Found Dead | നവദമ്പതികള്‍ ആദ്യരാത്രിയില്‍ ദുരൂഹ സാഹചര്യത്തില്‍ മുറിയില്‍ മരിച്ച നിലയില്‍; പോസ്റ്റുമോര്‍ടം റിപോര്‍ടില്‍ മരണകാരണം ഹൃദയാഘാതം
Jun 4, 2023, 16:11 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ലക്നൗ: (www.kvartha.com) ആദ്യരാത്രിയില്‍ വധുവിനെയും വരനെയും ദുരൂഹ സാഹചര്യത്തില്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. പ്രതാപ് യാദവ് (24), വധു പുഷ്പ യാദവ് (22) എന്നിവരാണ് മരിച്ചത്. ഉത്തര്‍പ്രദേശിലെ ബറൈച്ചിലെ കൈസര്‍ഗഞ്ച് പൊലീസ് സ്റ്റേഷന് പരിധിയിലുള്പെട്ട ഗോധിയ ഗ്രാമത്തില്‍ കഴിഞ്ഞ ദിവസമായിരുന്നു ദാരുണ സംഭവം. മരണത്തില്‍ ദുരൂഹതയാരോപിച്ച് ബന്ധുക്കള്‍ പൊലീസിന് പരാതി നല്കി.
ബല്റാംപൂര് പൊലീസ് സൂപ്രണ്ട് പ്രശാന്ത് വര്‍മ പറയുന്നത്: വിവാഹച്ചടങ്ങുകള്‍ കഴിഞ്ഞ് മുറിയില്‍ കിടക്കാനായി പോയ ദമ്പതികളെ പിറ്റേദിവസം പുലര്‍ചെ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ചൊവ്വാഴ്ചയായിരുന്നു രണ്ടുദിവസം നീളുന്ന വിവാഹച്ചടങ്ങുകള്‍ ആരംഭിച്ചത്. വ്യാഴാഴ്ച ഉച്ചയായിട്ടും മുറി തുറക്കാതായതോടെയാണ് സംശയം തോന്നിയത്. വാതില്‍ അകത്തുനിന്ന് പൂട്ടുകയും ചെയ്തിരുന്നു. പോസ്റ്റുമോര്‍ടം റിപോര്‍ടില്‍ ഹൃദയാഘാതം കാരണമാണ് ഇരുവരും മരിച്ചതെന്ന് വ്യക്തമായി.
ദമ്പതികള്‍ക്ക് ഹൃദയസംബന്ധമായ രോഗങ്ങളൊന്നും മുമ്പുണ്ടായിരുന്നില്ല. രണ്ടുപേര്‍ക്കും എങ്ങനെ ഒരേ ദിവസത്തില്‍ ഏകദേശം ഒരേസമയം എങ്ങനെ ഹൃദയാഘാതമുണ്ടായി എന്നത് പൊലീസിനെ കുഴക്കുന്നു. ദുരൂഹത നീക്കുന്നതിനായി രണ്ട് മൃതദേഹങ്ങളുടെയും ആന്തരികാവയവങ്ങള്‍ ലക്നൗവിലെ സ്റ്റേറ്റ് ഫോറന്‍സിക് സയന്‍സ് ലബോറടറിയില്‍ പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്.
ചൊവ്വാഴ്ചയായിരുന്നു വിവാഹ ചടങ്ങുകള്‍ തുടങ്ങിയത്. രണ്ട് ദിവസം പകലും രാത്രിയുമായി നീണ്ട ചടങ്ങുകള്‍ക്കൊടുവിലാണ് ദമ്പതികള്‍ ഉറങ്ങാന്‍ പോയത്. വ്യാഴാഴ്ച ഉച്ചവരെ ഇരുവരും മുറിയില്‍ നിന്ന് പുറത്തുവരാതിരുന്നപ്പോഴാണ് കുടുംബാംഗങ്ങള്‍ വാതില്‍ തകര്‍ത്ത് അകത്തുകയറിയത്. മറ്റ് കുടുംബാംഗങ്ങള്‍ മറ്റ് മുറികളില്‍ ഉറങ്ങുകയായിരുന്നു.
ദമ്പതികളെ മരിച്ച നിലയില്‍ കണ്ടെത്തിയ മുറിയില്‍ വായുസഞ്ചാരം ഉണ്ടായിരുന്നില്ല. ഉറങ്ങുമ്പോള്‍ ശ്വാസംമുട്ടല്‍ മൂലം ഹൃദയസ്തംഭനം ഉണ്ടായേക്കാമെന്നും സംശയിക്കുന്നു. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Keywords: News, National, National-News, Local-News, Regional-News, Bharaich, UP, Newly Married, Couple Died, Wedding Night, Found Dead, Complaint, Police, Police Station, UP: Newly married couple dies of heart attack on wedding night.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.

