ചെയ്തിരിക്കുന്നതെന്നും യൂസുഫ് ട്വീറ്റില്‍ പറയുന്നു.

'ഹാപൂരിലെ രാമ മെഡികല്‍ കോളജിലെ അടുക്കളയിലെ ദൃശ്യങ്ങളാണ് ഈ വൈറല്‍ വീഡിയോയിലുള്ളത്, കറിയില്‍ എലിയെ മാത്രമേ പാചകം ചെയ്തിട്ടുള്ളൂ എന്നും പറയപ്പെടുന്നു. ഇതുവരെ ഒരു നടപടിയും ഉണ്ടായിട്ടില്ല. സര്‍കാര്‍ അന്വേഷണം നടത്തി നടപടിയെടുക്കണം' - എന്നും യൂസുഫ് ട്വീറ്റ് ചെയ്തു.

അതേസമയം ഭക്ഷണത്തില്‍ എലിയെ കണ്ടെത്തിയ വീഡിയോ ഓണ്‍ലൈനില്‍ പ്രത്യക്ഷപ്പെട്ടിട്ടും, ഇതുവരെ ബന്ധപ്പെട്ട വിദ്യാഭ്യാസ സ്ഥാപനത്തില്‍ നിന്ന് ഒരു പ്രതികരണവുമുണ്ടായിട്ടില്ല. ഇക്കാര്യത്തില്‍ പൊലീസ് നടപടികളൊന്നും റിപോര്‍ട് ചെയ്തിട്ടുമില്ല.
Aster mims 04/11/2022

Dead 'Rat' | 'മെഡികല്‍ കോളജിലെ വിദ്യാര്‍ഥികള്‍ക്കും ജീവനക്കാര്‍ക്കുമായി വിളമ്പിയ വെജിറ്റബിള്‍ കറിയില്‍ ചത്ത എലി'; വീഡിയോ പങ്കുവച്ച് മാധ്യമ പ്രവര്‍ത്തകന്‍, നടപടിയെടുത്തില്ലെന്നും ആരോപണം

Keywords: UP News: Dead 'Rat' Found In Food Served At Hapur's Rama Medical College, Video Goes Viral, UP, News, Social Media, Probe, Dead 'Rat' Found, Hapur's Rama Medical College, Food Served, Yogi Adityanath, No Police Action, National. 
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia