Ayodhya mosque | അയോധ്യയില്‍ നിര്‍മിക്കുന്ന പുതിയ പള്ളി ബാബരി മസ്ജിദിനേക്കാള്‍ വലുതായിരിക്കുമെന്ന് ഇന്‍ഡോ ഇസ്ലാമിക് കള്‍ചറല്‍ ഫൗന്‍ഡേഷന്‍; അന്തിമ രൂപം ഉടന്‍

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ന്യൂഡെല്‍ഹി: (www.kvartha.com) അയോധ്യയില്‍ നിര്‍മിക്കുന്ന പുതിയ പള്ളി ബാബരി മസ്ജിദിനേക്കാള്‍ വലുതായിരിക്കുമെന്ന് ഇന്‍ഡോ ഇസ്ലാമിക് കള്‍ചറല്‍ ഫൗന്‍ഡേഷന്‍ അറിയിച്ചു. പദ്ധതിയുമായി പദ്ധപ്പെട്ട് അന്തിമ രൂപം ഉടന്‍ നല്‍കുമെന്നും ഫൗന്‍ഡേഷന്‍ വ്യക്തമാക്കി.

അയോധ്യയില്‍ ബാബരി മസ്ജിദ് തകര്‍ത്ത് രാമക്ഷേത്രം നിര്‍മിക്കുന്നതിന് പകരം കോടതി വിധി പ്രകാരം യുപി സര്‍കാര്‍ നല്‍കിയ അഞ്ച് ഏകര്‍ സ്ഥലത്താണ് പള്ളി നിര്‍മിക്കുന്നത്. ബാബരി മസ്ജിദ്-രാമജന്മഭൂമി വിധിയില്‍ സുപ്രീം കോടതിയുടെ ഉത്തരവ് പ്രകാരം അയോധ്യ ഡെവലപ്മെന്റ് അതോറിറ്റി മസ്ജിദ് നിര്‍മിക്കുന്നതിനുള്ള അന്തിമ അനുമതി നല്‍കിയിരുന്നു.
Aster mims 04/11/2022

Ayodhya mosque | അയോധ്യയില്‍ നിര്‍മിക്കുന്ന പുതിയ പള്ളി ബാബരി മസ്ജിദിനേക്കാള്‍ വലുതായിരിക്കുമെന്ന് ഇന്‍ഡോ ഇസ്ലാമിക് കള്‍ചറല്‍ ഫൗന്‍ഡേഷന്‍; അന്തിമ രൂപം ഉടന്‍

അഞ്ച് ഏകര്‍ സ്ഥലത്ത് ഇന്‍ഡോ ഇസ്ലാമിക് കള്‍ചറല്‍ ഫൗന്‍ഡേഷന്‍ ട്രസ്റ്റ് (ഐ ഐ സി എഫ്) ഒരു പള്ളി, ആശുപത്രി, ഗവേഷണ കേന്ദ്രം, കമ്യൂണിറ്റി കിചന്‍, ലൈബ്രറി എന്നിവ നിര്‍മിക്കും എന്നാണ് അറിയിച്ചിരിക്കുന്നത്. അയോധ്യ ഡെവലപ്മെന്റ് അതോറിറ്റിയുടെ (എഡി.എ) അനുമതിയും ഭൂവിനിയോഗം ബന്ധിച്ചും തീര്‍പ്പുകല്‍പ്പിക്കാത്തതിനെ തുടര്‍ന്നാണ് രണ്ട് വര്‍ഷത്തിലേറെയായി നിര്‍മാണം നീണ്ടുപോയത്.

വെള്ളിയാഴ്ച ചേര്‍ന്ന ബോര്‍ഡ് യോഗത്തില്‍ അയോധ്യയിലെ മസ്ജിദിന്റെ പദ്ധതിക്ക് ഞങ്ങള്‍ അംഗീകാരം നല്‍കിയിട്ടുണ്ട്. ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ പൂര്‍ത്തിയാക്കേണ്ട വകുപ്പുതല നടപടിക്രമങ്ങള്‍ക്ക് ശേഷം, മാര്‍ഗരേഖ ഇന്‍ഡോ ഇസ്ലാമിക് കള്‍ചറല്‍ ഫൗന്‍ഡേഷന് കൈമാറുമെന്ന് അയോധ്യ ഡിവിഷനല്‍ കമീഷണര്‍ ഗൗരവ് ദയാലിനെ ഉദ്ധരിച്ച് പിടിഐ റിപോര്‍ട് ചെയ്തു.

എല്ലാ അനുമതികളും ലഭിച്ചതിന് ശേഷം ട്രസ്റ്റ് ഉടന്‍ യോഗം ചേരുമെന്നും മസ്ജിദ് നിര്‍മാണത്തിനുള്ള പദ്ധതിക്ക് അന്തിമരൂപം നല്‍കുമെന്നും ഐഐസിഎഫ് സെക്രടറി അതാര്‍ ഹുസൈന്‍ പറഞ്ഞു. ഞങ്ങള്‍ 2021 ജനുവരി 26ന് ഇന്‍ഡ്യന്‍ ഭരണഘടന നിലവില്‍ വന്ന ദിവസം പള്ളിയുടെ അടിത്തറ പാകി. ധന്നിപ്പൂരില്‍ പണിയുന്ന പള്ളി ബാബരി മസ്ജിദിനേക്കാള്‍ വലുതായിരിക്കും. അയോധ്യയില്‍ ഉണ്ടായിരുന്ന പള്ളിയുടെ രൂപസാദൃശ്യമായിരിക്കില്ല പുതിയ പള്ളിക്ക് എന്നും അതാര്‍ ഹുസൈന്‍ പറഞ്ഞു.

Keywords: UP: New Ayodhya mosque to be bigger than Babri, says IICF secy, New Delhi, News, Religion, Supreme Court of India, Mosque, Trending, Meeting, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia