SWISS-TOWER 24/07/2023

Worker Sacked | പ്രധാനമന്ത്രിയുടെയും യോഗി ആദിത്യനാഥിന്റെയും ഫോടോകള്‍ മാലിന്യ വണ്ടിയില്‍; മുനിസിപാലിറ്റി തൊഴിലാളിയെ പിരിച്ചുവിട്ടു

 


ADVERTISEMENT

ലക്നൗ: (www.kvartha.com) യുപിയിലെ മഥുരയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെയും ഫ്രെയിം ചെയ്ത ഫോടോകള്‍ മാലിന്യ വണ്ടിയില്‍ കണ്ടതോടെ മുനിസിപല്‍ കോര്‍പറേഷന്‍ ജീവനക്കാരനെ ജോലിയില്‍ നിന്ന് പിരിച്ചുവിട്ടു. രാജസ്താനിലെ അല്‍വാറില്‍ നിന്നുള്ള ഏതാനും പേര്‍ മാലിന്യക്കൂമ്പാരത്തിനിടയില്‍ ഫ്രെയിം ചെയ്ത ഫോടോകള്‍ കണ്ടതോടെയാണ് സംഭവം പുറംലോകമറിഞ്ഞത്. ഇതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെ ബന്ധപ്പെട്ടയാളെ ജോലിയില്‍ നിന്ന് പിരിച്ചുവിട്ടതായി റിപോര്‍ടുകള്‍ പറയുന്നു.
                  
Worker Sacked | പ്രധാനമന്ത്രിയുടെയും യോഗി ആദിത്യനാഥിന്റെയും ഫോടോകള്‍ മാലിന്യ വണ്ടിയില്‍; മുനിസിപാലിറ്റി തൊഴിലാളിയെ പിരിച്ചുവിട്ടു

'എനിക്ക് ഇതുമായി യാതൊരു ബന്ധവുമില്ല. ചവറ്റുകുട്ടയിലാരോ ഇട്ടതാണ്. ഞാന്‍ അത് വണ്ടിയില്‍ വച്ചു', ഒരു കൂട്ടം ആളുകള്‍ വളയുമ്പോള്‍ ഫോടോകളെക്കുറിച്ച് തൊഴിലാളി പറയുന്നത് കേള്‍ക്കാം. മാലിന്യക്കൂമ്പാരത്തില്‍ നിന്ന് എപിജെ അബ്ദുല്‍ കലാമിന്റെ ഫോടോയും ജീവനക്കാരന്‍ പുറത്തെടുക്കുന്നതും കണ്ടു. സംഭവം കണ്ടുപിടിച്ചവര്‍ പിന്നീട് ഫോടോകള്‍ കഴുകി. ഞങ്ങള്‍ ഈ ഫോടോകള്‍ അല്‍വാറിലേക്ക് കൊണ്ടുപോകുകയാണെന്നും മോദിജിയും യോഗിജിയും ഈ രാജ്യത്തിന്റെ ആത്മാവാണെന്നും അവര്‍ പറഞ്ഞു.

അപമാനകരമായ പ്രവൃത്തിയെ ട്വിറ്റര്‍ ഉപയോക്താക്കള്‍ ചോദ്യം ചെയ്തു. 'ഇത് തെറ്റാണ്. മുഖ്യമന്ത്രി ഭരണഘടനാ പദവിയിലിരിക്കുന്ന ആളാണ്, എല്ലാവരും ബഹുമാനിക്കേണ്ടതാണ്', ഒരു ഉപയോക്താവ് എഴുതി. 'ഫോടോകള്‍ ആരുടേതായാലും പഴയതാവുകയും ജീര്‍ണിക്കുകയും ചെയ്തേക്കാം. അത്തരം പഴയ ഫോടോകള്‍ നീക്കംചെയ്യുന്നതിന് എന്തെങ്കിലും നടപടിക്രമമുണ്ടോ,' മറ്റൊരു ഉപയോക്താവ് ആരാഞ്ഞു.

'ആ മനുഷ്യന്‍ അറിയാതെ തന്റെ മാലിന്യ വണ്ടിയില്‍ ഫോടോകള്‍ ഇട്ടു. അദ്ദേഹത്തിനെതിരെ ഉടനടി നടപടിയെടുക്കുകയും ജോലിയില്‍ നിന്ന് പിരിച്ചുവിടുകയും ചെയ്തു', സംഭവത്തെക്കുറിച്ച് മഥുര-വൃന്ദാവനിലെ അഡീഷണല്‍ മുനിസിപല്‍ കമീഷണര്‍ സത്യേന്ദ്ര കുമാര്‍ തിവാരി പറഞ്ഞു.

Keywords:  Latest-News, National, Top-Headlines, Uttar Pradesh, Worker, Prime Minister, Narendra Modi, Yogi Adityanath, Chief Minister, Government, UP Municipal Worker, Photos of PM, Yogi Adityanath in Garbage, UP Municipal Worker Sacked For Carrying Photos of PM, Yogi Adityanath in Garbage.
Aster mims 04/11/2022 < !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia